search

തിരുവനന്തപുരത്ത് സ്വതന്ത്രനെ ഒപ്പംകൂട്ടി ബലമുറപ്പിച്ച് ബിജെപി; മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഇന്ന്

LHC0088 Yesterday 11:44 views 255
  



തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ ശേഷിക്കേ കേവല ഭൂരിപക്ഷത്തിനു വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയാണ് ബിജെപി ഉറപ്പാക്കിയത്. ഇതോടെ 101 സീറ്റുകളുള്ള കോർപറേഷനിൽ 51 അംഗസംഖ്യയോടെ ബിജെപി നില സുരക്ഷിതമാക്കി. ദിവസങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സ്വതന്ത്രന്റെ പിന്തുണ ബിജെപി ഉറപ്പിച്ചത്. തുടർന്ന് സംസ്ഥാന അധ്യക്ഷനെ നേരിട്ടു കണ്ടാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്.

  • Also Read ‘രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം എടുത്തത് സംസ്ഥാന നേതൃത്വം, വ്യാജ വാർത്തകൾ ഒഴുകുന്നു’   


സ്വതന്ത്രന്റെ പിന്തുണ ലഭിച്ചതോടെ ഇന്ന് നടക്കുന്ന മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് കടമ്പ ബിജെപിക്ക് വെല്ലുവിളിയാകില്ല. വ്യാഴാഴ്ച വൈകിട്ടാണ് മേയർ ഡപ്യൂട്ടി മേയർ സ്ഥാനത്തേയ്ക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചത്. വി.വി.രാജേഷിനെ മേയർ സ്ഥാനാർഥിയായും ആശാ നാഥിനെ ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായുമാണ് പ്രഖ്യാപിച്ചത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള നേമം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങൾക്കുള്ളിലുള്ള വാർഡുകളിലെ കൗൺസിലർമാരാണ് വി.വി. രാജേഷും ആശാ നാഥും.

  • Also Read രാവിലെ ശ്രീലേഖ, വൈകിട്ട് വി.വി. രാജേഷ്; മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ എന്താണ് സംഭവിച്ചത്?   


നേരത്തെ ബിജെപി ഭരണം തടയുന്നതിനായി സ്വതന്ത്രനെ മുൻപിൽ നിർത്തി എൽഡിഎഫ് യുഡിഎഫ് പിന്തുണ നൽകുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ മുന്നണികൾ ഇതിനെ പരസ്യമായി തള്ളി. അതേസമയം, ഭരണം പിടിക്കാനുള്ള അംഗങ്ങളില്ലെങ്കിലും മേയർ ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫും എൽഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്. ശബരീനാഥനും മേരി പുഷ്പവുമാണ് ഇരു സ്ഥാനത്തേയ്ക്കും യഥാക്രമം മത്സരിക്കുക. മുൻ എംഎൽഎ കൂടിയായ ശബരിനാഥനെ മുൻനിർത്തിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സിപിഎം ജില്ലാകമ്മിറ്റി അംഗം കൂടിയായ കൗൺസിലർ ആർ.പി. ശിവജിയെയാണ് എൽഡിഎഫ് മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്.
    

  • പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
      

         
    •   
         
    •   
        
       
  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Asha Nath G.S എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്) English Summary:
Thiruvananthapuram Corporation election: BJP securing a simple majority of 51 seats just hours before the Mayor and Deputy Mayor vote. The party achieved this crucial number after gaining the support of independent councilor Pattoor Radhakrishnan following extensive discussions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158980