search

‘മേയർ ആകാൻ പോവുകയാണ്...; ആവട്ടെ, അഭിനന്ദനങ്ങൾ’; മുഖ്യമന്ത്രി വി.വി.രാജേഷിനെ നേരിട്ടു വിളിച്ചോ? നടന്നതിങ്ങനെ

LHC0088 The day before yesterday 11:44 views 565
  



തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനു മുൻപേ വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അനുമോദിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രിയോടു സംസാരിക്കാൻ വി.വി. രാജേഷ് ശ്രമിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റിനെ വിളിച്ചു. ഈ സമയം മുഖ്യമന്ത്രി അടുത്ത് ഇല്ലാതിരുന്നതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല.  

  • Also Read ‘പണപ്പെട്ടി ഇല്ലാത്തതിനാൽ മേയറാക്കിയില്ല’: അതൃപ്തി പരസ്യമാക്കി ലാലി ജയിംസ്; തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി   


പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് പഴ്സനൽ അസിസ്റ്റന്റ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു. ഇതേത്തുടർന്ന് പി.എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. കോർപറേഷനിൽ ബിജെപിക്കെതിരെ സിപിഎം മത്സരിച്ചിരുന്നു. ദൈവങ്ങളുടെ പേരിൽ ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പരാതിയും നൽകിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ് മുഖ്യമന്ത്രി ബിജെപി മേയർ സ്ഥാനാർഥിയെ വിളിച്ച് അഭിനന്ദിച്ചെന്ന വാർത്ത രാഷ്ട്രീയ ചർച്ചയായി. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വീശദീകരണവുമായി രംഗത്തെത്തിയത്.

∙ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രസ്താവന:
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘ ബിജെപി നേതാവ് വി.വി.രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. വെള്ളിയാഴ്ച രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പഴ്സനൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി.എ അറിയിച്ചു. അതുകഴിഞ്ഞ് പി.എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു’’.  

  • Also Read രാവിലെ ശ്രീലേഖ, വൈകിട്ട് വി.വി. രാജേഷ്; മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ എന്താണ് സംഭവിച്ചത്?   


‘‘താൻ മേയർ ആയി തിരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി.വി.രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്’’. English Summary:
Cmo clarifies pinarayi vijayan vv rajesh phone call: Cm Office clarification refutes the campaign alleging Pinarayi Vijayan congratulated BJP mayoral candidate V.V. Rajesh before the election. The office explained that it was Rajesh who initiated the contact and the Chief Minister simply returned the call, with the conversation being misrepresented.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159342