search

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം, ഭീഷണി; പ്രതിഷേധിച്ച് സംഘടനകൾ

cy520520 Yesterday 11:44 views 391
  



ന്യൂഡൽഹി ∙ തലസ്ഥാനഗരത്തിലടക്കം ഉത്തരേന്ത്യയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ ഭീഷണിയും അക്രമവും വ്യാപകമാകുന്നു. മതപരിവർത്തനം ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കും സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ തുടരുന്നതിനിടെയാണു ക്രിസ്മസ് ആഘോഷവും ഭീഷണിയുടെ നിഴലിലായത്.  

  • Also Read പശുവിറച്ചി കേസിൽ യുപി സർക്കാരിന് തിരിച്ചടി; അഖ്​ലാഖ് വധക്കേസ് പിൻവലിക്കാനുള്ള അപേക്ഷ തള്ളി   


ഡൽഹിയിൽ കാരൾ സംഘത്തിനു നേർക്ക് അക്രമമുണ്ടായി. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിലാണ് ക്രൈസ്തവ സമൂഹങ്ങൾക്കെതിരേ വ്യാപക അക്രമം നടക്കുന്നത്. ക്രിസ്മസ് അടുത്തതോടെ കാരൾ സംഘങ്ങളെയും ലക്ഷ്യം വയ്ക്കുന്നു.

മധ്യപ്രദേശിലെ ജബൽപുരിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ബിജെപി, ബജ്‌രങ്ദൾ പ്രവർത്തകർ സംഘർഷമുണ്ടാക്കി. ഗോരഖ്പുരിലെ ഹവാബാഗ് കോളജിനടുത്തുള്ള പള്ളിയിൽ കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ അതിക്രമിച്ചു കയറി. കാഴ്ചയില്ലാത്ത പെൺകുട്ടിയെ ബിജെപി പ്രാദേശിക നേതാവ് അഞ്ജു ഭാർഗവ മർദിക്കുന്ന ദൃശ്യം പുറത്തുവന്നു.
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിവിധ സംസ്ഥാനങ്ങളിലെ സംഭവങ്ങൾ

∙ ഉത്തർപ്രദേശ്: ക്രിസ്മസ് ദിനത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്നു സർക്കാർ നിർദേശിച്ചു. മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചു കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണം എന്നാണു നിർദേശം.

∙ ഡൽഹി: ലാജ്പത്‌നഗറിൽ മലയാളികൾ ഉൾപ്പെടെയുള്ള കാരൾ സംഘത്തെ ബജ‌്‌രങ്ദൾ പ്രവർത്തകർ വിരട്ടിയോടിച്ചു. മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെ ഭീഷണിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ചു പരാതി കിട്ടിയിട്ടില്ലെന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപി ഹേമന്ത് തിവാരി പറഞ്ഞു.

∙ ഗാസിയാബാദ്: സത്യനിഷ്ഠ് ആര്യ എന്നയാളുടെ നേതൃത്വത്തിൽ പാസ്റ്ററെയും ഭാര്യയെയും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. ബംഗ്ലദേശ് സ്വദേശിയായ സത്യനിഷ്ഠ് ആര്യയുടെ യഥാർഥ പേര് സുന്നിയുർ റഹ്മാൻ എന്നാണ്. ക്രൈസ്തവർക്കും മുസ്‌ലിംകൾക്കും എതിരെ വിദ്വേഷ പരാമർശങ്ങളുമായി വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം പാസ്റ്റർ രാജു സദാശിവത്തെയും ഭാര്യയെയും തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

∙ ഒഡീഷ: ക്രിസ്മസ് അലങ്കാരങ്ങളും സാന്റോ ക്ലോസ് വേഷവും വിൽപനയ്ക്കെത്തിച്ചവരെ ഒരുസംഘം തുരത്തിയോടിച്ചു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇത്തരം വസ്തുക്കൾ ഇവിടെ കച്ചവടം ചെയ്യരുതെന്നും പറഞ്ഞായിരുന്നു ആക്രമണം.

∙ മധ്യപ്രദേശ്: മധോതലിൽ മതപരിവർത്തനം ആരോപിച്ചു പ്രാർഥനാ സംഘത്തെ ആക്രമിച്ചു. ഇരുവിഭാഗവും നൽകിയ പരാതികൾ അന്വേഷിക്കുന്നുണ്ടെന്ന് എസ്പി ബി.എസ്. ഗഥോരിയ പറഞ്ഞു.

അമിത്ഷാ ഇടപെടണം:സിബിസിഐ

∙ ക്രിസ്മസ് കാലത്ത് ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നു കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണം. ജബൽപുരിലെ ബിജെപി നേതാവ് അഞ്ജു ഭാർഗവയെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

‘മുൻപും ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സമൂഹത്തിന്റെ കെട്ടുറപ്പിനും സാഹോദര്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കും തടസ്സമാകും. സന്തോഷത്തോടെയും സമാധാനത്തോടെയും ക്രിസ്മസ് ആഘോഷിക്കാനുള്ള സാഹചര്യമൊരുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം’– സിബിസിഐ വക്താവ് ഫാ. റോബിൻസൺ റൊഡ്രിഗസ് പറഞ്ഞു.

ആക്രമണങ്ങളിൽ ആശങ്ക: മാർ തട്ടിൽ

കൊച്ചി ∙ ക്രൈസ്തവരെയും ക്രിസ്മസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ട് ആക്രമണങ്ങളും ഭീഷണികളും തടസ്സപ്പെടുത്തലുകളും വർധിച്ചുവരുന്നത് ആശങ്കാജനകമാണെന്നു സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല.

മതത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കും എതിരെ സർക്കാർ നടപടികൾ സ്വീകരിക്കണം. എല്ലാ മതതീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. പൗരന്മാർക്കു ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുകയും ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേർതിരിവില്ലാതെ അവകാശമുണ്ട്. വിശ്വാസത്തിനു വേണ്ടി അപമാനിക്കപ്പെടുകയും കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്ത എല്ലാവരോടും മേജർ ആർച്ച് ബിഷപ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ആശങ്കയറിയിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

∙ ഛത്തീസ്ഗഡിലെ ഗോത്ര മേഖലയിൽ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡ് സർവ സമാജ് ക്രൈസ്തവ സമൂഹത്തിനെതിരെ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് പിൻവലിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തു നൽകി. ഈ വർഷം നവംബർ വരെ ക്രൈസ്തവർക്കെതിരെ രാജ്യത്ത് 706 ആക്രമണങ്ങളുണ്ടായി. ഛത്തിസ്ഗഡിലും (157) ഉത്തർപ്രേദശിലുമാണ് (184) കൂടുതൽ അക്രമങ്ങളുണ്ടായതെന്നും പറയുന്നു.

‘കാരൾ സംഘമല്ല, സിപിഎമ്മിന്റെ ക്രിമിനൽ സംഘം’

അക്രമത്തിനിരയായ കാരൾ സംഘം മദ്യപിച്ച് സംഘർഷത്തിനു ശ്രമിച്ചെന്നു ബിജെപി നേതാവ്

പാലക്കാട് ∙ മദ്യപിച്ച്, സിപിഎം ഏരിയ കമ്മിറ്റിയുടെ ബാ‍ൻഡ് സെറ്റുമായി പോകുന്ന ആളുകളെ കാരൾ സംഘമെന്നാണോ പറയുന്നതെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ. പുതുശ്ശേരി കുരുടിക്കാട് സുരഭി നഗറിൽ വിദ്യാർഥികളുടെ കാരൾ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വ്യക്തിക്കു ബിജെപിയുമായി ബന്ധമില്ലെന്നും പ്രതി പൊലീസ് കാപ്പ ചുമത്തിയ ആളാണെന്നും കൃഷ്ണകുമാർ പറഞ്ഞു.

ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട സ്ഥലത്തു മദ്യപിച്ച് സംഘർഷം ഉണ്ടാക്കാനാണു സിപിഎമ്മിന്റെ ക്രിമിനൽ സംഘം ശ്രമിച്ചത്. എവിടെയെങ്കിലും സിപിഎമ്മിന്റെ ബാ‍ൻഡ് ഉപയോഗിച്ചു കാരൾ നടത്തുന്നുണ്ടോ? കാരൾ സംഘമായി പോയ വ്യക്തികളും പ്രതിയായ ആളും തമ്മിൽ വൈരാഗ്യമുണ്ട്. അതിന്റെ പേരിലാണു പ്രശ്നമുണ്ടായത്. കാരളിന്റെ പേരിൽ മദ്യപിച്ചു പോകുന്നവരെ അംഗീകരിക്കാനാകില്ല. വിദ്യാർഥികളെയല്ല താൻ ഉദ്ദേശിച്ചതെന്നു പിന്നീടു കൃഷ്ണകുമാർ വിശദീകരിച്ചു. English Summary:
Christmas Under Threat: Rising Attacks on Christian Celebrations in North India
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156636