search

ഒഹായോയിൽ ദമ്പതികൾ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ: പ്രതിക്കായി തിരച്ചിൽ, പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

deltin33 8 hour(s) ago views 275
  

    



ഒഹായോ∙ ഒഹായോയിലെ കൊളംബസിൽ ദന്തഡോക്ടറെയും ഭാര്യയെയും വീടിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഡിസംബർ 30-നാണ് സ്പെൻസർ ടെപെ (37), മോണിക്ക് ടെപെ (39) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

  • \“മരിച്ചുപോകുമെന്ന് ഭയന്നു; അച്ഛന്റെ ഉറക്കം ബന്ധുവീട്ടിലെ തൊഴുത്തിൽ: വരവേൽപ്പ് ഞങ്ങളുടെ കണ്ണീർക്കഥ; എന്നും സ്നേഹത്തണലായി ശ്രീനിയേട്ടൻ\“ Gulf News
      

         
    •   
         
    •   
        
       
  • മകളുടെ വളകാപ്പ് ചടങ്ങിലും \“വിധവ\“ എന്ന ലേബൽ, \“കുലസ്ത്രീ\“ പട്ടം ഇനി വേണ്ട; ചേർത്തുപിടിച്ചത് യുഎഇ, പ്രയാസക്കടൽക്കടന്ന്: 7 രാജ്യാന്തര വാർത്തകൾ Gulf News
      

         
    •   
         
    •   
        
       


ദമ്പതികൾ കൊല്ലപ്പെട്ട സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ഇവരുടെ ഒന്ന്, നാല് വയസ്സുള്ള കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സ്പെൻസർ ജോലിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.

വീടിനുള്ളിൽ ബലപ്രയോഗം നടന്നതായോ ആയുധങ്ങളോ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന സമയത്ത് പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളുകളുടെയോ വാഹനങ്ങളുടെയോ ദൃശ്യങ്ങൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ നീതി ലഭിക്കണമെന്ന് കുടുംബം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിനെ അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Rob Misleh എന്ന യുട്യൂബ് അക്കൗണ്ടിൽ നിന്ന്)
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935