search

ഓപ്പറേഷനിടയിൽ വേദന കൊണ്ട് പിടഞ്ഞ് രോഗി ഉണരും; ക്രൂരത കയ്യടിക്കു വേണ്ടി, ക്ലിനിക്കിനെ ‘ശ്മശാനമാക്കി മാറ്റിയ ഡോക്ടർ ഡെത്ത്’

cy520520 Yesterday 11:43 views 488
  

    



പാരിസ്∙ ഫ്രാൻസിൽ ‘ഡോക്ടർ ഡെത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന മുൻ അനസ്തേഷ്യോളജിസ്റ്റ് ഫ്രെഡറിക് പെച്ചിയറിന് (53) ജീവപര്യന്തം തടവ് ശിക്ഷ. രോഗികളെ മരണത്തിലേക്ക് തള്ളിവിട്ട് സ്വയം ‘രക്ഷകനായി’ അവതരിക്കാൻ ശ്രമിച്ച പെച്ചിയർ, മുപ്പതോളം പേർക്ക് മനഃപൂർവം വിഷം കുത്തിവച്ചതായിട്ടാണ് കണ്ടെത്തിയത്. ഇതിൽ 12 പേർ മരിച്ചു.  

  • യാത്രയ്ക്ക് തൊട്ടുമുമ്പ് പാസ്‌പോർട്ട് നായ കടിച്ചുകീറി; എന്നിട്ടും യാത്ര മുടങ്ങിയില്ല, കരീനയെ തുണച്ചത് ആ രഹസ്യം ! US News
      

         
    •   
         
    •   
        
       
  • അഞ്ച് സ്ത്രീകളുടെ മടിയിൽ ആൻഡ്രൂ; ‘എപ്സ്റ്റീൻ സാമ്രാജ്യത്തിലെ’ അശ്ലീല ദൃശ്യങ്ങൾ, നിർണ്ണായക രേഖകൾ പുറത്ത് US News
      

         
    •   
         
    •   
        
       


രക്ഷകന്റെ വേഷമണിഞ്ഞാണ് പെച്ചിയർ കിഴക്കൻ ഫ്രഞ്ച് നഗരമായ ബെസാൻകോണിലെ ക്ലിനിക്കുകളിൽ 2008 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രവർത്തിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്ന രോഗികളുടെ ഇൻഫ്യൂഷൻ ബാഗുകളിൽ പൊട്ടാസ്യം ക്ലോറൈഡ്, അഡ്രിനാലിൻ തുടങ്ങിയ രാസവസ്തുക്കൾ പെച്ചിയർ രഹസ്യമായി കലർത്തിയിരുന്നു. ഇത് രോഗികളിൽ പെട്ടെന്ന് ഹൃദയാഘാതത്തിന് കാരണമാകും.

പ്രശ്നം ഗുരുതരമാകുമ്പോൾ ഓപ്പറേഷനിടയില്‍ രോഗി ഉണരും. വേദനയോടെ പിടയുന്ന രോഗിക്ക് മുന്നിൽ മറുമരുന്നുമായി ഓടിയെത്തുന്ന പെച്ചിയർ, ഹീറോയായി സഹപ്രവർത്തകർക്കിടയിൽ പ്രശംസ നേടിയിരുന്നു. പലപ്പോഴും മറ്റ് ഡോക്ടർമാരുടെ പരാജയമായി ഈ സംഭവങ്ങളെ ചിത്രീകരിക്കാനും താനാണ് മികച്ച ഡോക്ടറെന്ന് സ്ഥാപിക്കാനുമാണ് അദ്ദേഹം ഇത്തരമൊരു രീതി അവലംബിച്ചതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ 12 കേസുകളിൽ ഇയാളുടെ ഇടപെടലുകൾ വൈകിയതോടെ രോഗികൾ മരണത്തിന് കീഴടങ്ങി.

2017ൽ ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച സ്ത്രീയുടെ ഇൻഫ്യൂഷൻ ബാഗിൽ അസ്വാഭാവികമായ അളവിൽ പൊട്ടാസ്യം കണ്ടെത്തിയതാണ് കേസിൽ നിർണ്ണായകമായത്. അന്വേഷണത്തിൽ, പെച്ചിയർ ജോലിയിൽ നിന്ന് വിട്ടുനിന്ന സമയങ്ങളിൽ ക്ലിനിക്കിലെ ഹൃദയാഘാത നിരക്ക് സാധാരണ നിലയിലായിരുന്നുവെന്നും അദ്ദേഹം മടങ്ങിയെത്തിയപ്പോൾ ഇത് ആറിരട്ടിയായി വർധിച്ചുവെന്നും പൊലീസ് കണ്ടെത്തി. ടോൺസിൽ ശസ്ത്രക്രിയയ്ക്കിടെ രണ്ട് തവണ ഹൃദയാഘാതം സംഭവിച്ച നാല് വയസ്സുകാരൻ മുതൽ 89 വയസ്സുകാരൻ വരെ ഇയാളുടെ ഇരകളിൽ ഉൾപ്പെടുന്നു.

‘നിങ്ങൾ ഡോക്ടർമാർക്ക് നാണക്കേടാണ്, നിങ്ങൾ ഈ ക്ലിനിക്കിനെ ഒരു ശ്മശാനമാക്കി മാറ്റി’ എന്നാണ് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർമാർ ആരോപിച്ചത്. ഒരു വശത്ത് മാന്യനായി അഭിനയിക്കുമ്പോഴും മറുവശത്ത് വലിയ ക്രൂരതകൾ ചെയ്യാൻ ഇയാൾക്ക് മടിയുണ്ടായിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു.

കുറഞ്ഞത് 22 വർഷമെങ്കിലും ജയിലിൽ കഴിഞ്ഞ ശേഷമേ ഇയാൾക്ക് പരോളിന് അപേക്ഷിക്കാനാകൂ. ഫ്രഞ്ച് മെഡിക്കൽ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളിലൊന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്. English Summary:
Frederic Pechier, known as the \“Doctor Death\“, has been sentenced to life in prison for deliberately poisoning patients. He injected around 30 patients with poison, leading to 12 deaths, while working at clinics in Besancon, France, between 2008 and 2017.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156498