ന്യൂഡൽഹി ∙ യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് കൊച്ചി ഉൾപ്പെടെ രാജ്യത്തെ 48 നഗരങ്ങളിൽ നിന്നുള്ള റെയിൽവേ സർവീസുകൾ 5 വർഷത്തിനകം ഇരട്ടിയാക്കുമെന്നു റെയിൽവേ. ഇതിനായി പുതിയ റെയിൽവേ സ്റ്റേഷനുകൾ, കൂടുതൽ പ്ലാറ്റ്‌ഫോമുകൾ, പിറ്റ്‌ലൈനുകൾ, ഷണ്ടിങ് സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും. ഈ നഗരങ്ങളിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണം 2030 ആകുന്നതോടെ ഇരട്ടിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
- Also Read ചെന്നൈ–ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി: തെക്കിന്റെ തലവര മാറും; നിർമാണം ജപ്പാൻ മാതൃകയില്‍
ഇതിനായി സിഗ്നലിങ് സംവിധാനം നവീകരിക്കും. ട്രാക്കുകളുടെ എണ്ണം കൂട്ടുകയും ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങൾ വിപുലമാക്കുകയും ചെയ്യും. സ്റ്റേഷനുകളിലെ സൗകര്യങ്ങളും വർധിപ്പിക്കും. ഇതിനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഉടൻ സമർപ്പിക്കാൻ സോണുകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. English Summary:
Major Relief for Passengers: Indian Railway News focuses on the railway\“s plan to double train services from 48 cities, including Kochi, within five years. |