തിരുവനന്തപുരം ∙ വേണ്ടത്ര ആലോചനകളില്ലാതെ ആദ്യം തീരുമാനമെടുക്കും. പ്രതിഷേധങ്ങളുണ്ടാകുമ്പോൾ പരമാവധി ന്യായീകരിക്കും. ഒടുവിൽ തിരിച്ചടിയാകുമെന്ന് ഉറപ്പാകുമ്പോൾ തീരുമാനം പിൻവലിക്കും.
Also Read ശബരിമല സ്വർണക്കൊള്ള: ഇരട്ടപ്രഹരം; സർക്കാരിന് നെഞ്ചിടിപ്പേറ്റി കോടതി ഉത്തരവ്
അപ്പോഴേക്കും വിവാദം പരമാവധി കേടുപാടുകൾ സർക്കാരിനും പാർട്ടിക്കും ഏൽപിച്ചു കഴിഞ്ഞിരിക്കും. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് ഇത്തരത്തിൽ എത്രയോ വലിയ തീരുമാനങ്ങളിൽ നിന്നാണ് സർക്കാരിനു പിൻവാങ്ങേണ്ടി വന്നത്. പാരഡിപ്പാട്ടിനെതിരായ കേസിൽ നിന്നുള്ള പിൻവാങ്ങലാണ് അതിൽ ഒടുവിലത്തേത്.
ഘടകകക്ഷികളുമായോ മന്ത്രിമാരുമായോ പോലും വേണ്ടത്ര ചർച്ചകളില്ലാതെ ഉദ്യോഗസ്ഥരുടെയോ പഴ്സനൽ സ്റ്റാഫിന്റെയോ ഇടപെടലിൽ പിറവിയെടുക്കുന്നതാണ് പല തീരുമാനങ്ങളും. തിരിച്ചടി സഹിക്കേണ്ടി വരുന്നതാകട്ടെ, പാർട്ടിയും സർക്കാരും. മന്ത്രിസഭയിലെത്തിയപ്പോൾ മാത്രം മന്ത്രിമാർ വിഷയം അറിഞ്ഞ പ്രധാന തീരുമാനങ്ങൾ എത്രയെത്ര. നയപരമായ മാറ്റങ്ങൾ പത്രങ്ങളിൽ നിന്ന് അറിഞ്ഞ ഘടകകക്ഷി നേതാക്കളും ഏറെയാണ്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
∙ പിഎം ശ്രീ: എൽഡിഎഫിൽ ചർച്ച ചെയ്യാനായി മാറ്റിവച്ച വിഷയത്തിൽ എൽഡിഎഫോ മന്ത്രിസഭയോ അറിയാതെ തീരുമാനമെടുത്തു. വിവാദത്തിനിടെ ഡൽഹിയിലെത്തി ഉദ്യോഗസ്ഥർ കരാറിൽ ഒപ്പിട്ടു. ഒടുവിൽ സിപിഐ പ്രതിഷേധത്തോടെ പിൻവാങ്ങാൻ തീരുമാനം.
∙ വി.സി നിയമനം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനക്കാര്യത്തിൽ ഗവർണറോട് വഴങ്ങില്ലെന്ന നിലപാടെടുക്കുകയും പോരാട്ടത്തിനിറങ്ങുകയും ചെയ്തു. ഗവർണറുടെ അപ്രീതിക്കു പാത്രമായ കേരള സർവകലാശാലാ റജിസ്ട്രാറെ പിന്തുണ നൽകി കൂടെ നിർത്തുകയും വി.സിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇപ്പോൾ ഒത്തുതീർപ്പിലെത്തി.
∙ ബ്രൂവറി: മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ 3 ബീയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചെന്നും കോടികളുടെ അഴിമതിയെന്നുമായിരുന്നു ആരോപണം. വ്യവഹാര സാധ്യത മനസ്സിലാക്കി അനുമതി സർക്കാർ റദ്ദാക്കി.
∙ പൊലീസ് നിയമഭേദഗതി: സമൂഹമാധ്യമ വിമർശനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് നിയമത്തിൽ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നു. ഇതു വ്യാപക പ്രതിഷേധത്തിനു കാരണമായതോടെ ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.
∙ വനം നിയമ ഭേദഗതി: വനം വന്യജീവി നിയമത്തിൽ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന ഭേദഗതി കൊണ്ടുവന്നു. പ്രതിഷേധം വ്യാപകമായതോടെ പിൻവാങ്ങി.
∙ ജെൻഡർ ന്യൂട്രൽ യൂണിഫോം: നീക്കം വിവിധ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിക്കേണ്ടി വന്നു.
∙ സിൽവർലൈൻ കല്ലിടൽ: സംസ്ഥാനത്തെങ്ങും വമ്പൻ പ്രതിഷേധങ്ങൾക്കു കളമൊരുക്കിയെങ്കിലും സർക്കാർ കുലുങ്ങിയില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ സമീപനം മാറി. പദ്ധതി ഉപേക്ഷിച്ച മട്ടാണിപ്പോൾ.
∙ ആഴക്കടൽ കരാർ: ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി കെഎസ്ഐഡിസി (വ്യവസായ വികസന കോർപറേഷൻ) ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രത്തിൽനിന്നു സർക്കാർ പിൻവാങ്ങി.
∙ സ്പ്രിൻക്ലർ കരാർ: കോവിഡ് വിവരവിശകലനത്തിന് യുഎസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനമുണ്ടെന്ന ആരോപണത്തെ മുഖ്യമന്ത്രി ആദ്യം പ്രതിരോധിച്ചു. ഹൈക്കോടതി ഇടപെട്ടതോടെ ഡേറ്റ സുരക്ഷയ്ക്കുള്ള വ്യവസ്ഥകൾ ചേർക്കുകയും സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ സി–ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. വിവാദങ്ങളെത്തുടർന്നു സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചതേയില്ല. കരാറും പുതുക്കിയില്ല. English Summary:
Decide, Justify, Withdraw: A History of the Pinarayi Government\“s Policy U-Turns