search

പാർലമെന്റ് വളപ്പിൽ നായയെ കൊണ്ടുവന്നതിനെക്കുറിച്ച് ചോദ്യം; നായയുടെ ശബ്ദം അനുകരിച്ച് രേണുക ചൗധരിയുടെ മറുപടി

Chikheang 12 hour(s) ago views 215
  



ന്യൂ‍ഡൽഹി ∙ പാർലമെന്റ് വളപ്പിലേക്കു കാറിൽ നായയെ കൊണ്ടുവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നായയുടെ ശബ്ദം അനുകരിച്ചു കോൺഗ്രസ് എംപി രേണുക ചൗധരിയുടെ പ്രതികരണം. രേണുകയ്ക്കെതിരെ അവകാശലംഘന നോട്ടിസ് നൽകാൻ ഭരണപക്ഷ എംപിമാർ ആലോചന നടത്തുന്നതിനിടെയാണിത്. അവകാശലംഘന നോട്ടിസിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ബൗ ബൗ’ എന്നു പ്രതികരിച്ച രേണുക ഇതിൽക്കൂടുതൽ എന്താണു പറയുകയെന്നു ചോദിച്ചു.

  • Also Read അഹമ്മദാബാദ് വിമാനാപകടം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അപകടകരമാം വിധം ഉയർന്നതോതിൽ രാസസാന്നിധ്യം   


മാധ്യമങ്ങൾ ചോദ്യം ആവർത്തിച്ചപ്പോൾ, ആദ്യം നോട്ടിസ് വരട്ടെയെന്നും അപ്പോൾ തക്ക മറുപടി നൽകുമെന്നും അവർ പറഞ്ഞു. കഴിഞ്ഞദിവസം പാർലമെന്റ് വളപ്പിലേക്കു വന്ന രേണുകയുടെ കാറിൽ നായയെ കണ്ടതാണ് ബിജെപി എംപിമാരുടെ പ്രതിഷേധത്തിനു കാരണം. കടിക്കുകയും കുരയ്ക്കുകയും ചെയ്യുന്നവർ സഭയ്ക്കുള്ളിലാണെന്ന രേണുകയുടെ പ്രതികരണം വിവാദമാകുകയും ചെയ്തു.

പാർലമെന്റ് വളപ്പിൽ നായയെ കൊണ്ടുവരുന്നത് വിലക്കുന്ന നിയമമില്ല. മുൻ പ്രധാനമന്ത്രി വാജ്പേയി കാളവണ്ടിയിൽ സഭയിൽ വന്നിട്ടുണ്ട്. സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്ന ജോലിയാണോ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിനെന്നും രേണുക ചോദിച്ചു. അതിനിടെ രേണുകയ്ക്കു പിന്തുണയുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇതാണോ ഇന്ത്യ ചർച്ച ചെയ്യേണ്ട വിഷയമെന്ന് രാഹുൽ ചോദിച്ചു.
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Dog in Parliament: Parliament Dog Controversy refers to a recent incident involving an MP bringing a dog to the Parliament premises, sparking debate and potential breach of privilege accusations. The incident has raised questions about parliamentary rules regarding animals and the ethical conduct of members.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634