ഫോർട്ട് വർത്ത് (ടെക്സസ്) ∙ ടി.സി.യു റിട്ടയേർഡ് പ്രഫസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ എഡ്വേർഡ് ലീ ബസ്ബി ജൂനിയറിന്റെ (53) വധശിക്ഷാ തീയതി കോടതി നിശ്ചയിച്ചു. 2026 മേയ് 14-നാണ് ശിക്ഷ നടപ്പിലാക്കുക. 2005-ലാണ് ബസ്ബിക്ക് വധശിക്ഷ വിധിച്ചത്. 77 വയസ്സുകാരിയായ ലൗറ ലീ ക്രെയിനെ ഒരു സൂപ്പർമാർക്കറ്റ് പാർക്കിങ്ങിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ട്രംപ്; പലസ്തീൻ പാസ്പോർട്ടുകൾക്കും നിയന്ത്രണം US News
\“മാപ്പില്ല, കൊലപാതകം നടന്നത് ഇറാനിലായിരുന്നെങ്കിലോ?\“; നിമിഷപ്രിയക്കേസിൽ വീണ്ടും തലാലിന്റെ സഹോദരൻ Gulf News
കൊല്ലപ്പെട്ട പ്രഫസറുടെ കാറുമായി ഓക്‌ലഹോമയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രഫസറുടെ മൃതദേഹം പിന്നീട് ടെക്സസ് അതിർത്തിക്ക് സമീപം കണ്ടെത്തി. തനിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദവുമായി ബസ്ബി പലതവണ അപ്പീൽ നൽകിയിരുന്നു. ഇതിനെത്തുടർന്ന് 2020ൽ വധശിക്ഷ സ്റ്റേ ചെയ്തിരുന്നെങ്കിലും, ഈ വർഷം കോടതി അപ്പീലുകളെല്ലാം തള്ളിയതോടെയാണ് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവായത്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം tdcj.texas.gov എന്ന വെബ്സൈറ്റില്‍ നിന്ന്) English Summary:
Texas Professor Murder: Edward Lee Busby Jr., convicted in the 2005 kidnapping and murder of TCU professor Laura Lee Crane, is scheduled for execution on May 14, 2026. Despite numerous appeals, the court has upheld the death penalty after rejecting his claims of mental disability.