കാബൂൾ ∙ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 5 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. കാണ്ടഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക് ജില്ലയിലാണ് ആക്രമണമുണ്ടായത്.
\“ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റു\“: ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം US News
Reflections 2025 ‘അനുമതിയില്ലാത്ത നടപ്പ്’, മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ: ദന്തഡോക്ടറിൽ നിന്ന് ചികിത്സ തേടിയവർക്ക് എച്ച്ഐവി? Gulf News
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കാൻ സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണം. ചമൻ അതിർത്തിയിൽ അഫ്ഗാൻ സൈനികർ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ഒക്ടോബറിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിർത്തി സംഘർഷത്തിൽ സൈനികരുൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. English Summary:
Afghanistan Pakistan border clash resulted in casualties. The incident occurred in the Spin Boldak district of Kandahar province amidst ongoing border disputes and Saudi Arabian mediation efforts.