‘എനിക്ക് ലഭിച്ച ഈ അംഗീകാരം ദുരിതമനുഭവിക്കുന്ന വെനസ്വേലൻ ജനതയ്ക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും സമർപ്പിക്കുന്നു’.– സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതിനു പിന്നാലെ വെനസ്വേലയുടെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത്തവണയെങ്കിലും സമാധാനത്തിന്റെ നൊബേൽ സമ്മാനം ലഭിക്കുമെന്നു സ്വപ്നം കണ്ടിരുന്ന ട്രംപിനുതന്നെ എന്തുകൊണ്ടാകും മരിയ പുരസ്കാരം സമർപ്പിച്ചത്? അതും സ്വന്തം രാജ്യത്തിൽ ഇത്രയേറെ നേതാക്കളുണ്ടായിരുന്നിട്ടു കൂടി. അതിന്റെ കാരണം ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ലോകം തിരിച്ചറിഞ്ഞു. മരിയയുടെയും ട്രംപിന്റെയും പോരാട്ടം ഒരാൾക്കെതിരെയായിരുന്നു. മരിയ വാക്കുകൾകൊണ്ട് പോരാടുമ്പോൾ വെനസ്വേലയുടെ ആ പരമാധികാരിക്കെതിരെ ആളും ആയുധവും ഉപയോഗിച്ചുള്ള യുദ്ധത്തിനൊരുങ്ങുകയാണ് ട്രംപ്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ആ നേതാവ്. ഇനിയുമൊരു യുദ്ധത്തിന്റെ ദുരിതം കാണേണ്ടി വരുമോ എന്ന് ലോകം ആശങ്കപ്പെടുമ്പോൾ അതിന്റെ കാരണക്കാരനായി ട്രംപ് ചൂണ്ടിക്കാട്ടുന്നത് ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന മഡുറോയെയാണ്. എന്തുകൊണ്ടാണ് സ്വന്തം രാജ്യത്തിനകത്തും പുറത്തും മഡുറോയ്ക്ക് ഇത്രയേറെ എതിരാളികൾ? ആരാണ് മഡുറോ, എന്താണ് അദ്ദേഹത്തിന്റെ ജീവിതം? English Summary:
The Tragedy of Venezuela: From Oil-Rich Prosperity to Economic Collapse. Who is Nicolás Maduro, and is he truly the architect of his nation’s ruin? As the Trump administration intensifies its focus on Caracas, we examine the escalating tensions: Is a U.S.-Venezuela conflict inevitable? - Video News Explainer |
|