കല്ലമ്പലം ∙ കതിർ മണ്ഡപത്തിലെ ചടങ്ങുകൾ ലളിതമാക്കി, ഭർത്താവുമൊത്ത് പ്രചാരണത്തിനിറങ്ങിയ മേഘനയ്ക്ക് തിരഞ്ഞെടുപ്പിൽ മിന്നും ജയം. ഒറ്റൂർ പഞ്ചായത്ത് കല്ലമ്പലം 4ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി എ.എസ്.മേഘന വിജയിച്ചു. മാവിൻമൂട് പുതുവൽവിള വീട്ടിൽ സുധർമൻ – അജിതകുമാരി ദമ്പതികളുടെ മകൾ മേഘനയുടെയും നെടുമ്പറമ്പ് സ്വദേശി എ.അനോജിന്റെയും വിവാഹം ശിവഗിരി ശാരദ മഠത്തിലായിരുന്നു. വിവാഹ തീയതി തീരുമാനിച്ച ശേഷമാണ് സ്ഥാനാർഥിയായത്. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയാണ് മേഘന പൊതുരംഗത്ത് എത്തിയത്. ബിഎസ്‌സി ബിരുദവും ഫാർമസി ഫാർമസി കോഴ്സും പാസായിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാം English Summary:
Kerala Local Elections saw a unique victory as a newly married candidate won her election. Despite simplifying her wedding ceremonies, the UDF candidate actively campaigned with her husband and secured a significant win. |