കോട്ടയം ∙ ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരിപ്പാർട്ടി നടത്താൻ എത്തിക്കുന്ന രാസലഹരിയുടെ ഉറവിടം അഫ്ഗാനിസ്ഥാൻ ആണെന്നു പൊലീസ് – എക്സൈസ് കണ്ടെത്തൽ. ഡൽഹി, ബെംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിൻ, ബസ് മാർഗങ്ങളിലൂടെ കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിമാർക്കു നേരത്തേ കേന്ദ്ര ഏജൻസികളിൽനിന്നു വിവരം ലഭിച്ചിരുന്നു.
- Also Read കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 7.2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, ഒരാൾ അറസ്റ്റിൽ
ബെംഗളൂരുവിൽ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേർന്നു കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ രാസലഹരിവേട്ടയാണ് ഇതെന്നാണു പൊലീസിന്റെ സ്ഥിരീകരണം.
- Also Read ലഹരിയിൽ ബഹളം, തെറിവിളി; കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചു, യുവാവ് അറസ്റ്റിൽ -വിഡിയോ
വാഗമൺ കേന്ദ്രീകരിച്ച് ക്രിസ്മസ്, പുതുവത്സര പാർട്ടി നടത്തുന്ന സംഘങ്ങളിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്നാണു പൊലീസ് ചില കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഈരാറ്റുപേട്ട ലഹരിക്കേസിൽ വിമൽ രാജ് (24), ജീമോൻ (31), അബിൻ റെജി (28) എന്നിവരാണു പിടിയിലായത്. ഒന്നര ലക്ഷം രൂപയ്ക്കാണു ബെംഗളൂരുവിലെ ലഹരിക്കടത്തുസംഘത്തിൽനിന്നു പ്രതികൾ എംഡിഎംഎ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഒരു ഗ്രാമിനു 3500 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിറ്റിരുന്നതെന്നും പൊലീസ് പറഞ്ഞു.
- പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
MORE PREMIUM STORIES
English Summary:
Afghan Drug Connections: Kerala drug bust uncovers Afghan drug source targeting Kottayam and Idukki tourist centers. This operation highlights the illegal drug trade\“s impact on local tourism and emphasizes the need for enhanced vigilance and law enforcement. |