തിരുവനന്തപുരം∙ ‘മിഷൻ 2025’ വിജയകരമായി പൂർത്തിയാക്കിയെന്ന വിലയിരുത്തലിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനു രൂപംനൽകാൻ കോൺഗ്രസ് നേതാക്കൾ വീണ്ടും വയനാട്ടിലേക്ക്. 4, 5 തീയതികളിൽ ബത്തേരിയിലാണു ക്യാംപ്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി 2024 ജൂലൈയിൽ ഒത്തുകൂടി ‘മിഷൻ 2025’ രൂപീകരിച്ചത് ഇതേ സ്ഥലത്താണ്. വിഷൻ 2026, ലക്ഷ്യ 2026 എന്നീ പേരുകളാണ് നിയമസഭാ പോരാട്ടത്തിനായി പാർട്ടി കണ്ടുവച്ചിരിക്കുന്നത്.
- Also Read തോൽവിയിൽ കലഹം; സിപിഐ അന്തരീക്ഷം മോശമാക്കുന്നെന്ന് സിപിഎം
നാലിനു രാവിലെ 10നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ക്യാംപ് ഉദ്ഘാടനം ചെയ്യും. കോർ കമ്മിറ്റി, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ, എംപിമാർ, കെപിസിസി ഭാരവാഹികൾ എന്നിവരടക്കം ഇരുനൂറോളം പേർ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണം, സർക്കാരിനെതിരായ സമരങ്ങൾ എന്നിവയടക്കമുള്ള രാഷ്ട്രീയ ചർച്ചയാണ് ആദ്യത്തേത്. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിനുള്ള മാർഗങ്ങൾക്കു രൂപം നൽകും.
സംഘടനാതലത്തിലുള്ള തയാറെടുപ്പുകൾ, നടപ്പാക്കേണ്ട മാറ്റങ്ങൾ എന്നിവയിലൂന്നിയായിരിക്കും രണ്ടാം ദിനത്തിലെ ചർച്ച. ഓരോ ജില്ലയിലെയും രാഷ്ട്രീയ സാഹചര്യം പരിശോധിക്കും. കോൺഗ്രസിനുള്ള സാധ്യതകൾ, നേരിടുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് ജില്ലകളിൽ നിന്നുള്ള നേതാക്കൾ വിശദീകരിക്കും. തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെയും പ്രാദേശികമായും ഉയർത്തിക്കാട്ടേണ്ട വിഷയങ്ങളും ക്യാംപ് തീരുമാനിക്കും.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Kerala Assembly Elections: Congress Formulates \“Lakshya 2026\“ Strategy in Bathery Camp |
|