search

രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു; വൻ പൊലീസ് സന്നാഹം, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

cy520520 9 hour(s) ago views 1033
  



പത്തനംതിട്ട ∙ പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. വലിയ പൊലീസ് സന്നാഹമൊരുക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലാണു രാഹുലിനെ എത്തിച്ചത്. കോടതി അനുവദിച്ചിരുന്ന മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ രാഹുലിനെ കോടതിയിൽ ഹാജരാക്കും. തിരുവല്ല കോടതിയുടെ ചുമതലയുള്ള പത്തനംതിട്ട മജിസ്ട്രേട്ടിന്റെ വസതിയിലാവും എത്തിക്കുക. പൊങ്കലിനെ തുടർന്ന് തിരുവല്ലയിൽ പ്രാദേശിക അവധിയായതിനാലാണ് ഇത്.  

  • Also Read ‘രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തുവെന്നത് അതിശയകരം, നവംബർ വരെ പരാതിക്കാരിയുമായി സംസാരിച്ചു’   


അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യലിനോടു രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ  തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പിനു പൊലീസ് എത്തിച്ചിരുന്നു. ഇവിടെ നടന്ന തെളിവെടുപ്പിൽ 2024 ഏപ്രിൽ 8ന് ഹോട്ടലിൽ എത്തിയെന്നു രാഹുൽ സമ്മതിച്ചു. അതിജീവിതയുടെ പേരിലാണു മുറിയെടുത്തത്. മുറി തിരിച്ചറിഞ്ഞ രാഹുൽ യുവതിക്കൊപ്പം ഇവിടെ ഒരു മണിക്കൂർ ചെലവിട്ടെന്നും പറഞ്ഞു. എന്നാൽ പീഡനത്തെ കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മൗനമായിരുന്നു മറുപടി. ഹോട്ടൽ റജിസ്റ്ററിൽ രാഹുലിന്റെ പേര് രാഹുൽ ബി.ആർ. എന്നാണ് നൽകിയിരിക്കുന്നത്.  

  • Also Read ഹോട്ടലിൽ എത്തി, അതിജീവിതയുടെ പേരിൽ മുറിയെടുത്തു; തെളിവെടുപ്പിനിടെ രാഹുൽ സമ്മതിച്ചു: വീട്ടിലും ഹോട്ടലിലും പരിശോധന   


രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിലും എസ്ഐടി പരിശോധന നടത്തി. 10 മിനിറ്റ് നീണ്ട പരിശോധനയ്ക്കു ശേഷം സംഘം മടങ്ങി. ലാപ്ടോപ്പിനായുള്ള പരിശോധനയായിരുന്നു എന്നാണ് സൂചന. പ്രതിഷേധം ഭയന്ന് എസ്ഐടി രാഹുലിനെ വീട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Mamkootathil rape case: Rahul Mamkootathil, who was arrested in a sexual assault case, was brought for a medical examination. Rahul was taken to the Pathanamthitta General Hospital under heavy police security. The three-day custody period granted by the court will end today. Rahul will be produced in court by this afternoon. He will be brought to the residence of the Pathanamthitta Magistrate, who is in charge of the Thiruvalla court. This is because Thiruvalla has a local holiday on account of Pongal.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156367