search

കൂറുമാറ്റം വഴി പദവി, പിന്നാലെ രാജി

cy520520 Yesterday 11:46 views 853
  



തിരുവനന്തപുരം / തൃശൂർ / പാലക്കാട് ∙ കൂറുമാറ്റത്തിലൂടെ തദ്ദേശസ്ഥാപനങ്ങളിൽ പദവികളിലെത്തിയ യുഡിഎഫ് അംഗങ്ങൾ നടപടിയുണ്ടാകുമെന്നു വന്നതോടെ ഒഴിഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും പാലക്കാട് അഗളിയിലും തൃശൂർ വടക്കാഞ്ചേരിയിലുമാണ് സ്ഥാനം രാജിവച്ചത്.  

  • Also Read നവകേരള പഠനം: ഉത്തരം തേടി 4 ചോദ്യം; രാഷ്ട്രീയം വേണ്ട   


എൽഡിഎഫ് പിന്തുണയിൽ കിട്ടിയ അഗളി പഞ്ചായത്ത് അധ്യക്ഷസ്ഥാനമാണ് കോൺഗ്രസ് അംഗം എൻ.കെ.മഞ്ജു ബിനു രാജിവച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച മഞ്ജു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുകയായിരുന്നു. മഞ്ജുവിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് മനംമാറ്റം. 21 അംഗ ഭരണസമിതിയിൽ യുഡിഎഫ് 10, എൽഡിഎഫ് 9, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില.  

തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിൽ എൽഡിഎഫുമായി ചേർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ റീന ഫസൽ രാജിവച്ചു. 24 സീറ്റിൽ 12ൽ ജയിച്ച കോൺഗ്രസിൽ ഗ്രൂപ്പുപോരാണ് വിവാദങ്ങൾക്കും രാജിക്കും ഇടയാക്കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒൗദ്യോഗിക സ്ഥാനാർഥിയായി തീരുമാനിച്ചത് സി.സന്ധ്യയെ ആയിരുന്നു. എന്നാൽ എതിർ വിഭാഗം റീന ഫസലിനെ മത്സരിപ്പിച്ചു. തുടർന്ന് എൽഡിഎഫിന്റെ 6 വോട്ടുകളും കോൺഗ്രസ് വിമതരുടെ 4 വോട്ടുകളും നേടി റീന വിജയിച്ചു.  
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫ് സ്ഥാനാർഥി കെ.വി.നഫീസയ്ക്കു വോട്ട് ചെയ്ത ലീഗ് സ്വതന്ത്ര അംഗം ജാഫർ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു. വിപ്പ് ലംഘിച്ചതിന് ജാഫറിനെ മുസ്‌ലിം ലീഗിൽനിന്നു പുറത്താക്കിയിരുന്നു. ലീഗ് നേതൃത്വം ഇടപെട്ടാണ് അംഗത്വം രാജിവയ്പിച്ചത്. English Summary:
Defection Leads to Resignation: UDF Members Step Down in Kerala Local Bodies
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156498