search

ജിനേഷിന്റെയും രേഷ്മയുടെയും മരണം: ആക്‌ഷൻ കമ്മിറ്റിയുമായി നാട്ടുകാർ സമരത്തിന്

cy520520 Yesterday 11:50 views 472
  



ബത്തേരി∙ കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും മരണത്തിലെ ദുരൂഹതകൾ നീക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ സർവ കക്ഷി ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. ബുധൻ വൈകിട്ടു ചേർന്ന ആക്‌ഷൻ കമ്മിറ്റി രൂപീകരണ യോഗം ചെയർമാനായി നെന്മേനി പഞ്ചായത്തു പ്രസിഡന്റ് ഗംഗാധരൻ ആത്താറിനെയും കൺവീനറായി പഞ്ചായത്ത് അംഗം എബി ജോസഫിനെയും തിരഞ്ഞെടുത്തു.

യോഗത്തിൽ പങ്കെടുത്ത ജില്ല പഞ്ചായത്ത് അംഗം ജിനി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ രാജു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ് താളൂർ, വി. മോഹനൻ, മൊയ്തീൻ കരടിപ്പാറ എന്നിവരാണു രക്ഷാധികാരികൾ. 17ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സമരപരിപാടി ആസൂത്രണം ചെയ്യും. ജിനേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി വഴി വിശദ വിവരങ്ങൾ അറിയുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും മരണപ്പെട്ടവരുടെ മകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആക്‌ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

ജിനീഷിന്റെ ബിസിനസ് പങ്കാളിക്കും നോട്ടിസ്
ജിനേഷിന്റെ ഇംഗ്ലിഷ് മരുന്നു കമ്പനിയിൽ ബിസിനസ് പങ്കാളിയായിരുന്ന യുവാവിനും സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് നോട്ടിസ് വന്നതായി വിവരം. 40 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് വിവരം. ഇരുവരും ചേർന്ന നടത്തിയ സ്ഥാപനത്തിനാണു ജിനേഷ് മുൻകയ്യെടുത്ത് ബീനാച്ചി സ്വദേശികളിൽ നിന്ന് 20 ലക്ഷം രൂപയും പാർട്ണറായ യുവാവ് മുൻകയ്യെടുത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 25 ലക്ഷത്തോളം രൂപയും കടമെടുത്തതെന്നാണ് അറിവ്. തിരിച്ചടവ് ഇരുവരും ചേർന്ന് കൃത്യമായി അടച്ചിരുന്നതാണെന്നും ലക്ഷങ്ങൾ തിരിച്ചടച്ചിട്ടുണ്ടെന്നുമാണ് കുടുംബാംഗങ്ങൾ പറയുന്നത്.
  
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bathery Death Case: A People\“s Action Committee has been formed to investigate the mysterious deaths of Jinish and Reshma in Bathery. The committee demands justice and a thorough investigation into the circumstances surrounding their deaths, including possible financial liabilities.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510