തിരുവനന്തപുരം ∙ സംസ്ഥാനത്തു പലയിടത്തും ത്രികോണ മത്സരത്തിനു സാക്ഷ്യംവഹിച്ച തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങളിലും അതു പ്രകടമായാൽ തദ്ദേശസ്ഥാപനം ആരു ഭരിക്കണമെന്നതു നിശ്ചയിക്കുക വെല്ലുവിളിയാകും. ആർക്കും കേവലഭൂരിപക്ഷമില്ലെങ്കിൽ അധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിർണായകമാണ്.
Also Read മുൻ എംഎൽഎ കെ.സി രാജഗോപാലിന് വിജയം; കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 28 വോട്ടുകൾക്ക്
ഉദാഹരണത്തിന് 50 വാർഡുകളുള്ള തദ്ദേശ സ്ഥാപനത്തിൽ 22, 18, 10 എന്നിങ്ങനെ 3 രാഷ്ട്രീയകക്ഷികളുടെ അംഗങ്ങൾ വിജയിച്ചതായി ഫലം വന്നുവെന്നു കരുതുക. ഇതിൽ ആർക്കും കേവല ഭൂരിപക്ഷമായ 26 ലഭിക്കുന്നില്ല. അധ്യക്ഷ തിരഞ്ഞെടുപ്പിൽ 3 കക്ഷികൾക്കും സ്ഥാനാർഥികളെ നിർത്താം. ഏറ്റവും കൂടുതൽ വോട്ടായ 22 ലഭിച്ച കക്ഷി മുന്നിലെത്തുമെങ്കിലും മറ്റു 2 കക്ഷികളുടെയും സ്ഥാനാർഥികൾ നേടിയ ആകെ വോട്ട് ആയ 28 ഇതിനെക്കാൾ കൂടുതലായതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. തുടർന്ന് ഏറ്റവും കുറഞ്ഞ വോട്ടായ 10 ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കും. അങ്ങനെ 2 സ്ഥാനാർഥികളുമായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. അപ്പോൾ ഏറ്റവും കുറഞ്ഞ വോട്ടു ലഭിച്ചതിന്റെ പേരിൽ ഒഴിവാക്കിയ കക്ഷിയുടെ അംഗങ്ങൾക്കു വോട്ടെടുപ്പിൽ പങ്കെടുക്കുകയോ വിട്ടുനിൽക്കുകയോ ചെയ്യാം.
Also Read ചിറയിൻകീഴ് പഞ്ചായത്ത് വലിയകട വാർഡിൽ ബിജെപിക്ക് അട്ടിമറി ജയം
അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ 3 സ്ഥാനാർഥികളിൽ ഒരാൾക്കു കൂടുതൽ വോട്ടും മറ്റു 2 പേർക്കു തുല്യവോട്ടുകളും ലഭിച്ചാൽ തുല്യവോട്ടു ലഭിച്ച കക്ഷികളുടെ സ്ഥാനാർഥികളിൽ ഒരാളെ ഒഴിവാക്കണം. ഇതിനായി വരണാധികാരി നറുക്കെടുപ്പ് നടത്തണം. ആരുടെ പേരാണോ ആദ്യം നറുക്കെടുക്കുന്നത് ആ സ്ഥാനാർഥിയെയാണ് ഒഴിവാക്കുക. എന്നാൽ, മത്സരിക്കുന്നത് ആകെ 2 സ്ഥാനാർഥികളും അവർക്കു തുല്യ വോട്ടുകൾ ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തുമ്പോൾ സ്ഥിതി മാറും. അവിടെ ആരുടെ പേരാണോ നറുക്കെടുക്കുന്നത് അയാൾ വിജയിയാകും. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലും അധ്യക്ഷ തിരഞ്ഞെടുപ്പു നടപടികൾ വിശദീകരിക്കുന്നതിനു പുറമേ ഇതു സ്ഥിരീകരിക്കുന്ന കോടതിവിധികളുമുണ്ട്.
മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
English Summary:
Challenges in Determining Local Body Leadership: The election of chairpersons becomes crucial when no party secures a clear majority, leading to complex scenarios and potential re-elections.