search

ശരീരഭാരം കുറയ്ക്കും, വൃക്കയ്ക്കും നല്ലത്; നാരങ്ങാവെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

cy520520 5 hour(s) ago views 362
  

  

  



മഴക്കാലം കഴിഞ്ഞു. പകൽ ചൂട് കൂടി വരികയാണ്. ദാഹമകറ്റാൻ കാലറിയും പ്രിസർവേറ്റീവുകളും അടങ്ങിയ മധുര സോഡകൾ കുടിക്കാതെ പകരം ദിവസത്തിൽ ഒരു തവണയെങ്കിലും നാരങ്ങാവെള്ളം കുടിക്കാൻ ശ്രദ്ധിക്കാം. പോഷകക്കലവറയാണ് ഈ പാനീയം. വിശപ്പും ദാഹവും എല്ലാം അകറ്റുമെന്ന് മാത്രമല്ല ആരോഗ്യവും സൗഖ്യവും ഏകാനും നാരങ്ങാവെള്ളം സഹായിക്കും. വൈറ്റമിൻ സി യും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ നാരങ്ങയിൽ ഫോളേറ്റ്, പൊട്ടാസ്യം, ബി വൈറ്റമിനുകൾ ഇവയും ധാരാളമുണ്ട്. ഇവയെല്ലാം ഊർജമേകുന്നതോടൊപ്പം ഫിറ്റ്നെസ് നിലനിർത്താനും സഹായിക്കും. നാരങ്ങാവെള്ളം കുടിച്ചാൽ ലഭിക്കുന്ന ചില ഗുണങ്ങൾ ഏതൊക്കെ എന്നു നോക്കാം.  

  • ഒരു മാസത്തേക്ക് ദിവസവും മാതളം കഴിച്ചാൽ, നിങ്ങളുടെ ശരീരത്തിനുണ്ടാകും ഈ ഏഴ് മാറ്റങ്ങൾ Healthy Food
      

         
    •   
         
    •   
        
       


∙ ശരീരഭാരം കുറയ്ക്കും
ജലത്തിന്റെ ശരീരത്തിലെ അളവ് കൂട്ടുന്നതുകൊണ്ടു തന്നെ ശരീരഭാരം കുറയാൻ സഹായിക്കും. ഭക്ഷണത്തിനു മുൻപാണ് വെള്ളം കുടിക്കുന്നതെങ്കിൽ കുറച്ചു മാത്രം ഭക്ഷണമേ കഴിക്കൂ എന്നതും ഗുണകരമാണ്.  
LISTEN ON

∙ വൃക്കയിൽ കല്ല് വരാതെ തടയുന്നു
നാരങ്ങയിലടങ്ങിയ സിട്രിക് ആസിഡ്, വൃക്കയിലെ കല്ലിന്റെ (kidney stone)രൂപീകരണം തടയുന്നു. സിട്രിക് ആസിഡിലെ ഒരു ഘടകമായ സിട്രേറ്റ് മൂത്രത്തെ അമ്ലഗുണം കുറഞ്ഞതാക്കും. കൂടാതെ ചെറിയ കല്ലുകളെ ഇത് വിഘടിപ്പിക്കുകയും ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് വൃക്കയിൽ കല്ല് വരാതെ തടയും.    Water with chia seeds and lemon. Slimming drink.

∙ ദഹനത്തിന് സഹായകം
ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കും. ഉദരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഡൈജസറ്റീവ് ഫ്ലൂയ്ഡ് ആയ ഗ്യാസ്ട്രിക് ആസിഡിന്റെ ഉൽപാദനം കൂട്ടാൻ നാരങ്ങയ്ക്ക് കഴിയും. ഈ ആസിഡ് ആണ് ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നത് ദഹനപ്രശ്നങ്ങളായ ആസിഡ് റിഫ്ലക്സ് അകറ്റാനും മലബന്ധമകറ്റാനും നാരങ്ങാവെള്ളം സഹായിക്കും.  

  • വൻകുടലിലെ കാൻസർ; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, രോഗസാധ്യത കൂടുതൽ ചെറുപ്പക്കാരിൽ! Healthy Food
      

         
    •   
         
    •   
        
       


∙ ദന്താരോഗ്യം മെച്ചപ്പെടുത്തും
പായ്ക്കറ്റിൽ ലഭ്യമായ ജ്യൂസുകള്‍ക്കും സോഡകൾക്കും പകരം നാരങ്ങാവെള്ളം ശീലമാക്കാം. ഈ ജ്യൂസുകളിലെല്ലാം ധാരാളംം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുത്തും. നാരങ്ങാവെള്ളം അഡിറ്റീവുകൾ ഒന്നും അടങ്ങിയിട്ടില്ലാത്ത വളരെ നാച്വറൽ ആയ ഒരു പാനീയമാണ്. ഇത് ദാഹമകറ്റുക മാത്രമല്ല ഊർജമേകുകയും ദന്താരോഗ്യവും വായയുടെ ആരോഗ്യവും നിലനിർത്തുകയും ചെയ്യും.    Representative image. Photo Credit:PixelsEffect/istockphoto.com

∙ ആന്റിഓക്സിഡന്റുകൾ
നാരങ്ങാപോലുള്ള സിട്രസ് പഴങ്ങളിൽ ആന്റിഓക്സിഡന്റായ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് ശരീരകോശങ്ങളെ ഫ്രീറാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്നു. ശരീരത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കുകയും കാൻസർ, ടൈപ്പ് 2 പ്രമേഹം, വൃക്കത്തകരാർ, കരൾ രോഗങ്ങൾ ഇവയ്ക്ക് കാരണമാകുകയും ചെയ്യുന്ന തന്മാത്രകളാണ് ഫ്രീറാഡിക്കലുകൾ. പ്രോട്ടീന്റെ ഉപാപചയ പ്രവർത്തനത്തിലും അരുണ രക്താണുക്കളുടെ ഉൽപാദനത്തിൽ അയണിന്റെ ആഗിരണത്തിനും ഹോർമോണുകളുടെ ഉൽപാദനത്തിനും വൈറ്റമിൻ സി പ്രധാന പങ്കുവഹിക്കുന്നു.  

  • ദിവസവും വെണ്ടയ്ക്ക ചേർത്ത വെള്ളം കുടിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ! Healthy Food
      

         
    •   
         
    •   
        
       


നാരങ്ങാവെള്ളം ഇങ്ങനെ തയാറാക്കാം
അരമുറി നാരങ്ങാ, ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ പിഴിയുക. രുചിയും ആരോഗ്യഗുണങ്ങളും വർധിപ്പിക്കാൻ ഇതിലേക്ക് ഏതാനും പുതിനയിലയോ അല്‍പം തേനോ ചേർക്കാം. അതുമല്ലെങ്കിൽ ഒരു കഷണം കുക്കുമ്പറോ, ചെറിയ ഒരു കഷണം കറുവാപ്പട്ടയോ ഒരു നുള്ള് ഉപ്പും കുരുമുളകുമോ അൽപം മഞ്ഞൾ പൊടിയോ നാരങ്ങാവെള്ളത്തിൽ ചേർക്കാവുന്നതാണ്. നാരങ്ങാനീര് ഐസ് ട്രേകളിലാക്കി, ഐസു കട്ടകളാക്കി തണുപ്പിച്ച് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം. ദിവസവും രാവിലെ ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ നാരങ്ങാ പിഴിഞ്ഞ് ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങളേകും. English Summary:
Lemon Water A Natural Aid for Digestion. Boost Your Dental Health with Lemon Water.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156262