ചെന്നൈ ∙ പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികളാണ് ഡിഎംകെ എന്ന് വിജയ്. കരൂർ ദുരന്തത്തിനു ശേഷം തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) തമിഴ്നാട്ടിലെ ആദ്യ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾക്കിടെയായിരുന്നു ടിവികെ പൊതുയോഗം.
Also Read മുഖ്യമന്ത്രി സ്ഥാനാർഥി: വിജയ്‌യെ അംഗീകരിച്ചാൽ സഖ്യമാകാം, ചർച്ചകൾ സജീവമാക്കി ടിവികെ
ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തിയില്ല. കളത്തിൽ ഇല്ലാത്തവരെ കുറിച്ച് എന്ത് പറയാനാണ്. അണ്ണാദുരൈയും എംജിആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ല. പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെയാണ് ടിവികെയുടെ രാഷ്ട്രീയ എതിരാളികളെന്നും വിജയ് പറഞ്ഞു.
Also Read ‘വിജയ്ക്ക് ഇനിയും സിനിമയിൽ അഭിനയിച്ച് ധാരാളം പണം സമ്പാദിക്കാം, തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്’
എഐഎഡിഎംകെ നേതാവായിരുന്ന കെ. സെങ്കോട്ടയന്റെ ജന്മനാടായ വിജയമംഗലത്തിനു സമീപമായിരുന്നു ഇന്നത്തെ റാലി. എഐഎഡിഎംകെയുടെ മുൻ പ്രചാരണ തന്ത്രജ്ഞനായ സെങ്കോട്ടയൻ, എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ടിവികെയിൽ ചേർന്നിരുന്നു. ഈറോഡ് ജില്ലയിൽ എട്ട് നിയമസഭാ സീറ്റുകളാണുള്ളത്. കരൂർ ദുരന്തത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെയും വലിയ വിമർശനം നേരിട്ട സാഹചര്യത്തിൽ, ഈറോഡ് റാലിയുടെ സുരക്ഷയ്ക്കായി പൊലീസ് വിപുലമായ പദ്ധതികൾ തയാറാക്കിയിരുന്നു. പരിപാടിയിലുടനീളം ക്രമസമാധാനം ഉറപ്പാക്കാൻ 1,300ൽ അധികം പൊലീസുകാരെയാണ് വിന്യസിച്ചത്.
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
കൊൽക്കത്തയ്ക്ക് അവരെ മാറ്റിമാറ്റി കളിപ്പിക്കാം; പ്രശാന്ത് വീറിൽ ചെന്നൈ കാണുന്നത് ആ മികവ്; താരങ്ങൾക്ക് ‘വില കൂട്ടിയത്’ കാവ്യ മാരൻ!
നട്ടെല്ലിൽനിന്ന് ബലൂൺ പോലെ പുറത്തേക്ക് തള്ളും; സ്ഥിരം നടുവേദനയുടെ കാരണം മറ്റൊന്നല്ല; ഇങ്ങനെ ചെയ്താൽ ഡിസ്ക് തകരാർ പരിപൂർണമായി മാറും!
MORE PREMIUM STORIES
തിരുപ്പരൻകുന്ത്രം ദീപം തെളിക്കല്‍ വിഷയത്തിലും തൊഴിലുറപ്പ് പദ്ധതിയിലും വിജയ് മൗനം പാലിച്ചു. ടിവികെയ്ക്കെതിരായ ഡിഎംകെയുടെ വിമർശനങ്ങൾക്കെല്ലാം വിജയ് മറുപടി നൽകി. അധികാരത്തിൽ എത്തിയാൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നും വിജയ് ഉറപ്പു നൽകി. English Summary:
Vijay\“s Criticism of DMK at TVK Meeting: He addressed the Tamilaga Vettri Kazhagam\“s (TVK) first public meeting in Tamil Nadu after the Karur incident, emphasizing that DMK is TVK\“s political opponent.