search

ഉടമ പരിശോധനയ്ക്ക് എത്തിയപ്പോൾ വില്ല കാലി; ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും അകത്ത്, ഇനി നാടുകടത്തൽ

cy520520 Yesterday 11:43 views 378
  

    



ദുബായ് ∙ മോഷണക്കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയെ മറ്റൊരു മോഷണക്കേസിൽ കൂടി പിടികൂടി. മുഹൈസ്‌നയിലെ വില്ലയിൽ നിന്ന് 18 എയർ കണ്ടീഷണറുകൾ മോഷ്ടിച്ച കേസിൽ പ്രതിക്ക് ദുബായ് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. മോഷ്ടിച്ച എസികളുടെ വിലയായ 1,30,000 ദിർഹം (ഏകദേശം 30 ലക്ഷത്തോളം രൂപ) പിഴയായും അടയ്ക്കണം.

  • ഓപ്പറേഷനിടയിൽ വേദന കൊണ്ട് പിടഞ്ഞ് രോഗി ഉണരും; ക്രൂരത കയ്യടിക്കു വേണ്ടി, ക്ലിനിക്കിനെ ‘ശ്മശാനമാക്കി മാറ്റിയ ഡോക്ടർ ഡെത്ത്’ Europe News
      

         
    •   
         
    •   
        
       
  • മലയാളി ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ Other Countries
      

         
    •   
         
    •   
        
       


വാടക നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അധികൃതർ പൂട്ടിയ വില്ലയിലാണ് മോഷണം നടന്നത്. ഉടമ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് പ്രധാന വാതിൽ തകർക്കപ്പെട്ടതായും വില്ലയുടെ മുകൾനിലയിൽ സ്ഥാപിച്ചിരുന്ന എസികൾ മുഴുവൻ കാണാതായതായും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മറ്റൊരു മോഷണക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. വില്ലയിൽ അവശേഷിച്ച ഒരു എസി യൂണിറ്റിന്റെ പുറംഭാഗത്ത് നിന്ന് പ്രതിയുടെ വിരലടയാളം ഫോറൻസിക് സംഘം കണ്ടെത്തിയിരുന്നു. ഇതോടെ കുറ്റം സമ്മതിച്ച പ്രതി സമാനമായ മറ്റ് പല മോഷണങ്ങളും നടത്തിയിട്ടുള്ളതായും വെളിപ്പെടുത്തി. സ്വകാര്യ സ്വത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കും മോഷണങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. English Summary:
Dubai Theft Case: A man already serving time for theft was apprehended in connection with another case. He was sentenced to one year in prison for stealing 18 air conditioners from a villa in Muhaisnah, Dubai.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156615