search

ത്രില്ലർ സിനിമയുടെ തിരക്കഥപോലെ; നീതിന്യായ ചരിത്രത്തിൽ ഇടം പിടിക്കുന്ന കേസ്

cy520520 Yesterday 11:38 views 1046
  

  



നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഇടം പിടിക്കുന്നതു സമാനതകളില്ലാത്ത കാരണങ്ങളാലാണ്. ഈ കേസിൽ കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിൽ പ്രശസ്ത നടൻ പ്രതിചേർക്കപ്പെട്ടു. ഏഴര വർഷത്തിലേറെ നീണ്ട വിചാരണയ്ക്കിടെ ഒന്നിലേറെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവച്ചു. വിചാരണയ്ക്കിടെ പുനരന്വേഷണവും തെളിവുശേഖരണവും, വനിതാ ജഡ്ജിക്കുവേണ്ടിയുള്ള കോടതിമാറ്റം, വിചാരണക്കോടതിയിൽ അതിജീവിതയുടെ അവിശ്വാസപ്രഖ്യാപനം, മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി എന്നു വേണ്ട, കേസിന്റെ നാൾവഴികൾ ത്രില്ലർ സിനിമയുടെ ചേരുവകളെല്ലാം ചേർന്ന തിരക്കഥയ്ക്കു സമാനം.  

  • Also Read എട്ടു വർഷത്തെ നിയമ പോരാട്ടം; നടിയെ ആക്രമിച്ച കേസിന്റെ നാൾവഴികൾ   


ബലാത്സംഗത്തിനു ക്വട്ടേഷൻ നൽകിയെന്ന ആരോപണം ഈ കേസിനെ ദേശീയശ്രദ്ധയിലേക്ക് ഉയർത്തി. പ്രതിയുടെ അപേക്ഷയിൽ രഹസ്യ വിചാരണ നടന്നു. നിയമപരമായ തർക്കങ്ങൾക്ക് അപ്പുറം, പ്രതിഭാഗം അഭിഭാഷകരെപ്പോലും ആരോപണത്തിന്റെ മുൾമുനയിൽ നിർത്തിയതും ഈ കേസിന്റെ പ്രത്യേകത. ഒന്നാം പ്രതിയുടെ നാടകീയ അറസ്റ്റും അയാളുടെ അഭിഭാഷകർ പ്രതിയാകുന്നതും അവരെ കുറ്റവിമുക്തരാക്കുന്നതുമെല്ലാം അത്ര സാധാരണമല്ല. ഈ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ സംസാരിച്ചതിനു പൊതുപ്രവർത്തകനായ പി.സി.ജോർജ്, നടൻ അജു വർഗീസ് എന്നിവർക്കെതിരെ കേസെടുത്തതും വാർത്തയായിരുന്നു.

  • Also Read അന്വേഷണസംഘത്തെ കുറ്റപ്പെടുത്തി കോടതി: ദിലീപിനെതിരായ ഗൂഢാലോചനാ വാദം സാധൂകരിക്കാനായില്ല; പൾസർ സുനി പറഞ്ഞ ‘മാഡം’ ആരെന്നന്വേഷിച്ചില്ല   


ഈ കേസിന്റെ തുടർച്ചയായി, സംസ്ഥാനത്ത് സിനിമാമേഖലയിലെ ലൈംഗിക അതിക്രമങ്ങളെയും ലിംഗ അസമത്വത്തെയും കുറിച്ചു പഠിക്കാൻ ഹേമ കമ്മിറ്റി നിലവിൽ വന്നു. കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നു ലൈംഗിക അതിക്രമ ആരോപണങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായതും ചരിത്രം.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കുറ്റാരോപിതനായ നടനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തട്ടുകളിൽനിന്നു വലിയതോതിൽ പ്രതിഷേധവും മുറവിളികളും ഉയർന്നു. കോടതിവിധികളും ജനാഭിലാഷവും പൊരുത്തമുള്ളതാകണം എന്ന ചിന്തയാണു മുഴങ്ങിക്കേട്ടത്. നിയമവ്യവസ്ഥയിൽ സംശയത്തിന് അതീതമായി കുറ്റം തെളിയിക്കണം എന്നതും സംശയം ശക്തമാണെങ്കിലും തെളിവിനു പകരമാവില്ല എന്നതും പ്രതിഷേധക്കാർ മറക്കുന്നതാണു കണ്ടത്.   അഡ്വ. ജോ പോൾ

ഇലക്ട്രോണിക് തെളിവുകൾ സംബന്ധിച്ചു സുപ്രീം കോടതിയുടെ ശ്രദ്ധേയ വിധിന്യായം പുറത്തുവന്നത് ഈ കേസിന്റെ ബാക്കിപത്രമാണ്. കോടതിയിൽ വിചാരണയ്ക്കിടെ ഹാജരാക്കുന്ന പെൻഡ്രൈവ്, മെമ്മറി കാർഡ്, ഡിവിഡി തുടങ്ങിയ ഇലക്ട്രോണിക് തെളിവുകളെ മെറ്റീരിയൽ ഒബ്ജക്ട് അഥവാ തൊണ്ടിമുതൽ ആയാണു പരിഗണിച്ചിരുന്നത്. എന്നാൽ, ഈ തെളിവുകൾ കേസിലെ രേഖയാണെന്നും അതിന്റെ ഉള്ളടക്കം തെളിവിലേക്കു സ്വീകാര്യമാണെന്നും ഇത്തരം ഇലക്ട്രോണിക് തെളിവുകളുടെ പകർപ്പു കിട്ടാൻ പ്രതിക്ക് അർഹതയുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. എന്നാൽ, ഉള്ളടക്കം സ്വകാര്യതയെ ബാധിക്കുന്നതാണെങ്കിൽ അതു കോടതിയിൽവച്ചു പരിശോധിക്കാനുള്ള അവകാശം മാത്രമാണു പ്രതിക്കും അഭിഭാഷകനും ഉള്ളതെന്നും കോടതി നിരീക്ഷിച്ചു. കോടതിമുറിയിൽ മെമ്മറി കാർഡ് കാണാനുള്ള സാഹചര്യമൊരുക്കിയത് ഈ നിരീക്ഷണമാണ്. പ്രതിഭാഗം അഭിഭാഷകർക്കു വ്യക്തിപരമായ അധിക്ഷേപങ്ങൾപോലും നേരിടേണ്ടി വന്നതും മറ്റൊരു പ്രത്യേകത. കേസിന്റെ നിയമപരമായ സങ്കീർണതകൾ വിധിപ്പകർപ്പ് വിലയിരുത്തിയ ശേഷമേ വ്യക്തമാകൂ.

(ഹൈക്കോടതി അഭിഭാഷകനാണ് ലേഖകൻ)
English Summary:
Actress assault case is a landmark case in Indian legal history due to its extraordinary circumstances. The case involves accusations of conspiracy and evidence tampering, making it a complex legal battle. The legal proceedings and outcomes of the case raise questions about the alignment of court decisions and public sentiment.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156498