search

ശബരിമല സ്വർണക്കൊള്ള: ഇരട്ടപ്രഹരം; സർക്കാരിന് നെഞ്ചിടിപ്പേറ്റി കോടതി ഉത്തരവ്

Chikheang Yesterday 11:43 views 984
  



തിരുവനന്തപുരം ∙ ആദ്യഘട്ടത്തിൽ ഹൈക്കോടതിയുടെ പ്രശംസ ഏറ്റുവാങ്ങിയ, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കോടതികളിൽനിന്നു തന്നെ ഇരട്ട പ്രഹരം ഏറ്റുവാങ്ങേണ്ടി വന്ന ദിനമായിരുന്നു ഇന്നലെ. അന്വേഷണത്തിലെ വീഴ്ചകളും പക്ഷപാതിത്വവും ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയപ്പോൾ എസ്ഐടിയുടെ കടുത്ത എതിർപ്പ് മറികടന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തിന് കൊല്ലം വിജിലൻസ് കോടതി വഴിതുറന്നത്. രണ്ട് ഉത്തരവുകളും സംസ്ഥാന സർക്കാരിന്റെ നെഞ്ചിടിപ്പേറ്റുന്നതാണ്. വൻ തിരിച്ചടിയുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ ഇതിന്റെ പ്രത്യാഘാതങ്ങൾ രാഷ്ട്രീയ കോളിളക്കങ്ങളും സൃഷ്ടിക്കുമെന്നുറപ്പ്.

  • Also Read ആവേശത്തുടക്കം, വിവാദകലാശം; ആദ്യം തീരുമാനിക്കും, പിന്നെ ന്യായീകരിക്കും, പ്രതിഷേധം കനക്കുമ്പോൾ പിൻവാങ്ങും   


ശബരിമല സ്വർണക്കൊള്ളയിൽ പൊലീസ് സേനാംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമ്പോൾ തന്നെ പഴുതുകളില്ലാത്ത നിഷ്പക്ഷ അന്വേഷണം വേണമെന്നും മറുപടി പറയേണ്ടതു കോടതിയോടു മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം ഇഴയുന്നുവെന്നും ചിലരെയൊക്കെ രക്ഷിച്ചെടുക്കാൻ ശ്രമമുണ്ടെന്നും ഉത്തരവിലൂടെ തന്നെ സൂചിപ്പിക്കുകയായിരുന്നു ഇന്നലെ ഹൈക്കോടതി.

സ്വർണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മാത്രം അറസ്റ്റ് ചെയ്യുകയും തുല്യ ഉത്തരവാദിത്തമുള്ള ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, പി.വിജയകുമാർ എന്നിവരുടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തതാണ് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.  കഴിഞ്ഞ മാസം 20ന് പത്മകുമാറിനെ അറസ്റ്റ് ചെയ്ത ശേഷം അടുത്തൊരു അറസ്റ്റ് ഉണ്ടായതു തന്നെ 3 ദിവസം മുൻപാണ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാറിനെ. 2 കേസുകളിലുമായുള്ള പകുതിയോളം പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടുമില്ല. വൻ തോക്കുകളിലേക്കും അന്വേഷണം നീളണമെന്ന് ഹൈക്കോടതി നിർദേശിച്ചതോടെ പുറത്തുവന്നവരെക്കാൾ പ്രമുഖരായവരും അണിയറയിൽ ഉണ്ടെന്ന സൂചനയാണു വ്യക്തമാകുന്നത്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കളത്തിലിറങ്ങാൻ ഇ.ഡ‍ി

കേസിന്റെ അന്വേഷണ രേഖകളെല്ലാം ഇ.ഡിക്കു നൽകാൻ കേസ് പരിഗണിക്കുന്ന വിജിലൻസ് കോടതി ഉത്തരവിട്ടതോടെ കേസിൽ കുറെനാളായി അവസരം പാത്തിരിക്കുന്ന ഇ.ഡിക്ക് ഇടപെടാൻ കളമൊരുങ്ങുകയാണ്. കോടതി മേൽനോട്ടത്തിലുള്ള എസ്ഐടി അന്വേഷണത്തിൽ തന്നെ പ്രതിരോധത്തിലായിരിക്കുന്ന സർക്കാരിനും ഇടതുമുന്നണിക്കും കേന്ദ്ര അന്വേഷണം കൂടി വരുന്നുവെന്നത് നെഞ്ചിടിപ്പോടെയേ കാണാനാവൂ.  

അതേസമയം, ദീർഘകാലമായി ഇ.ഡി അന്വേഷിക്കുന്ന കേസുകൾ പോലെ സിപിഎമ്മും മുഖ്യമന്ത്രിയുമായുമുള്ള ബിജെപിയുടെ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള മറ്റൊരു കേസായി ഇതും മാറുമെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഇ.ഡിയിൽ ആദ്യം ‘ഇസിഐആർ’

ഇ.ഡി കേസ് ഏറ്റെടുക്കുമ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യം ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) റജിസ്റ്റർ ചെയ്യും. ഇതു പൊലീസ് എഫ്ഐആറിനു സമാനമാണ്; പക്ഷേ അതുപോലെ പൊതുരേഖയല്ല.

കുറ്റാരോപിതരെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും വിളിച്ചു വരുത്തി മൊഴിയെടുക്കുക, ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുക, റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക, കള്ളപ്പണത്തിനു തത്തുല്യമായ വസ്തുവകകൾ കണ്ടുകെട്ടുക തുടങ്ങിയ നടപടികൾ തുടർന്നുണ്ടാകും. English Summary:
Sabarimala Gold Heist: Courts Slam SIT Probe, Pave Way for ED Investigation
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639