search

തോൽവിയിൽ കലഹം; സിപിഐ അന്തരീക്ഷം മോശമാക്കുന്നെന്ന് സിപിഎം

cy520520 11 hour(s) ago views 348
  



തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പു തോൽവിക്കു ശേഷം അകത്തും പുറത്തും സിപിഐ നടത്തുന്ന ചർച്ചകളിൽ സിപിഎം രോഷത്തിൽ. പിഎം ശ്രീയുടെ പേരിൽ  തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് അന്തരീക്ഷം വഷളാക്കിയവർ തോൽവിക്കു ശേഷം വീണ്ടും സിപിഎമ്മിന്റെ തോളിൽ കയറുകയാണെന്ന അമർഷത്തിലാണ് പാർട്ടി.

  • Also Read നിയമസഭ തിരഞ്ഞെടുപ്പ്: തന്ത്രമൊരുക്കാൻ കോൺഗ്രസ് വീണ്ടും വയനാട്ടിലേക്ക്   


ഇരുപാർട്ടികളും വളരെ സൗഹാർദത്തിലാണെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നലെയും പറഞ്ഞെങ്കിലും സൗഹൃദത്തിന്  പോറലേൽപിക്കുകയാണ് സിപിഐ എന്ന വികാരമാണ് സിപിഎമ്മിലുള്ളത്. അപ്രതീക്ഷിതമായി കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ പറയാനുള്ളത് ജനങ്ങളോടു പറഞ്ഞു തന്നെ നീങ്ങുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്യേണ്ടതെന്ന ന്യായമാണ് സിപിഐയുടേത്.

അകത്തു പറയേണ്ടതും പുറത്തു പറയേണ്ടതും തമ്മിലെ വേർതിരിവ് ആദ്യം സിപിഐ പഠിക്കണമെന്നാണ് അതിനുള്ള സിപിഎം കേന്ദ്രങ്ങളുടെ മറുപടി. തോൽവിയുടെ ആഴത്തെക്കുറിച്ചു പാർട്ടിക്കകത്ത് ചർച്ചയും  തിരുത്തലും വേണം. എന്നാൽ അങ്കലാപ്പ് പുറത്തു കൂടി കാണിച്ചാൽ അണികളുടെ ഉള്ള ആത്മവീര്യം കൂടി ചോരുമെന്ന് സിപിഎം വാദിക്കുന്നു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തോൽവിക്ക് ആധാരമായ കാരണങ്ങളിൽ ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത തുടരുകയാണ്. ‘ശബരിമല’ സ്വർണക്കവർച്ച പ്രധാന കാരണമായി സിപിഐ ചൂണ്ടിക്കാട്ടിയപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിക്കുള്ളിൽ സമാനമായ ചർച്ച നടന്നെങ്കിലും പുറത്ത് അതു സമ്മതിക്കാൻ സിപിഎം തയാറായില്ല.

ഭരണവിരുദ്ധ വികാരം സിപിഐ സംശയിക്കുമ്പോൾ സർക്കാരിന് ‘ഗുഡ് സർട്ടിഫിക്കറ്റ്’ കൊടുക്കുകയാണ് സിപിഎം. ന്യൂനപക്ഷങ്ങൾ ആകെ അകന്നുപോയെന്ന മുറവിളി സിപിഐയിൽ നിന്നുണ്ടാകുമ്പോൾ സിപിഎം അതും അംഗീകരിക്കുന്നില്ല. ഈ ജനവിധി ‘മുഖ്യമന്ത്രി പിണറായി വിജയനെതിരെ’ ഉള്ളതാണെന്ന തരത്തിലുള്ള ചർച്ച വരെ സിപിഐ സംസ്ഥാന നേതൃയോഗങ്ങളിലുണ്ടായി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായപ്രകടനങ്ങളുണ്ടായില്ല.

അവിശ്വാസം നിഴലിച്ച നേതൃയോഗം

∙ സിപിഐ സംസ്ഥാന കൗൺസിലിൽ വച്ച അവലോകന റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ കാര്യമായ പരാമർശം ഇല്ലെങ്കിലും അതു വിശദീകരിച്ച്  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ 45 മിനിറ്റിലേറെ നീണ്ട പ്രസംഗത്തിൽ സിപിഎമ്മിനെതിരെ വിമർശനങ്ങൾ സമൃദ്ധമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സിപിഐക്കെതിരെ നടത്തുന്ന ആക്രമണങ്ങൾക്കു പിന്നിൽ വരെ സിപിഎമ്മാണെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ സ്ഥാനാർഥികളെ സിപിഎമ്മുകാർ ചിലയിടത്ത് കാലുവാരിയെന്ന ആക്ഷേപം തുടർന്ന് ചർച്ചയിൽ ഉയർന്നു. വാർഡ് പുനർനിർണയം നടത്തി സിപിഐക്കാരെ തോൽപിച്ചെന്ന വിമർശനവും ഉണ്ടായി. മുഖ്യമന്ത്രി തൊട്ട് സിപിഎമ്മിന്റെ കീഴ്ഘടകങ്ങളിലെ നേതാക്കളോടു വരെയുള്ള അവിശ്വാസമാണ് സിപിഐയുടെ രണ്ടു ദിവസത്തെ നേതൃയോഗത്തിൽ  പൊതുവിൽ ഉയർന്നുനിന്നത്.

വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള സിപിഐയുടെ ആഗ്രഹമാണ് ഇതിലെല്ലാം സിപിഎം വായിച്ചെടുക്കുന്നത്. സിപിഐയുടെ നാലു മന്ത്രിമാർ കൂടിയുള്ള സർക്കാരിനെയാണ് കുറ്റം പറയുന്നതെന്ന കാര്യം ഓർമിക്കണമെന്നും സിപിഎം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടു മുന്നിൽ നിൽക്കെ മുഖ്യമന്ത്രിയെ ദുർബലനാക്കുന്ന ചർച്ചയുടെ ഗുണദോഷങ്ങൾ കണക്കിലെടുക്കണമെന്നും അവർ വാദിക്കുന്നു.

‘പിഎം ശ്രീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ അകൽച്ച ഉണ്ടാക്കാതിരിക്കാൻ പാർട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു’ എന്നാണ് സിപിഐയുടെ അവലോകന റിപ്പോർട്ടിൽ അവകാശപ്പെടുന്നതെങ്കിലും അതുണ്ടാക്കിയ ദൂരം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കൂടുകയാണ് ചെയ്തിരിക്കുന്നതെന്നു വ്യക്തം. English Summary:
CPM vs CPI: Discord Over Defeat Escalates as Accusations Fly in Kerala
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156436