search

സെൽഫ് ഗോളായി മെസ്സി ഷോ

cy520520 1 hour(s) ago views 423
  



കാൽപന്തുകളിയുടെ ഇന്ത്യയിലെ ആത്മീയഭവനമാണ് കൊൽക്കത്ത. പന്തുകളിയോട് അടങ്ങാത്ത അഭിനിവേശമുള്ളവർ ജീവിക്കുന്നിടം. ഏറ്റവുമധികം ഗ്രന്ഥശാലകളും കളിക്കളങ്ങളുമുള്ള നഗരം. ലയണൽ മെസ്സി ആ നഗരത്തിലേക്ക് എത്തുമ്പോൾ അതൊരു ചരിത്രമുഹൂർത്തം ആകേണ്ടിയിരുന്നു. പക്ഷേ, ദുരന്തത്തിലാണു കലാശിച്ചത്.

തലേന്നു പുലർച്ചെ രണ്ടരയ്ക്കു മെസ്സിയും കൂട്ടുകാരും വിമാനമിറങ്ങുമ്പോൾ പരിസരത്തും പാതയോരത്തുമായി ആയിരക്കണക്കിന് ആരാധകർ ഡിസംബറിലെ തണുപ്പു വകവയ്ക്കാതെ തമ്പടിച്ചിരുന്നു. ഒൻപതരയോടെ സോൾട്ട് ലേക്കിലെ വിവേകാനന്ദ യുവഭാരതി സ്റ്റേഡിയം നിറഞ്ഞു.  

  • Also Read മെസ്സിയുടെ സന്ദർശനം അലങ്കോലമായ സംഭവം, രാജിവച്ച് ബംഗാൾ കായിക മന്ത്രി; മമതയുടെ വിശ്വസ്തൻ   


ബംഗാളിലെ വിദൂരഗ്രാമങ്ങൾമുതൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുവരെ മെസ്സിയെത്തേടിയെത്തിയ ലക്ഷക്കണക്കിന് ആളുകൾ. നാലായിരം രൂപ മുതൽ കാൽലക്ഷം രൂപവരെ നിരക്കിൽ ടിക്കറ്റെടുത്ത കളിപ്രേമികൾ. പലരും കുടുംബസമേതമാണെത്തിയത്. അവർക്കു മുൻപിൽ അരങ്ങേറിയത് ‘മെസ്സി ആഘോഷം’ ആയിരുന്നില്ല, പിടിപ്പുകേടിന്റെ മഹാമേളയായിരുന്നു.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഗാലറികൾക്കു മുന്നിലൂടെ മെസ്സിയുടെ പര്യടനം പ്രതീക്ഷിച്ചിരുന്നവരെ സംഘാടകർ അവഗണിച്ചു. ‘വിവിഐപികൾ’ എന്ന ലേബലിൽ സ്റ്റേഡിയത്തിലെ കളിത്തട്ടിലേക്കു തിക്കിക്കയറിവന്ന ജനപ്രതിനിധികൾ, ഭരണവർഗത്തിൽപ്പെട്ടവർ, സംഘാടകരുടെ ആളുകൾ എന്നിവരെല്ലാം ചേർന്നു മെസ്സിക്കുചുറ്റും ചലിക്കുന്ന മനുഷ്യമതിൽ സൃഷ്ടിച്ചു. പത്തുലക്ഷം രൂപ മുതൽ 85 ലക്ഷം രൂപവരെ സംഘാടകർക്കു കൊടുത്ത്, മെസ്സി താമസിക്കുന്ന ഹോട്ടലിലെത്തി അദ്ദേഹത്തോടൊപ്പം പ്രാതൽ കഴിച്ചവരും ഫോട്ടോയെടുത്തവരും താരത്തോടു ചേർന്നുനിൽക്കാനായി പണക്കിഴിയുടെ ബലത്തിൽ സ്റ്റേഡിയത്തിലും ഇടിച്ചുകയറി.

  • Also Read മെസ്സിയെ കാണാതെ ഫുട്ബോൾ ഫെഡറേഷൻ; ഞങ്ങൾക്ക് ഒരു ബന്ധവുമില്ലന്ന് പത്രക്കുറിപ്പും   


സ്റ്റേഡിയത്തിൽ മെസ്സി വന്നിറങ്ങുമ്പോൾ നൂറിലധികം ആളുകളാണു വന്നുപൊതിഞ്ഞത്. പിന്നീടുള്ള ഓരോ നിമിഷവും നിയന്ത്രിക്കാൻ ആളില്ലാതെ ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. 10 മിനിറ്റിനകം ഇരുനൂറിലേറെ, അഞ്ചു മിനിറ്റുകൂടി കഴിഞ്ഞപ്പോൾ മുന്നൂറിലധികം എന്നിങ്ങനെയായി അവസ്ഥ.

തടവിലാക്കപ്പെട്ടതുപോലെ മെസ്സിയും ഡി പോളും ലൂയി സ്വാരെസും മുന്നൂറോളം ആളുകൾക്കിടയിലൂടെ തപ്പിയും തടഞ്ഞും നടന്നുനീങ്ങുകയായിരുന്നു.

ചുറ്റുംനിൽക്കുന്നവരെ തിരിച്ചറിഞ്ഞ നിമിഷം, എതിർ പെനൽറ്റി ബോക്സിലെന്നപോലെ വെട്ടിച്ചുകടക്കാൻ, കോട്ട പൊളിക്കാൻ മെസ്സി ആഗ്രഹിച്ചുകാണും. പക്ഷേ, തുറന്നുപറഞ്ഞില്ല എന്നുമാത്രം. മെസ്സി അങ്ങനെയാണ്. മിതഭാഷിയാണ്. കാലുകളിലൂടെയാണ് കഥ പറച്ചിൽ. കൊൽക്കത്തയിൽ പബ്ലിസിറ്റിയുടെ ഭൂതാവേശമുണ്ടായ ഉന്നതർക്കിടയിൽപ്പെട്ട് മെസ്സി ഞെരിഞ്ഞുപോയി. ചില ‘വിവിഐപികൾ’ മെസ്സിയുടെ ഇടതുകയ്യിൽപ്പിടിച്ച് ആ വശത്തേക്കു തിരിക്കുന്നു. മറ്റു ചിലർ വലതുകയ്യിൽ നുള്ളി അവിടേക്കു ശ്രദ്ധ ആകർഷിക്കുന്നു. ഏതൊരു ഫുട്ബോൾ പ്രേമിയുടെയും മനസ്സു മടുപ്പിക്കുന്ന കാഴ്ച.  

  • Also Read തീരുമാനിച്ചത് 21 മിനിറ്റ് കൂടിക്കാഴ്ച; ഇന്ത്യയിലെത്തിയ മെസ്സിയെ കാണാതെ വിദേശത്തേക്ക് പറന്ന് മോദി   


അന്തർമുഖനാണു ലയണൽ മെസ്സി. അങ്ങനെയൊരാളെയാണ് ഇണങ്ങാനും സ്വന്തമാക്കാനും പറ്റാത്ത മുന്നൂറോളം ആളുകൾക്കു നടുവിലേക്കു സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വിട്ടുകൊടുത്തത്. ഗാലറിയിലുണ്ടായിരുന്ന ഒരുലക്ഷം പേരുമായി അദ്ദേഹം വേഗം ഇണങ്ങുമായിരുന്നു. അവരുടെ മനസ്സ് മെസ്സിക്കും അദ്ദേഹത്തിന്റെ മനസ്സ് അവർക്കും അറിയാമായിരുന്നു. പക്ഷേ, അതിനിടയിൽ ഒരു പന്തുംവേണമായിരുന്നു. മെസ്സിക്കും ആരാധകർക്കുമിടയിൽനിന്ന് ആ പന്തെടുത്തു മാറ്റിയതാണ് ഗോട്ട് ഇന്ത്യ 2025 ടൂർ സംഘാടകർ ചെയ്ത ‘ക്രിമിനൽ കുറ്റം’. പൊലീസിന്റെ ഭാഗത്തുമുണ്ടു വീഴ്ചകൾ. മെസ്സിക്കു ചുറ്റും കൂടിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ആത്മാർഥമായി ശ്രമിച്ചില്ല.

18 മിനിറ്റ് മാത്രം സ്റ്റേഡിയത്തിലുണ്ടായിരുന്ന മെസ്സിയെ പൊടുന്നനെ യാത്രയാക്കിയതോടെ സാധാരണക്കാരുടെ നിയന്ത്രണം വിട്ടു. അവർ കസേരകൾ തകർത്തു ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. വേലിക്കെട്ടുകൾ ഭേദിച്ചു കളത്തിലേക്കിറങ്ങിയവർക്കുനേരെ പൊലീസ് ലാത്തിവീശി. ഏറെപ്പേർക്കു പരുക്കേറ്റു. മെസ്സിയുടെ സന്ദർശനവേളയിൽ പ്രഥമപരിഗണന ലഭിക്കേണ്ട കലർപ്പില്ലാത്ത ഫുട്ബോൾ ആരാധകർക്കും അക്രമത്തിന്റെ പേരിൽ അടികിട്ടി.  

ക്രിക്കറ്റ് ഒന്നാം സ്ഥാനത്തുള്ളൊരു രാഷ്ട്രത്തിന് ആഗോളതലത്തിൽ ഒന്നാം സ്ഥാനമുള്ള ഫുട്ബോളിന്റെ ഭൂപടത്തിൽ ഒരു ചെറിയ പൊട്ടുതൊടാനുള്ള അവസരമാണ് നഷ്ടമായത്. കൊൽക്കത്ത ഇതിനെക്കാൾ മികച്ച പരിഗണന അർഹിച്ചിരുന്നു, ഇന്ത്യയും. കേരളത്തിനും ഇതൊരു പാഠമാകേണ്ടതാണ്. കളിയുടെയും കളിക്കാരുടെയും കാണികളുടെയും ആത്മാവു മനസ്സിലാക്കാതെ പണത്തിന്റെ കളികൾക്കു മുതിരരുത് എന്നപാഠം.

രാജ്യാന്തര കായികമാമാങ്കങ്ങൾ സംഘടിപ്പിക്കുമ്പോൾ അതിന്റേതായ ഗൗരവത്തിൽ തയാറെടുപ്പുകൾ വേണം, പ്രാപ്തരായ ആളുകളെ ചുമതലപ്പെടുത്തണം. അല്ലാത്തപക്ഷം രാജ്യാന്തര നാണക്കേടായിരിക്കും ഫലം. കൊൽക്കത്ത ദുരന്തം ഇന്ത്യൻ ഫുട്ബോളിൽ വഴിത്തിരിവാകട്ടെ, തിരിച്ചറിവേകട്ടെ. English Summary:
Messi in Kolkata: How a Dream Event Descended into a National Disaster
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156124