തിരുവനന്തപുരം ∙ അപ്രതീക്ഷിത തിരിച്ചടിയെന്നാണു തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തോടു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്. എന്നാൽ ‘എൽഡിഎഫ് 3.0’ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലുണ്ടായ വീഴ്ച അപ്രതീക്ഷിതം മാത്രമല്ല, ഞെട്ടലുണ്ടാക്കുന്നതുമാണ്. അക്കാര്യം രഹസ്യമായി നേതാക്കൾ സമ്മതിക്കുന്നു. 2010 ൽ ഇത്തരമൊരു തിരിച്ചടിക്കു പിന്നാലെ ഭരണം നഷ്ടമായെന്ന ചരിത്രം മുൻപിലുണ്ട്.
- Also Read ‘ജയം വിനയത്തോടെ സ്വീകരിക്കുന്നു; യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാർ’
നേതൃത്വം എന്തെല്ലാം ന്യായീകരണങ്ങൾ കണ്ടെത്തിയാലും സ്വർണപ്പാളി അടക്കമുള്ള വിവാദങ്ങളും തുടർഭരണത്തിന്റെ ആലസ്യവും അമിത ആത്മവിശ്വാസവും വിനയായെന്നതു വസ്തുതയാണ്. സർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തപ്പെടുമെന്നു പ്രഖ്യാപിച്ച്, ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലുമില്ലാതിരുന്ന ‘ധൈര്യം’ നേതാക്കൾ കാണിച്ചിരുന്നു. ആ നിലയ്ക്ക്, ഭരണവിരുദ്ധ വികാരം ഭരണത്തിന്റെ അവസാന വർഷം കൃത്യമായി പുറത്തുവന്നുവെന്നതു കൂടി അംഗീകരിക്കേണ്ടിവരും.
- Also Read ‘എനിക്ക് തെറ്റുപറ്റി, അത്തരം പരാമർശം വേണ്ടിയിരുന്നില്ല, സതീശൻ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്’
ഞെട്ടിച്ച് കോർപറേഷനുകൾ
പ്രധാനമായും ഞെട്ടിച്ചതു കോർപറേഷനുകളാണ്. കൊല്ലം കോർപറേഷൻ പ്രത്യേകിച്ചും. കൊല്ലം ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ ഇതിനു പ്രധാന കാരണമാണ്. മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയതു കോർപറേഷനുകളിൽ മാത്രമാണ്. എന്നാൽ, കോഴിക്കോട്ട് ഒഴികെ എല്ലായിടത്തും ഫലം എതിരായി. കോഴിക്കോട്ട് യുഡിഎഫിനു മുൻപിൽ വിറച്ച ശേഷമാണു ഭരണം പിടിച്ചത്. അപ്പോഴും മേയർ സ്ഥാനാർഥി തോറ്റു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി കടുത്ത മത്സരം നൽകുമെന്നു നേരത്തേ തിരിച്ചറിഞ്ഞിട്ടും അതിനെ നേരിടാൻ തന്ത്രമുണ്ടായിരുന്നില്ല. കോൺഗ്രസ് പിടിക്കുന്ന സീറ്റുകൾ ബിജെപിയുടേതായിരിക്കുമെന്ന കണക്കുകൂട്ടൽ തെറ്റി. മേയർക്കും ഭരണസമിതിക്കുമെതിരെ ജനവികാരമുണ്ടെന്നറിഞ്ഞ ഒരു ഘട്ടത്തിലും അതു പരിഹരിക്കാൻ നേതൃതലത്തിൽ ഇടപെടലുണ്ടായില്ലെന്നതിന്റെ പരിണതഫലം കൂടിയാണു തിരുവനന്തപുരത്തെ തോൽവി.
- രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
- കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
- ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
MORE PREMIUM STORIES
പ്രചാരണ അജൻഡ പാളി
വിവാദങ്ങളിൽപെട്ടുഴറിയ കോൺഗ്രസിന്റെ മുന്നൊരുക്കങ്ങളെ വിലകുറച്ചു കണ്ടതിനു വില കൊടുക്കേണ്ടിവന്നു.
- Also Read കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
സർക്കാരിന്റെ നേട്ടങ്ങളാണു പ്രചാരണ വിഷയങ്ങളെന്നു പ്രഖ്യാപിച്ച ശേഷം, വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ അവസാന ദിനങ്ങളിലെ അജൻഡയാക്കിയതും പാളി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ന്യൂനപക്ഷ പ്രീണനം മൂലം ഭൂരിപക്ഷ വോട്ടുകൾ നഷ്ടമായതാണെന്ന ധാരണയിൽ, യുഡിഎഫ്– ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ട് വലിയ ചർച്ചയാക്കി ഉയർത്തി. ന്യൂനപക്ഷത്തെ എതിരാക്കിയപ്പോൾ, ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ഭൂരിപക്ഷ വോട്ടുകളും ചോർന്നു. ‘സോഷ്യൽ എൻജിനീയറിങ്ങി’ലെ ആശയക്കുഴപ്പം മുഴച്ചുനിന്നു.
വികസനം, അഴിമതിരഹിത ഭരണം, ക്ഷേമപ്രവർത്തനം, മുന്നണിയിലെ ഒത്തൊരുമ ഇങ്ങനെ അനുകൂല ഘടകങ്ങൾ പലതുണ്ടെന്നു നേതൃത്വം വിശ്വസിച്ചിരുന്നു. എന്നാൽ, താഴെത്തട്ടിൽ ജനങ്ങളെ മനസ്സിലാക്കുന്നതിൽ പാർട്ടിയും പാർട്ടി ബ്യൂറോക്രസിയും പരാജയപ്പെട്ടെന്ന വിമർശനത്തിനു സിപിഎം നേതൃത്വം മറുപടി നൽകേണ്ടിവരും. English Summary:
Kerala Local Body Election Results analysis reveals unexpected setbacks for CPM: The election outcomes signal the need for critical self-assessment within the party regarding governance, strategy, and grassroots connections. |
|