കോഴിക്കോട് ∙ ചില തദ്ദേശ സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് പെൻഡ്രൈവിൽ വോട്ടർപട്ടിക കൈമാറിയതിലൂടെ വ്യാജ തിരിച്ചറിയൽ രേഖയ്ക്ക് അവസരമൊരുക്കുന്നതായി പരാതി. തദ്ദേശ സ്ഥാപനങ്ങൾ ഔദ്യോഗിക പാർട്ടികൾക്ക് വോട്ടർപട്ടികയുടെ 2 കോപ്പി പ്രിന്റ് എടുത്തു നൽകാറുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ ഇതിനൊപ്പം പിഡിഎഫ് കൂടി കൈമാറിയതാണ് ദുരുപയോഗത്തിനു കാരണമാകുന്നത്.
Also Read സെൻസസ്: കേരളത്തിൽ 70,000 പേര്‍ക്കു ചുമതല; വിവരശേഖരണം രണ്ടു ഘട്ടമായി
പോളിങ് ദിവസം വോട്ടർമാർക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ കൂട്ടത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ (എസ്ഇസി) നൽകുന്ന വോട്ടേഴ്സ് സ്ലിപ് ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടറുടെ കളർ ഫോട്ടോ, എസ്ഇസി ഐഡി നമ്പർ, പേര്, വിലാസം എന്നിവ രേഖപ്പെടുത്തി ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറുടെ ഒപ്പുസഹിതം അതതു തദ്ദേശ സ്ഥാപനമാണ് ഇത് അനുവദിക്കേണ്ടത്.
എന്നാൽ, വോട്ടർപട്ടികയുടെ പിഡിഎഫ് ലഭിക്കുന്നതോടെ സമാന സ്ലിപ് പാർട്ടികൾക്കും പ്രിന്റ് ചെയ്തെടുക്കാം. കോഴിക്കോട് കോർപറേഷനിലെ പല വാർഡുകളിലും കളർ ഫോട്ടോ അടക്കമുള്ള സ്ലിപ് വിതരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്ന സ്ലിപ്പിന്റെ മാതൃകയിലാണ് ഇതുമുള്ളത്.
പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക് മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
MORE PREMIUM STORIES
വർഷങ്ങളായി സ്ഥലത്തില്ലാത്തവരെയും മരിച്ചവരെയും പട്ടികയിൽനിന്നു നീക്കം ചെയ്തിട്ടില്ലെങ്കിൽ ഇവരുടെ തിരിച്ചറിയൽ രേഖയും പ്രിന്റ് ചെയ്തെടുക്കാൻ കഴിയും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തുന്നവരുടെ ആധികാരികത ഉറപ്പു വരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. English Summary:
Voter List on Pen Drive: How a Simple Pen Drive is Threatening Election Integrity in Kerala