search

അർബുദം; ഉദാരമതികളുടെ സഹായം തേടി യുവാവ്

deltin33 4 hour(s) ago views 704
  



തൊടുപുഴ ∙ ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് ജീവിതത്തിലേക്ക് തിരികെ വരണമെങ്കിൽ ഉദാരമതികളുടെ സഹായം വേണം. ആലക്കോട് പഞ്ചായത്ത് ഇഞ്ചിയാനി ചങ്ങനാമറ്റത്തിൽ ജോബി പീറ്റർ ബിജി ദമ്പതികളുടെ മകൻ അലൻ ക്രിസ്റ്റി ജോബി (22) ആണ് ചികിത്സയ്ക്കായി സഹായം തേടുന്നത്. രണ്ട് മാസമായി തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അലന് ഒരു വർഷത്തെ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് മാത്രം 25 ലക്ഷത്തോളം രൂപ വേണ്ടി വരും. ഇതുവരെയുള്ള ചികിത്സകൾക്കായി വലിയൊരു തുക നിർധനരായ വീട്ടുകാർ കണ്ടെത്തി. ഇനിയും ഉദാരമതികളുടെ സഹായം ഉണ്ടായാൽ മാത്രമേ തുടർ ചികിത്സ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കൂ.  

ഇതിനായി അഞ്ചിരി സെന്റ് മാർട്ടിൻ പള്ളി വികാരി ഫാ. ജോൺ വടക്കൻ, കൊന്താലപ്പള്ളി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഉമ്മർ, ചെലവ് മഹാദേവക്ഷേത്രം പ്രസിഡന്റ് ഗോപി തെക്കൻ ചേരിയിൽ എന്നിവർ രക്ഷാധികാരികളും ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി ചെയർമാനും വാർഡ് മെംബർ അതുൽ സണ്ണി കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് കലയന്താനി ശാഖയിൽ പിതാവ് ജോബി പീറ്ററിന്റെയും വാർഡ് മെംബർ അതുൽ സണ്ണിയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.  

അക്കൗണ്ട് നമ്പർ: 40362101080508
ഐഎഫ്എസ്‌സി കോഡ്: കെഎൽജിബി 0040362
ജോബി പീറ്റർ ഫോൺ: 99611 93763.
English Summary:
Lung cancer patient Alan Christy Joby requires urgent financial assistance for his treatment. The 22-year-old is undergoing chemotherapy at RCC Thiruvananthapuram, and needs approximately 25 lakhs for the complete treatment. Generous contributions from the public are essential to support his recovery and ensure he receives the necessary medical care.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469845