search

രോഗങ്ങൾ തളർത്തിയ വേദനകളിൽ നിന്ന് കരകയറ്റാം ഈ ദമ്പതികളെ

deltin33 Yesterday 11:44 views 836
  



തിരുവനന്തപുരം ∙ രോഗങ്ങൾ തളർത്തിയ ജീവിതത്തെ നേരിടുകയാണ് ടി.സി.വർഗീസും (70), ഭാര്യ രമണി വർഗീസും (59). ഹൃദ്രോഗവും നട്ടെല്ലിനും കഴുത്തിലും അനുഭവപ്പെടുന്ന വേദനയുമായി വർഗീസ് മല്ലിടുമ്പോൾ കാൻസർ രോഗത്തിന്റെ പിടിയിലാണ് രമണി. ടാക്സി ഡ്രൈവറായ വർഗീസ് ശാരീരിക വൈകല്യങ്ങളും ഗുരുതരമായ രോഗങ്ങളും മൂലം 2012ൽ ജോലി ചെയ്യാൻ സാധിക്കാത്ത വിധം കിടപ്പിലായി. 2021ൽ ഭാര്യ രമണി കാൻസർ രോഗ ബാധിതയായതോടെ വർഗീസ് തളർന്നു പോയി. ഈ ദമ്പതികൾക്ക് മക്കളില്ല.

വർഗീസ് ഇതിനിടെ മൂന്ന് ശസ്ത്രക്രിയകൾക്കു വിധേയനായി. ഹൃദയം, നട്ടെല്ല്, കഴുത്ത് എന്നിവിടങ്ങളിലായിരുന്നു ശസ്ത്രക്രിയ. രമണിക്കും തുടർചികിത്സ ആവശ്യമാണ്. ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇരുവരും. ഈ ദമ്പതികൾക്ക് മക്കളില്ല. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ വികെപി നഗർ തുണ്ടിയിൽ കുന്നുംപുറം പുത്തൻവീട്ടിലാണ് ഇവരുടെ താമസം.  

ഇരുവർക്കും സ്വന്തമായി വീടില്ല. വാടക വീട്ടിലാണ് താമസം. സർക്കാരിന്റെ ക്ഷേമ പെൻഷൻ വർഗീസിനു മാത്രമാണ് കിട്ടുന്നത്. ഇതു മാത്രമാണ് ഇവരുടെ ഏക വരുമാനം. ഇരുവരുടെയും ചികിത്സാർഥം എസ്ബിഐ ബാങ്കിന്റെ സ്റ്റാച്യു സിറ്റി ശാഖയിൽ വർഗീസിന്റെ പേരിൽ സിംഗിൾ അക്കൗണ്ട് തുറന്നു.
യുപിഐ അക്കൗണ്ട് വർഗീസിന്റെ (വർഗീസ് ടി.ചാണ്ടി) പേരിലാണ്.

സാമ്പത്തിക സഹായത്തിന്
എസ്ബിഐ സ്റ്റാച്യു സിറ്റി ശാഖ
അക്കൗണ്ട് നമ്പർ: 67202042434
ഐഎഫ്എസ്‌സി: SBIN007028
ഫോൺ നമ്പർ: 9544410728
യുപിഐ അക്കൗണ്ട് നമ്പർ: 9544410728
  English Summary:
Financial assistance is urgently needed for a couple battling severe health issues and financial hardship. T.C. Varghese and his wife Ramani are seeking help to cover medical expenses for heart disease, spinal issues, and cancer treatment, as they lack sufficient income and have no children to support them.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470081