search

‘പണപ്പെട്ടി ഇല്ലാത്തതിനാൽ മേയറാക്കിയില്ല’: അതൃപ്തി പരസ്യമാക്കി ലാലി ജയിംസ്; തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി

Chikheang Yesterday 11:44 views 781
  



തൃശൂർ∙ മേയർ തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ തൃശൂരിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് കൗൺസിലർ ലാലി ജയിംസ്. തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് കൗൺസിലറുടെ ആരോപണം. തൃശൂരിൽ യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുൻപാണ് ഇടപാടുകൾ നടന്നതെന്നും അവർ ആരോപിച്ചു.

  • Also Read തൃശൂർ കോർപറേഷന് പുതിയ സാരഥികൾ; ഡോ.നിജി ജസ്റ്റിൻ മേയർ, എ.പ്രസാദ് ഡപ്യൂട്ടി മേയർ   


വിജയിച്ച കോൺഗ്രസ് കൗൺസിലർമാരിൽ ഭൂരിഭാഗവും തന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആവശ്യപ്പെട്ടത്. മേയർ പദവി ലഭിക്കില്ലെന്ന് അറിഞ്ഞപ്പോൾ ജില്ലയിലെ മുതിർന്ന നേതാവിനെ കണ്ടു. അപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. ആദ്യത്തെ ഒരു വർഷം നൽകിയാൽ മതിയെന്ന് ഡിസിസി നേതൃത്വത്തിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. ഇന്നു നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ഇതുവരെ തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്നും തുടർന്നും കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ലാലി ജയിംസ് പറഞ്ഞു. നാല് തവണ കൗൺസിലറായ തനിക്ക് മേയർ പദവിയിലേക്ക് പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ലാലി പരസ്യമാക്കിയത്. അതേസമയം, പാർട്ടി നൽകിയ ചുമതല ഭംഗിയായി ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന് നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു. ലാലി ജയിംസ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് ജില്ലാ നേതൃത്വം തള്ളിയിട്ടുണ്ട്.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം lali.james.37 എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തതാണ്)
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Thrissur Mayor election controversy: Thrissur Mayor election controversy erupts as a Congress councillor alleges bribery for the mayor position. Lali James claims she was overlooked due to not offering money to party leaders, creating a stir in Thrissur Corporation politics. The district leadership has denied these allegations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160969