search

‘ഓപ്പറേഷൻ സിന്ദൂർ 2’ വന്നാൽ എന്താവും അവസ്ഥ?; ചങ്കിടിച്ച് പാക്കിസ്ഥാൻ, അതിർത്തിയിൽ പ്രതിരോധ വിന്യാസം

Chikheang 7 hour(s) ago views 696
  



ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ ഞെട്ടലിൽ നിന്നും പാക്കിസ്ഥാൻ ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ നിരവധി ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തരിപ്പണമാക്കിയത്. ഇതിന് തുടർച്ചയായി ‘ഓപ്പറേഷൻ സിന്ദൂർ 2’ ഉണ്ടാകുമോ എന്ന ഭയത്തിൽ അതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ പാക്ക് സൈന്യം വിന്യസിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.  

  • Also Read നൈജീരിയയിൽ ട്രംപിന്റെ ‘മാരക’ ആക്രമണം; ഇന്ത്യൻ ഡിഫൻസ് ഓഹരികൾക്ക് മുന്നേറ്റം, കൊച്ചിൻ ഷിപ്‍യാഡും കുതിപ്പിൽ   


ഡ്രോണുകൾ ഉൾപ്പെടെയുള്ള വ്യോമ ആയുധങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളെ പാക്ക് അധിനിവേശ കശ്മീർ മേഖലയിൽ നിയന്ത്രണ രേഖയിലുടനീളം വിന്യസിക്കുകയാണെന്നാണ് റിപ്പോർട്ട്. റാവൽകോട്ട്, കോട്ട്​ലി, ഭിംബെർ മേഖലകളിലാണ് വിന്യാസം. ഇത്തരത്തിലുള്ള 30 പ്രതിരോധ സംവിധാനങ്ങളാണ് വിന്യസിക്കുന്നത്. പാക്ക് സൈന്യത്തിന്റെ 12, 23 ഇൻഫൻട്രി ഡിവിഷനുകളുടെ നേതൃത്വത്തിലാണ് നടപടികൾ.  

  • Also Read ഒഡീഷയിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ച് സംയുക്ത സേന   


26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി മേയ് 7നാണ് ഇന്ത്യൻ സൈനികവിഭാഗങ്ങൾ സംയുക്തമായി ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കു പുറമേ സൈനിക കേന്ദ്രങ്ങൾക്കും സാരമായ തകരാർ സംഭവിച്ചിരുന്നു. തുടർന്ന് പാക് സൈന്യത്തിന്റെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് ഇന്ത്യ വെടിനിർത്തലിന് തയാറായത്.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pakistan Reinforces Border Security After Operation Sindoor: The operations targeted terrorist infrastructure and military installations, and Pakistan has increased border security due to them. The increased security includes deploying counter-drone systems along the Line of Control.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493