search

കോൺഗ്രസിൽ എംപിമാർ ഇറങ്ങുമോ? മന്ത്രിമാരെ മാറ്റിനിർത്തുമോ സിപിഎം?

Chikheang The day before yesterday 11:49 views 747
  

  

  

  



നിയമസഭാ സീറ്റ് പിടിക്കാൻ എംപിമാരെ കളത്തിലിറക്കുമോ എന്നതാണ് കോൺഗ്രസിലെ വലിയ ചോദ്യം. സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാനും യുഡിഎഫ് ജയിച്ചാൽ മന്ത്രിയാകാനും പലർക്കും ആഗ്രഹമുണ്ട്. കെ.സുധാകരൻ, അടൂ‍ർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ എന്നിവരുടെ സാധ്യതയാണ് പ്രധാനമായും ചർച്ചകളിൽ. ഈ നീക്കം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു കാരണമാകാം എന്നതിനാൽ തീരുമാനം  എഐസിസിയുടേതാകും. എംപിമാർ മത്സരിച്ചാൽ മാത്രം ജയിക്കുന്ന മണ്ഡലങ്ങളുണ്ടെങ്കിൽ അക്കാര്യം എഐസിസി പരിഗണിക്കുമെന്നാണ് ഒടുവിലത്തെ  വിവരം. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ടീം ഇതിനായി സർവേ നടത്തുന്നു.  

എംപിമാരുടെ എണ്ണം പാർലമെന്റിൽ കുറഞ്ഞാൽ 100 എന്ന സംഖ്യ ഇരട്ടഅക്കത്തിലേക്കു മാറാം എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. എംപിമാർ മത്സരിച്ചാൽമാത്രം ജയിക്കാനാകുന്ന നിയമസഭാ മണ്ഡലങ്ങളുണ്ടെങ്കിൽ അവ പിടിച്ചെടുക്കുന്നത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിലേക്കുള്ള വഴിതുറക്കാൻ സഹായിക്കും. തലപ്പൊക്കവും ജനങ്ങളുടെ അംഗീകാരവുമുള്ള എംപിമാരുടെ സാന്നിധ്യം പാർട്ടിക്ക് ആവേശം പകരും. മധ്യപ്രദേശിലും രാജസ്ഥാനിലും എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കിയത് ബിജെപിക്കു ഗുണം ചെയ്തു.  

  • Also Read പിണറായിയുടെ ഇളവ് ശൈലജയ്ക്കില്ലേ? വഴിയടഞ്ഞോ പി. ജയരാജന്? ഇറങ്ങുമോ മുൻ ഗവർണർമാർ?   


ഒന്നോ രണ്ടോ എംപിമാർക്ക് ഇളവുകൊടുത്താൽ മറ്റുള്ളവർ പ്രതിഷേധത്തിലാകും. അതു കോൺഗ്രസിലെ അന്തരീക്ഷം മോശമാക്കാനിടയുണ്ട്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഉപതിരഞ്ഞെടുപ്പു വരുമ്പോൾ ഉണ്ടാകണമെന്നില്ല. ഉപതിരഞ്ഞെടുപ്പിനു കാരണം കോൺഗ്രസിന്റെ തീരുമാനമാണ് എന്നതുതന്നെ പാർട്ടിയെ ബാധിക്കാം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കിട്ടാതെ വരികയും പിന്നീട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ആ സീറ്റ് നഷ്ടപ്പെടുകയും ചെയ്താൽ ഇരട്ട ആഘാതമാകും.  
    

  • മലർന്ന് കിടക്കുന്നത് ഹൃദയത്തിന് നല്ലതോ? ഓവർലോഡ് നൽകിയാൽ ശരീരത്തിലെ ‘മോട്ടറിന്’ പണികിട്ടും, ആയുസ്സ് കൂട്ടാൻ ഇവ ശീലിക്കുക
      

         
    •   
         
    •   
        
       
  • തൊഴിലില്ലായ്മയിൽ വൻ വർധന വരുന്നു? 40 മേഖലകളിലെ ജോലി ആദ്യം പോകും; എഐ ഉപയോഗിച്ച് സമ്പന്നരുമാകാം; എന്തു പഠിക്കണം?
      

         
    •   
         
    •   
        
       
  • യാത്രക്കാർ ശ്രദ്ധിക്കുക, കയ്യിലെ സ്വർണവും കാശുമെല്ലാം കാണാതാകും; ബിസിനസ് ക്ലാസ് ടിക്കറ്റെടുത്ത് മോഷണം; വിമാനത്തിൽ ചൈനീസ് ‘സിൻഡിക്കറ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഈ വ്യത്യസ്ത വാദമുഖങ്ങൾ പരിശോധിച്ചാകും കോൺഗ്രസിന്റെ അന്തിമതീരുമാനമെങ്കിലും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോന്നി സീറ്റ്   ലക്ഷ്യമിട്ട് തയാറെടുപ്പു തുടങ്ങിക്കഴി‍ഞ്ഞു. മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ നിർത്തിയാൽ കണ്ണൂർ പിടിച്ചെടുക്കാമെന്നു വാദിക്കുന്നവരുണ്ട്. അടൂരോ ചിറയിൻകീഴോ വൈക്കമോ തിരിച്ചുപിടിക്കാൻ കൊടിക്കുന്നിൽ സുരേഷിനു കഴിയുമെന്നാണ് അദ്ദേഹത്തിന് അനുകൂലമായ വാദം. കഴിഞ്ഞ തവണ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാതിരുന്ന കോഴിക്കോട് ജില്ലയിൽ എം.കെ.രാഘവന്റെ നേതൃസാന്നിധ്യം പ്രയോജനം ചെയ്യുമെന്നു കരുതുന്നവരുണ്ട്.   

  • Also Read ബാബു പിന്മാറിയാൽ പിഷാരടി വരുമോ? താരങ്ങളെ കാത്ത് ‘സ്റ്റാർ മണ്ഡലം’, തദ്ദേശത്തോടെ മാറി ബലാബല കണക്കുകളും   


ഉദുമ തിരിച്ചുപിടിക്കാൻ രാജ്മോഹൻ ഉണ്ണിത്താനു കഴിയുമെന്ന തരത്തിൽ പ്രചാരണമുണ്ടെങ്കിലും പാർലമെന്റ് വിട്ട് മറ്റൊരു മത്സരത്തിനില്ലെന്ന് ഉണ്ണിത്താൻ പ്രതികരിച്ചു. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനു പകരം ഷാഫി പറമ്പിൽ വീണ്ടും വരുമെന്നു പ്രചരിപ്പിക്കുന്നവരുണ്ട്. ബെന്നി ബഹനാൻ, ഹൈബി ഈഡൻ എന്നിവർക്കും സംസ്ഥാന രാഷ്ട്രീയത്തിൽ കണ്ണുണ്ടെന്നു വിചാരിക്കുന്നവരുണ്ടെങ്കിലും ‘എംപിമാർ മത്സരിക്കേണ്ട ആവശ്യമില്ല’ എന്ന ഇന്നലത്തെ പ്രതികരണത്തോടെ ബെന്നി നയം വ്യക്തമാക്കി.    പിണറായി വിജയൻ (ചിത്രം: മനോരമ)

അതേപടി ഇറങ്ങുമോ പിണറായി 2.0?
രണ്ടാം പിണറായി മന്ത്രിസഭയിലെ എല്ലാവരും വീണ്ടും കളത്തിലിറങ്ങുമോ? സിപിഎം മന്ത്രിമാരിൽ വി.ശിവൻകുട്ടിക്കും വീണാ ജോർജിനും വി.അബ്ദുറഹ്മാനും രണ്ടു ടേം നിബന്ധന ബാധകമാണെങ്കിലും ഇളവു കിട്ടിയേക്കാമെന്ന പ്രതീതി ശക്തം. മന്ത്രിമാരിൽ ആരെയെങ്കിലും മാറ്റിനിർത്തുമെന്ന സൂചനയില്ല. അതേസമയം, പ്രതികൂല രാഷ്ട്രീയസാഹചര്യം മറികടക്കാൻ പോന്ന അപ്രതീക്ഷിതവും നാടകീയവുമായ തീരുമാനങ്ങൾ ആവശ്യമാണെന്ന സാഹചര്യം മന്ത്രിമാർക്കും സസ്പെൻസ് സൃഷ്ടിക്കുന്നു.  

  • Also Read ‘പരാജയ കാരണം രാഹുൽ; കോൺഗ്രസിന്റെ തിരിച്ചുവരവിന് പ്രിയങ്ക വേണം’: ആരാണ് പാർട്ടിയിലെ പുതിയ ചേരി നിർമാണത്തിനു പിന്നിൽ?   


പി.വി.അൻവർ ബേപ്പൂരിൽ യുഡിഎഫ് നോമിനിയായി പോരിനിറങ്ങുമെന്നു വന്നതോടെ മന്ത്രി പി.എ.മുഹമ്മദ് റിയാസും അൻവറും തമ്മിൽ കേരളം ഉറ്റുനോക്കുന്ന പോരിനാണ് കളമൊരുങ്ങുന്നത്. അൻവറിന്റെ വരവ് പാർട്ടി അണികളെ സിപിഎമ്മിന് അനുകൂലമായി കൂടുതൽ ഉണർത്തുമെന്ന വിലയിരുത്തലാണ് റിയാസ് പങ്കുവയ്ക്കുന്നത്. അതേസമയം, എൻസിപിയുടെ എ.കെ.ശശീന്ദ്രന് എലത്തൂരിൽ വീണ്ടും സീറ്റ് നൽകുന്നതിനോട് ആ പാർട്ടിയിൽ ഭിന്നതയുള്ളതിനാൽ സിപിഎം ഏറ്റെടുത്ത് റിയാസ് അവിടെ മത്സരിച്ചേക്കുമെന്നു പ്രചരിപ്പിക്കുന്നവരുമുണ്ട്.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെ ഡൽഹിയിലെ പാർട്ടി കേന്ദ്രത്തിൽനിന്നു കേരളത്തിലേക്കു തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചാൽ തൃശൂരിലെ കുന്നംകുളം അദ്ദേഹം തിരഞ്ഞെടുത്തേക്കാമെന്ന പ്രചാരണമുണ്ട്. എങ്കിൽ ഭാര്യ, മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ വീണ്ടും മത്സരിക്കാനിടയില്ല.  

  • Also Read ‘മത്സരത്തിനു മുൻപേ തോൽക്കുന്ന’ സീറ്റുകൾ വേണ്ട; അസാധ്യമായത് ഞങ്ങൾ പ്ലാൻ ചെയ്തു നേടി: ഷിബു ബേബി ജോൺ   


ആരോപണങ്ങളിലും കേസിലും പെട്ട നടൻ മുകേഷിനെ കൊല്ലത്തുനിന്ന് ഒഴിവാക്കാൻ സാധ്യതയുള്ളതിനാൽ കെ.എൻ.ബാലഗോപാലിന്റെ പേര് അവിടെയും പ്രചരിക്കുന്നുണ്ട്. മറ്റു സിപിഎം മന്ത്രിമാരിൽ പി.രാജീവ് (കളമശ്ശേരി), വി.എൻ.വാസവൻ (ഏറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), എം.ബി.രാജേഷ് (തൃത്താല), ഒ.ആർ.കേളു (മാനന്തവാടി) എന്നിവർ അതതു മണ്ഡലങ്ങളിൽത്തന്നെ വീണ്ടും മത്സരിക്കാനാണ് എല്ലാ സാധ്യതയും.   കെപിസിസി വിശ്വാസ സംരക്ഷണ ജാഥയ്ക്ക് ഹരിപ്പാട്ട് നൽകിയ സ്വീകരണ യോഗം കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു. ടി.എൻ.പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ് എംപി, രമേശ് ചെന്നിത്തല എംഎൽഎ, ബി.ബാബുപ്രസാദ് തുടങ്ങിയവർ സമീപം.

വൻതോക്കുകളുടെ പേര് വീണ്ടും ചർച്ചകളിൽ
വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും  മത്സരിക്കുമോ എന്ന ചോദ്യം ശക്തം. അഭ്യൂഹങ്ങളെ സുധീരൻ തള്ളിയപ്പോൾ വഴിയടയ്ക്കാതെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഈ രണ്ടു നേതാക്കളും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്ന ബത്തേരിയിലെ ക്യാംപിൽ പങ്കെടുത്തുമില്ല.മറ്റൊരു മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസന് തിരുവനന്തപുരം ജില്ലയിലെ സീറ്റിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന സൂചനയുണ്ട്. മുതിർന്ന നേതാവ് പി.ജെ.കുര്യന്റെ പേരും ചിലർ പ്രചരിപ്പിക്കുന്നു.  

കഴിഞ്ഞതവണ പരാജയപ്പെട്ട പല മുതിർന്ന നേതാക്കളും പാർലമെന്ററി രംഗത്തെ അവസാന അവസരമാണെന്നു ചൂണ്ടിക്കാട്ടി സമ്മർദം കടുപ്പിക്കുകയാണ്. ജയിച്ചാൽ മന്ത്രിസ്ഥാനമാണ് നോട്ടം. ജയസാധ്യതയുള്ളവരെ പരിഗണിക്കുന്നതിനോടു വിരോധമില്ലെങ്കിലും സീനിയോറിറ്റിയുടെ പേരിൽ മാത്രം സീറ്റ് ആവശ്യപ്പെടുന്നതിനോടു വിയോജിപ്പാണ് നേതൃതലത്തിലുള്ളത്.  

  • Also Read പൂതാടിയിൽ സിപിഎമ്മിൽ വിഭാഗീയത തുടരുന്നു; പഞ്ചായത്തിൽ അരങ്ങേറിയതു നാടകീയ രംഗങ്ങൾ   


മാങ്കൂട്ടത്തിൽ പുറത്താകും, ബാബു സംശയത്തിൽ
കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാരിൽ പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനു സീറ്റുണ്ടാകില്ല. അഗ്നിശുദ്ധി വരുത്തി പാലക്കാട്ട് രണ്ടാം ടേം മത്സരിക്കാൻ കഴിയുമെന്ന പ്രതീക്ഷ പക്ഷേ, രാഹുൽ ക്യാംപ് വിട്ടിട്ടില്ല. അനാരോഗ്യം മൂലം മത്സരിക്കാനില്ലെന്ന സൂചന കെ.ബാബു (തൃപ്പൂണിത്തുറ) നേതൃത്വത്തിനു നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഒന്നുകൂടി വിലയിരുത്തിയാകും തീരുമാനം. മറ്റുള്ള എംഎൽഎമാർ വീണ്ടും മത്സരിക്കാനാണ് എല്ലാ സാധ്യതയും.    എ.എൻ.ഷംസീർ

‘ടേം’ സസ്പെൻസിൽ സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ
രണ്ടു ടേം നിബന്ധന പിന്നിടുകയാണെങ്കിലും തലശ്ശേരിയിൽ സ്പീക്കർ എ.എൻ.ഷംസീറിന് ഇളവു ലഭിക്കാൻ സാധ്യതയേറെ. എന്നാൽ, സിപിഐയിലെ മൂന്നു ടേം നിബന്ധന പിന്നിടുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സിപിഐ ജില്ലാ സെക്രട്ടറികൂടിയായതിനാൽ ഇളവിനു സാധ്യത കുറവാണ്.

ഉറപ്പിക്കാതെ കടന്നപ്പള്ളി, കൃഷ്ണൻകുട്ടി; 4 സിപിഐക്കാർ വീണ്ടും
സിപിഐയുടെ നാലു മന്ത്രിമാരിൽ ആർക്കും മൂന്നു ടേം നിബന്ധന ബാധകമല്ല. കെ.രാജൻ (ഒല്ലൂർ), പി.പ്രസാദ് (ചേർ‍ത്തല), ജി.ആർ.അനിൽ (നെടുമങ്ങാട്), ജെ.ചിഞ്ചുറാണി (ചടയമംഗലം) എന്നിവർ വീണ്ടും ജനവിധി തേടാനാണ് സാധ്യത. കേരള കോൺഗ്രസിന്റെ (എം) റോഷി അഗസ്റ്റിൻ ഇടുക്കിയിൽനിന്നുതന്നെ മത്സരിക്കാനാണ് സാധ്യത.  

   മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ സിപിഎം സീറ്റ് നൽകുമോയെന്ന ചർച്ച സജീവം. കണ്ണൂർ ഏറ്റെടുക്കണമെന്ന വികാരം കുറച്ചു നാളായി സിപിഎമ്മിലുണ്ട്. ജെഡി–എസിന്റെ മന്ത്രി കെ.കൃഷ്ണൻകുട്ടി ഇനി മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, ചിറ്റൂരിൽ ജയസാധ്യത അദ്ദേഹത്തിനുണ്ടെന്ന പ്രതീതിയുള്ളതിനാൽ സമ്മർദമുണ്ടാകും. പത്തനാപുരത്തു കെ.ബി.ഗണേഷ് കുമാറിനു തന്നെയാണ് സാധ്യതയെങ്കിലും സിപിഎമ്മിനുള്ളിലെ എതിർപ്പ് അദ്ദേഹത്തിനു കൈകാര്യം ചെയ്യേണ്ടി വരും.  

റിപ്പോർട്ടുകൾ: സുജിത് നായർ, സി.കെ.ശിവാനന്ദൻ, അനിൽ കുരുടത്ത്, ജയചന്ദ്രൻ ഇലങ്കത്ത്, രാജു മാത്യു, മിഥുൻ കുര്യാക്കോസ്, ജോജി സൈമൺ, ഫിറോസ് അലി English Summary:
Kerala Assembly Elections 2026 are approaching. The upcoming election is generating intense speculation about potential candidates and political strategies, including whether sitting MPs will be fielded to contest assembly seats. Key factors such as public sentiment, past performance, and the impact of potential candidate selections will heavily influence the election outcome.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161706