search

പൊലീസ് പറയുന്നതെല്ലാം പച്ചക്കള്ളം: ഷൈമോൾ

Chikheang 7 hour(s) ago views 412
  



കൊച്ചി ∙ പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേരളം മുഴുവൻ കണ്ടതിനു ശേഷവും പച്ചക്കള്ളം പറയാനാണു കുറ്റക്കാരനായ ഇൻസ്പെക്ടർ കെ.ജി.പ്രതാപചന്ദ്രൻ ശ്രമിക്കുന്നതെന്നു കെ.ജെ.ഷൈമോൾ പറഞ്ഞു. മദ്യപിച്ചു പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനാണു ഭർത്താവ് ബെൻജോ ബേബിയെ പിടിച്ചു കൊണ്ടു പോയതെന്നതടക്കം പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും ഷൈമോൾ പറഞ്ഞു.

  • Also Read ‘മിന്നൽ പ്രതാപൻ’, മർദനം ലഹരി; മുഖം നഷ്ടപ്പെട്ട് ആഭ്യന്തര വകുപ്പ്   


Q എന്താണ് അന്നു സംഭവിച്ചത്?

A ബെൻജോയെ കസ്റ്റഡിയിലെടുക്കുന്നതിനു 2 ദിവസം മുൻപാണു ഞങ്ങളുടെ ലോഡ്ജിന്റെ മുന്നിലെ ലോഡ്ജിൽനിന്നു 2 യുവാക്കളെ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനു പൊലീസ് പിടികൂടിയത്. പൊലീസുകാർ മഫ്തിയിലായിരുന്നു. ഇവർ യുവാക്കളെ മർദിക്കുന്നതു കണ്ടാണ് അതിന്റെ വിഡിയോ ബെൻജോ പകർത്തിയത്. ദൃശ്യം പകർത്തരുത് എന്നു പൊലീസുകാർ ആവശ്യപ്പെട്ടു. തുടർന്ന് അവർ പോവുകയും ചെയ്തു. 2 ദിവസത്തിനു ശേഷം ഞങ്ങൾ കുടുംബമായി തൊടുപുഴയിലെ വീട്ടിലേക്കു പോകാൻ കാറിൽ കയറുന്നതിനിടെയാണു പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസെത്തി ബെൻജോയെ പിടികൂടിയത്. മദ്യപിച്ചു ബഹളമുണ്ടാക്കിയതാണെങ്കിൽ സംഭവം നടന്ന ദിവസമല്ലേ പിടികൂടേണ്ടത്. 2 ദിവസം കഴിഞ്ഞല്ലല്ലോ?

Q ഗർഭിണിയാണെന്നു പൊലീസിനോടു പറഞ്ഞിരുന്നോ?

A ഞാൻ ഗർഭിണിയായിരുന്നു എന്നറിയില്ലായിരുന്നെന്നാണ് ഇൻസ്പെക്ടർ ഇപ്പോൾ പറയുന്നത്. അതും കള്ളമാണ്. 3 മാസം ഗർഭിണിയായിരുന്ന എന്നെ തൊടുപുഴയിലെ ആശുപത്രിയിൽ സ്കാനിങ്ങിനു കൊണ്ടു പോകാനായി കാറിൽ കയറ്റുമ്പോഴാണു പൊലീസെത്തിയത്. സ്കാനിങ്ങിനു പോകാൻ അനുവദിക്കണമെന്നു കേണു പറഞ്ഞിട്ടും കേൾക്കാതെ ബെൻജോയെ ജീപ്പിലിട്ടു കൊണ്ടുപോവുകയായിരുന്നു. അപ്പോഴും ബെൻജോയെ മർദിച്ചു.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇതോടെയാണു കുട്ടികളുമായി സ്റ്റേഷനിലേക്ക് ഓടിച്ചെന്നത്. അവിടെയെത്തുമ്പോൾ ബെൻജോയെ മർദിക്കുന്നതാണു കണ്ടത്. ഇതുകൊണ്ടാണു കുട്ടികളുമായി സ്റ്റേഷനുള്ളിലേക്കു കയറിയത്. കൺമുന്നിലിട്ടു ഭർത്താവിനെ മർദിക്കുന്നതു കണ്ടാൽ മറ്റെന്താണു ചെയ്യേണ്ടത്. കുട്ടികളെ വലിച്ചെറിയാൻ ശ്രമിച്ചിട്ടില്ല. വനിതാ പൊലീസുകാരെ ആക്രമിച്ചിട്ടില്ല. എന്നെയാണ് ഇൻസ്പെക്ടറും പൊലീസുകാരും തല്ലിയത്. എന്നെ തല്ലുന്നതു കണ്ട് ഇടപെടാൻ ശ്രമിച്ച ബെൻജോയെ ഭിത്തിയിൽ ചാരി നിർത്തി പൊലീസുകാർ  മർദിച്ചു.

Q പൊലീസ് കേസെടുത്ത ശേഷം എന്തായിരുന്നു അവസ്ഥ?

A അതിഭീകരമായ മാനസിക സംഘർഷമാണ് അനുഭവിക്കേണ്ടി വന്നത്. ഭർത്താവ് ചെയ്യാത്ത കുറ്റത്തിനു ജയിലിൽ. സ്റ്റേഷനിലെ അതിക്രമങ്ങൾക്കു സാക്ഷിയായ പിഞ്ചുകുഞ്ഞുങ്ങൾ ദിവസങ്ങളോളം കടുത്ത പനിയും അസുഖങ്ങളുമായി കഷ്ടപ്പെട്ടു. മർദനമേറ്റതിന്റെ പരുക്കുകളേക്കാൾ മാനസികാഘാതത്തിൽനിന്നു പുറത്തു വരാനാണു പ്രയാസപ്പെട്ടത്. പൊലീസിനോടു കളിക്കാൻ പോയി രണ്ടെണ്ണം കിട്ടിയതു നന്നായെന്ന മട്ടിൽ പോലും കമന്റുകളുണ്ടായി. എന്തു വിലകൊടുത്തും സത്യം തെളിയിക്കണമെന്നു തീരുമാനിച്ചത് ഇതോടെയാണ്.

Q നീതി തേടി മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ഉൾപ്പെടെ സമീപിച്ചില്ലേ?

A എല്ലാ ഫോറങ്ങളിലും പരാതി നൽകി. അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. പൊലീസിനെതിരെ പൊലീസ് തന്നെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണു നീതി നിഷേധിച്ചത്. എന്നാൽ, സ്റ്റേഷനിലെ സിസിടിവിയിൽ മർദനദൃശ്യങ്ങൾ ഉണ്ടാകുമെന്നു വിശ്വാസമുണ്ടായിരുന്നു. നിരപരാധിത്വം തെളിയിക്കാനാകും എന്നതിനാലാണ് അതിനായി കേസു കൊടുത്തത്. English Summary:
“Everything the Police Say is a Lie“: K.J. Shaimol\“s Exclusive Interview on Police Brutality
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493