search

പശുവിറച്ചി കേസിൽ യുപി സർക്കാരിന് തിരിച്ചടി; അഖ്​ലാഖ് വധക്കേസ് പിൻവലിക്കാനുള്ള അപേക്ഷ തള്ളി

deltin33 Yesterday 11:44 views 706
  



ന്യൂഡൽഹി ∙ യുപിയിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ (52) അടിച്ചുകൊന്ന കേസിലെ പ്രതികൾക്കെതിരായ കേസ് പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനു തിരിച്ചടി. കുറ്റപത്രം പിൻവലിക്കാൻ യുപി സർക്കാർ നൽകിയ അപേക്ഷ സുരാജ്പുർ ജില്ലാ കോടതി തള്ളി. പകരം, കേസിലെ വിചാരണ നടപടികൾ അതിവേഗം തീർപ്പാക്കാൻ കോടതി വിചാരണക്കോടതിയോടു നിർദേശിച്ചു.  

  • Also Read ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം, ഭീഷണി; പ്രതിഷേധിച്ച് സംഘടനകൾ   


പ്രാധാന്യമുള്ള കേസായി പ്രത്യേകം പരിഗണിച്ചു ദിവസവും വാദം കേട്ട് കേസിൽ തീർപ്പുണ്ടാക്കാൻ അഡിഷനൽ ജില്ലാ ജഡ്ജി സൗരഭ് ദ്വിവേദി നിർദേശിച്ചു. കേസിലെ തെളിവുകൾക്കും സാക്ഷിമൊഴി നൽകിയവർക്കും സംരക്ഷണം ഒരുക്കാൻ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കു കോടതി നിർദേശം നൽകി. കേസ് ജനുവരി 6നു വീണ്ടും പരിഗണിക്കും.

അഖ്‌ലാഖിനെ അടിച്ചുകൊല്ലുകയും മകൻ ഡാനിഷിനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തെന്നാണ് കേസ്. പ്രതികളുടെ പേരുമായി ബന്ധപ്പെട്ട് അഖ്‌ലാഖിന്റെ കുടുംബാംഗങ്ങൾ വിരുദ്ധ മൊഴികൾ നൽകിയെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് പിൻവലിക്കാനായിരുന്നു സർക്കാർ നീക്കം. അതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Akhlaq Murder Case: Court Rejects UP Govt\“s Plea to Withdraw Charges, Orders Daily Hearings
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470345