വാഷിങ്‌ടൻ∙ അമേരിക്കയിലെ കലിഫോർണിയയിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബേക്കേഴ്സ്ഫീൽഡിൽ താമസിക്കുന്ന സിമ്രൻജിത് സിങ് സെഖോൻ (35) എന്നയാളെയാണ് വെഞ്ചുറ കൗണ്ടി ഷെരീഫ് ഓഫിസ് അറസ്റ്റ് ചെയ്തത്. 21 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച കേസിലാണ് നടപടി.
‘മരണമില്ലാത്ത മനുഷ്യൻ’ യാഥാർഥ്യമാകുമെന്ന് ബ്രയാൻ ജോൺസൺ; നിത്യ യൗവനത്തിനും സാധ്യതയെന്ന് അവകാശവാദം US News
ടിവി അവതാരകയും ഭർത്താവും വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ US News
2025 നവംബർ 27ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൗസന്റ് ഓക്സിലെ ബാറിൽ നിന്നും വീട്ടിലേക്ക് പോകാനായിട്ടാണ് യുവതി സിമ്രൻജിത് സിങ് ഓടിച്ചിരുന്ന ടാക്സിയിൽ കയറിയത്. മദ്യലഹരിയിലായിരുന്ന യുവതി യാത്രയ്ക്കിടെ കാറിൽ ഉറങ്ങിപ്പോയി. യുവതിയുടെ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം സവാരി പൂർത്തിയായതായി അടയാളപ്പെടുത്തിയ ശേഷം ഇറക്കിവിടുന്നതിന് പകരം പ്രതി ഉറങ്ങുകയായിരുന്ന യുവതിയുമായി യാത്ര തുടർന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ പ്രതി അബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
മേജർ ക്രൈംസ് സെക്ഷ്വൽ അസോൾട്ട് യൂണിറ്റ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഡിസംബർ 15നാണ് പ്രതിയെ പിടികൂടിയത്. നിലവിൽ പ്രീ-ട്രയൽ ഡിറ്റൻഷൻ ഫെസിലിറ്റിയിൽ കഴിയുന്ന പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു. 5 ലക്ഷം ഡോളറാണ് ഇയാൾക്ക് കോടതി ജാമ്യം നിശ്ചയിച്ചിരിക്കുന്നത്. കേസ് ഡിസംബർ 29ന് വീണ്ടും പരിഗണിക്കും.
പ്രതി ഏത് ടാക്സി കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാൾക്ക് സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കൂടുതൽ ഇരകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് ഡിറ്റക്ടീവുകൾ സംശയിക്കുന്നുണ്ട്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @RandomstuffA2Z എന്ന എക്സ് അക്കൗണ്ടിൽ നിന്ന്) English Summary:
An Indian-American taxi driver in California has been arrested for sexually assaulting a female passenger. The incident occurred after the passenger fell asleep in the taxi and the driver allegedly drove around before assaulting her.