തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളകേസിൽ രാജ്യാന്തര കള്ളക്കടത്തുബന്ധം ആരോപിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അന്വേഷണസംഘത്തിനു കത്തുനൽകിയതോടെ കേസ് വഴിത്തിരിവിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽമാത്രം ഒതുങ്ങിയിരുന്ന അന്വേഷണം ഇനി വിദേശത്തേക്കും വ്യാപിപ്പിക്കേണ്ടിവരും.
ബെള്ളാരിയിലെ ഗോവർധൻ എന്ന സ്വർണവ്യാപാരിക്കു താൻ സ്വർണം വിറ്റെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് സ്വർണക്കട്ടി ഉൾപ്പെടെ 600ഗ്രാം സ്വർണം തൊണ്ടിമുതലായി അന്വേഷണസംഘം കണ്ടെടുത്തിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. പുതിയ വെളിപ്പെടുത്തലോടെ ചെന്നൈയിലെ മറ്റൊരു പുരാവസ്തു വ്യാപാരിയും രാജ്യാന്തരതലത്തിൽ ഇൗ വ്യാപാരത്തെ നിയന്ത്രിക്കുന്ന ഗൾഫിലെ മറ്റൊരു വ്യവസായിയും അന്വേഷണപരിധിയിലേക്കു വരുമെന്നാണു വിവരം.
Also Read തിരക്കു നിയന്ത്രിക്കാൻ മൂന്നാംഘട്ട സേന; 1600 പൊലീസുകാർ, സൗകര്യങ്ങൾ പരിമിതം
യുബി ഗ്രൂപ്പ് 1998ൽ പൊതിഞ്ഞ സ്വർണം തന്നെയാണോ ബെള്ളാരിയിൽനിന്നു കണ്ടെടുത്തത് എന്നതിന്റെയും ദ്വാരപാലക ശിൽപങ്ങളിലും കട്ടിളയിലും ഇപ്പോൾ പൊതിഞ്ഞിട്ടുള്ള സ്വർണവും യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വർണവും തമ്മിൽ വ്യത്യാസമുണ്ടോയെന്നതിന്റെയും പരിശോധന തിരുവനന്തപുരത്ത് വിഎസ്എസ്‌സി ലാബിൽ നടക്കുകയാണ്. അടുത്തയാഴ്ച വരുന്ന ഇൗ പരിശോധനാ ഫലം നിർണായകമാണ്. ബെള്ളാരിയിൽനിന്നു കണ്ടെടുത്ത സ്വർണം ശബരിമലയിലേത് അല്ലെങ്കിൽ യഥാർഥ സ്വർണപ്പാളികൾ നഷ്ടപ്പെട്ടുവെന്ന നിഗമനത്തിലെത്തും.
ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
MORE PREMIUM STORIES
കേസ് ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ സ്വർണപ്പാളികൾ മാറ്റിയെന്നും പുതിയ ചെമ്പുപാളിയിൽ സ്വർണം പൂശിയതാണെന്നുമുള്ള സംശയമുന്നയിച്ചിരുന്നു. യഥാർഥപാളികൾ വിദേശത്ത് വിലയേറിയ പുരാവസ്തുക്കൾ വാങ്ങുന്ന വ്യവസായികളിലേക്ക് എത്തിയെന്ന ചില വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നെങ്കിലും തെളിവു കിട്ടിയിരുന്നില്ല. English Summary:
Sabarimala Gold Heist: Sabarimala gold scam investigation has taken a new turn with allegations of international involvement. The focus shifts to potential links with a Chennai-based businessman and a Gulf-based individual.