search

‘സ്വർണലിപി’യിൽ ചരിത്രവർഷം

LHC0088 Yesterday 11:47 views 388
  



സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്ന ചരിത്രവർഷം തീരാൻ മൂന്നുദിനംകൂടി മാത്രം. കേരള രാഷ്ട്രീയവും ഇക്കൊല്ലം എഴുതപ്പെടുക സ്വർണ ലിപികളിൽത്തന്നെ. തന്റെ കാലം അങ്ങനെ രേഖപ്പെടുത്തിക്കാണാൻ ഏതു ഭരണാധികാരിയാണ് ആഗ്രഹിക്കാത്തത്.

  • Also Read ‘എന്തുകൊണ്ട് നമ്മൾ തോറ്റു?’; ‘ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു, ഭരണവിരുദ്ധ വികാരമില്ല’ : സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം   


തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശബരിമല ‘പല കാരണങ്ങളിൽ ഒന്നുമാത്രം’ എന്നാണ് മുഖ്യമന്ത്രി കണ്ടെത്തിയത്. എണ്ണമറ്റ കാര്യങ്ങളുള്ളതിനാൽ ഒന്നുമാത്രം എന്നു തീർത്തുപറയാൻ പറ്റില്ല എന്നായിരിക്കണം ഉദ്ദേശിച്ചത്. ജനങ്ങൾ കാര്യങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ആദ്യഘട്ട വോട്ടെടുപ്പു കഴിഞ്ഞ് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞിരുന്നു. ജനം തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു എന്നതിൽ പിണറായിക്ക് അഭിമാനിക്കാൻ വകയുണ്ട്. വോട്ടു ചെയ്‌ത ജനത്തിനുമുണ്ടോ ഫലം വന്നപ്പോൾ ആനന്ദത്തിനു വല്ല കുറവും? എല്ലാവർക്കും ആനന്ദവും സമാധാനവുമാണ് ഏറ്റവും നല്ല ക്രിസ്മസ്– പുതുവത്സര സമ്മാനം.

  • Also Read വേട്ടയാടിയാൽ ജീവനൊടുക്കുമെന്ന് ഭീഷണി; ആ മണി തന്നെ ഈ ‘മണി’യെന്ന് എസ്ഐടി, പിന്നിൽ വൻ സംഘമെന്ന് സൂചന   


തിരഞ്ഞെടുപ്പു ഫലം സർക്കാരിന് എതിരാകാനുള്ള മറ്റു കാരണങ്ങൾ തന്റെ ഓഫിസ്തന്നെ പുറത്തുവിടുമോ എന്നേ മുഖ്യമന്ത്രിക്ക് ഇനി പേടിക്കാനുള്ളൂ. സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി പിണറായിക്കൊപ്പം നിൽക്കുന്ന ചിത്രം വ്യാജമാണെന്ന് അറിയിക്കാൻ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ഒറിജിനൽ വിഡിയോ പുറത്തുവിടാൻ തീരുമാനിച്ച ബുദ്ധിരാക്ഷസന്മാരുള്ള കേന്ദ്രമാണ്. ‘അൻപതിനായിരം രൂപയ്ക്കു ക്വട്ടേഷൻ കൊടുത്തിട്ടായാലും നിന്റെ കയ്യിൽനിന്നു പതിനായിരം രൂപ ഞാൻ തിരിച്ചുവാങ്ങും’ എന്നൊരു സിനിമാ ഡയലോഗ് ഓർമവരുന്നു. ഔദ്യോഗികമായി വിഡിയോ കിട്ടിയ കോൺഗ്രസുകാർ സ്വർണം വീണുകിട്ടിയതിലും വലിയ ആഹ്ലാദത്തിമർപ്പിലാണ്. ഒരാൾ കുറഞ്ഞതു പത്തു പേർക്കെങ്കിലും അയച്ചു കൊടുക്കണമെന്നാണത്രേ നിർദേശം. ഇത്തരം ബന്ധുക്കളാണ് ഒപ്പമെങ്കിൽ മുഖ്യമന്ത്രിക്കു ശത്രുക്കൾ തീർത്തും അനാവശ്യം.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അക്ഷയതൃതീയയിൽ സ്വർണം ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. നേരായ സ്വർണമാണെങ്കിൽ പ്രശസ്തി ക്ഷയിക്കില്ലെന്നും ‘തൃതീയ’മായി മൂന്നാം അവസരം വരുമെന്നും സ്വ‌പ്നം കാണാമായിരുന്നു. ഇതു പക്ഷേ, വശക്കേടായ വഴിക്കാണ്. പ്രശ്‌നംവച്ചു ഗ്രഹനില പരിശോധിക്കുന്നതിലും തെറ്റില്ല. ‘ചെമ്പടയ്ക്കു കാവലായ് ചെങ്കനൽ കണക്കൊരാൾ’ വിരാജിച്ചിരുന്ന ആളാണ്. ചെമ്പട എന്നാൽ സ്വർണം ചെമ്പാക്കുന്നവരുടെ പട എന്നാണ് ഇപ്പോൾ പരിഹാസം. കേട്ടാൽ സഹിക്കില്ല.

പുതുവർഷത്തിലെങ്കിലും പിണറായി വിജയനു മന്ത്രിസഭയിലും പാർട്ടിയിലും ഒരു കാര്യം ഉപദേശിക്കാവുന്നതാണ്. ജീവൻ പോയാലും ‘സർക്കാരും പാർട്ടിയും വിശ്വാസികൾക്ക് ഒപ്പമാണ്’ എന്നു പറയരുത്. അതു കേൾക്കുമ്പോഴാണ് ജനത്തിനു യുവതീപ്രവേശം ഓർമവരിക, സ്വർണക്കൊള്ള ഓർമവരിക, ഓഖി തടയാൻ പറ്റാത്ത ദൈവം ഏതു കോപ്പിലെ ദൈവമാണെന്ന സഖാവിന്റെ പ്രസംഗം ഓർമവരിക, ഗണപതി മിത്താണെന്ന മറ്റൊരു സഖാവിന്റെ വെളിപാട് ഓർമ വരിക, ക്ഷേത്രങ്ങളിലെ വിപ്ലവഗാനം ഓർമവരിക.

കാലം ഉണക്കാത്ത പരുക്കുകളില്ല. ജനത്തിന്റെ മറവിയിൽ വിശ്വസിക്കുക. വെറുതേ എന്തിന് വിശ്വാസിയുടെ മുറിവിൽ മുളക് അരച്ചു പുരട്ടണം?

ആര്യയോടു ചെയ്ത കൊലച്ചതി

നാലു പതിറ്റാണ്ടായി സിപിഎമ്മിന്റെ അക്ഷയപാത്രമായിരുന്നു തിരുവനന്തപുരം കോർപറേഷൻ. അതു ബിജെപിയുടെ കയ്യിലേക്കു പോയതോടെ സഖാക്കൾ ‘നമ്മളു കൊയ്യും വയലെല്ലാം അവരുടേതായി പൈങ്കിളിയേ’ എന്നാണ് കരച്ചിൽ. മുൻ മേയർ ആര്യ രാജേന്ദ്രനെ പള്ളു പറയാനും തള്ളിപ്പറയാനും മത്സരിക്കുകയാണ്. കണ്ണിൽച്ചോരയില്ലാത്ത കടുംകൈ എന്നേ പറയാനുള്ളൂ.

പാർട്ടിക്കാർ പറയാതെയോ പാർട്ടിയോട് അനുവാദം ചോദിക്കാതെയോ ഒന്നും ചെയ്യാത്ത പഞ്ചപാവമാണ് ആര്യ. ആകെ തന്നിഷ്ടപ്രകാരം ചെയ്തത് ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ സൈഡ് തരാഞ്ഞ കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ് ഡ്രൈവറുടെ പണി കളഞ്ഞു എന്ന നിസ്സാരകുറ്റം മാത്രമാണ്. പാർട്ടിയോടു ചോദിച്ച് അനുവാദം വാങ്ങിയിട്ട് ചെയ്യുമ്പോഴേക്കു ബസ് വിട്ടു പോവുമോ എന്നു പേടിച്ചിട്ടാണ് പെട്ടെന്നു ചെയ്‌തത്. അതിനാണ് ‘അഹങ്കാരം തലയ്ക്കു പിടിച്ച ആൾ’ എന്നൊക്കെ സ്വന്തം പാർട്ടിക്കാർ ഉറഞ്ഞുതുള്ളുന്നത്. സഖാവായ ഡ്രൈവറെ കുരുതികൊടുത്തും ബസിലെ മെമ്മറി കാർഡ് മറ്റു സഖാക്കളെക്കൊണ്ട് ഊരിമാറ്റിച്ചുമാണ് അന്ന് ആര്യയെ പ്രോത്സാഹിപ്പിച്ചത്. എന്നിട്ടും ഇതെല്ലാം ചില സഖാക്കൾ മെമ്മറിയിൽ സൂക്ഷിക്കുന്നതാണ് ശരിക്കും പോക്കണംകേട്.

കോർപറേഷനിലെ ആരോഗ്യവിഭാഗത്തിൽ താൽക്കാലിക നിയമനത്തിനു പരിഗണിക്കേണ്ട സഖാക്കളുടെ പട്ടിക സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് ഔദ്യോഗിക ലെറ്റർ പാഡിൽ ആവശ്യപ്പെട്ട മറ്റേതെങ്കിലും മേയർ പാർട്ടിയുടെ വിപ്ലവചരിത്രത്തിലുണ്ടോ എന്നോർക്കണം. ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷമുള്ള വൃത്തിയാക്കലിന്റെ പേരിൽവരെ പണം തട്ടിയവരാണ്. വ്യവസായ വികസനഫണ്ടും സ്വയംതൊഴിൽ വായ്‌പാ ഫണ്ടും മൂക്കുമുട്ടെ വിഴുങ്ങിയവരാണ്. അവരൊക്കെയാണ് ഇപ്പോൾ എം.എം.മണിയുടെ ഭാഷയിൽ ‘ഒരു മാതിരി പിറപ്പുപണി’ കാണിക്കുന്നത്. ദൈവം പോലും പൊറുക്കില്ല.

ആര്യയ്ക്കെതിരായ ആക്ഷേപം പാർട്ടിക്കു പുറത്തു പറയരുതെന്നേ എം.വി.ഗോവിന്ദൻ പോലും പറഞ്ഞുള്ളൂ. ഇല്ലാത്തതാണെന്നു പറഞ്ഞില്ല. ഗോവിന്ദന്റെ മലക്കംമറിച്ചിൽ കണ്ട് ന്യൂയോർക്ക് ഗവർണർ സോഹ്റാൻ മംദാനി പോലും ഞെട്ടിയിട്ടുണ്ടാവണം. ‘മംദാനിക്കു പോലും പ്രചോദനം ആര്യയാണ്’ എന്നു പണ്ടു കണ്ടുപിടിച്ചയാളാണ് ഗോവിന്ദൻ. അപ്പോഴാണ് സംഗതി സത്യമാണല്ലോയെന്നു മംദാനി പോലും തിരിച്ചറിഞ്ഞത്.

മന്ത്രി വി.ശിവൻകുട്ടിയാണ് മാന്യൻ. താൻ മേയറായിരുന്ന കാലത്തേതിനെക്കാൾ നല്ല ഭരണമാണ് ആര്യ നടത്തിയതെന്നാണ് കക്ഷി പറഞ്ഞത്. പതിറ്റാണ്ടുകൾ മുൻപത്തെ കാര്യമായതുകൊണ്ട് ശിവൻകുട്ടി മേയറായിരുന്ന കാലത്തെ നിലവാരം പല കുട്ടികൾക്കും പിടികിട്ടിയിരുന്നില്ല. ഇപ്പോ ഏതാണ്ട് ക്ലിയറായി. |

ജയിച്ചു കഴിഞ്ഞപ്പോൾ അടിയോടടി

തിരഞ്ഞെടുപ്പിനു പിന്നാലെ തോൽവിക്കു കാരണം കണ്ടുപിടിക്കലാണ് കുറച്ചുകാലമായി കോൺഗ്രസിനു ശീലം. നിസ്സഹകരണം പ്രസ്ഥാനമായി തന്നെ കൊണ്ടുനടന്ന പാർട്ടിയാണ്. സഹകരിക്കാതിരിക്കൽ ജന്മാവകാശമാണ്. പക്ഷേ, അതെല്ലാം മറന്ന് ചിലരുടെ പേരിൽ ചില നടപടിയെടുക്കും. നടപടി നേരിട്ട കോൺഗ്രസുകാരും പിന്നാലെ പാർട്ടിയും അതെല്ലാം മറക്കും. ഇത്തവണ അതിനൊരു മാറ്റം വന്നു. തോറ്റവരെക്കാൾ ജയിച്ചവരാണ് കൂടുതൽ. അതാണ് ബുദ്ധിമുട്ടായത്. അതുകൊണ്ടാണ് ജയിച്ചവർക്കെതിരെ അച്ചടക്കനടപടി പരിഗണിക്കുന്നത്. തൃശൂർ നഗരസഭയിലെ കൗൺസിലർ ലാലി ജയിംസിനെ സസ്പെൻഡ് ചെയ്തത് ആ തുടക്കമാണ്. പണപ്പെട്ടിയുമായി പോകുന്നവർക്കാണ് മേയർ പദവിയെന്നു ലാലി പറഞ്ഞുപോലും. പണം എന്നു കേൾക്കുന്നതേ കോൺഗ്രസിന് അലർജിയാണെന്ന് ആർക്കാണറിയാത്തത്?

ശതകോടികളുടെ ആഡംബര കെട്ടിടങ്ങൾ സംസ്‌ഥാന ഓഫിസിനായി ബിജെപിയും സിപിഎമ്മും തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ വർഷമാണ് കടന്നുപോവുന്നത്. രണ്ടു പാർട്ടിയിലും നേതാക്കൾക്കും തത്തുല്യ ആഡംബരമാണ്. കോൺഗ്രസിന്റെ നേതാക്കളും വലിയ പരുക്കില്ലാതെ ജീവിച്ചു പോകുന്നെങ്കിലും ദയനീയമാണ് തിരുവനന്തപുരം ശാസ്ത‌മംഗലത്തെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവന്റെ സ്‌ഥിതി. ഗാന്ധിജിയുടെ രീതിയിലുള്ള എളിമ കൊണ്ടൊന്നുമല്ല; കയ്യിലിരിപ്പുകൊണ്ടാണ്.

വട്ടമേശ സമ്മേളനത്തിനു ലണ്ടനിൽ ‘അർധനഗ്നനായ ഫക്കീർ’ ആയി എത്തിയ മഹാത്മാഗാന്ധി രാജാവിനെ സന്ദർശിച്ചപ്പോൾ ആവശ്യത്തിനു വസ്ത്രം ധരിച്ചില്ലെന്ന് ആക്ഷേപിച്ചവരുണ്ട്. ആവശ്യത്തിലേറെ വസ്ത്രം ധരിച്ച രാജാവിന്റേതും തന്റേതുംകൂടി ശരാശരിയെടുത്താൽ സംഗതി ശരിയാകും എന്ന് ഗാന്ധിജി പറഞ്ഞതായി കേട്ടിട്ടുണ്ട്. ബിജെപിയുടെയും സിപിഎമ്മിന്റെയും ഓഫിസുകളുടെ അവസ്‌ഥകൂടി ചേർത്ത് ശരാശരിയെടുത്താൽ കെപിസിസിയും ദാരിദ്ര്യരേഖയ്ക്കു മുകളിലെത്തും. അതും ഒരർഥത്തിൽ ഗാന്ധിസം തന്നെ.

സ്റ്റോപ് പ്രസ്

മുഖ്യമന്ത്രി പ്രഖ്യാപിച്ച നേറ്റിവിറ്റി കാർഡിന്റെ നിയമസാധുത സംശയത്തിൽ.

ഉപയോഗം ഇല്ലെങ്കിൽ ആരും വ്യാജ കാർഡ് ഉണ്ടാക്കില്ല എന്നതും ഒരു ഭരണനേട്ടമാണ്
English Summary:
Aazhchakurippukal: Kerala Politics is the main focus of the article, analyzing the current political climate and recent events. The article discusses the gold price hike, the performance of political parties in local elections, and controversies surrounding the government.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158749