search

പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി വരൻ, പാപ്പുവ ന്യൂഗിനിയിൽ നരഭോജനം?, വിമാനത്താവളത്തിൽ ‘വിനയായി’ റോലെക്സ് വാച്ച്

LHC0088 3 hour(s) ago views 375
  

  

  

  

  

  

    



2025നോട് വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം. ഒട്ടേറെ വാർത്താവിശേഷങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2025. പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്ന വേളയിൽ, റിഫ്ലക്ഷൻസ് 2025-26 സീരീസിലൂടെ, ഈ വർഷം ഗ്ലോബൽ മനോരമ പ്രസിദ്ധീകരിച്ച പ്രധാന സംഭവങ്ങളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കാം. വിസ്മയകരമായ നേട്ടങ്ങൾ, അപ്രതീക്ഷിത തിരിച്ചടികൾ, ഹൃദയസ്പർശിയായ കഥകൾ... പോയ വർഷത്തെ വാർത്തകളും വിശേഷങ്ങളും എല്ലാം  വായിക്കാം, അറിയാം റിഫ്ലക്ഷൻസ് 2025-26 സീരീസിൽ.   Image Credit: Youtube/abdullaalghurairfoundation4855 (Videograb)

∙ സമ്പത്ത് വാരിക്കൂട്ടി യുഎഇ വ്യവസായി; മൊത്തം ആസ്തി 906 കോടി ഡോളർ, കഴിഞ്ഞ വര്‍ഷം മാത്രം 240 കോടി ഡോളർ വളര്‍ച്ച
അറബ് ലോകത്ത് കഴിഞ്ഞ വർഷം സമ്പത്തിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് യുഎഇ വ്യവസായി അബ്ദുല്ല അല്‍ഗുറൈറിന്. അറബ് ബില്യനയറായ ഗുലൈലിന് കഴിഞ്ഞ വര്‍ഷം 36 ശതമാനം വളർച്ചയുണ്ടായി. അബ്ദുല്ല അല്‍ഗുറൈരിന്റെ സമ്പത്തില്‍ 240 കോടി ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൂടുതൽ വായിക്കാം   സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ നിന്നുളള ദൃശ്യങ്ങൾ

∙ പാപ്പുവ ന്യൂഗിനിയിൽ നരഭോജനം?; ഞെട്ടിച്ച് ചിത്രങ്ങൾ
വില്ലും അമ്പും ധരിച്ച പുരുഷന്മാരുടെ സംഘം വികൃതമാക്കിയ ശരീരഭാഗങ്ങൾ പൊക്കിപ്പിടിച്ചിരിക്കുന്ന പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി. “ഭയാനകമായ നരഭോജനം“ ചിത്രീകരിക്കുന്നതായി തോന്നുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. കൂടുതൽ വായിക്കാം   സമൂഹമാധ്യമങ്ങളിൽ ജോസ് മെലോ പങ്കുവച്ച വിഡിയോയിൽ നിന്നുള്ള ദൃശ്യം

∙ വിവാഹാഭ്യർഥനയ്ക്ക് പിന്നാലെ പ്രതിശ്രുത വധുവിനെ കുത്തിക്കൊലപ്പെടുത്തി
സമൂഹമാധ്യമങ്ങളിൽ പ്രതിശ്രുത വധുവിനോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിന്‍റെ തൊട്ടടുത്ത ദിവസം യുവതിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ജോസ് മെലോ (52) ആണ് 31 വയസ്സുള്ള നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായിരിക്കുന്നത്. കൂടുതൽ വായിക്കാം   Representative Image. Image Credit: izusek / istockphoto.com.

∙ വിമാനത്തിൽ മദ്യപിച്ചു ബഹളം; പൈലറ്റിന്റെ പരാതിയിൽ മലയാളി അറസ്റ്റിൽ
വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണു പിടിയിലായത്. കൂടുതൽ വായിക്കാം   വാസു ഷ്രോഫ്. Image Credit: arabianbusiness.com

‘വിനയായത്’ റോലെക്സ് വാച്ച്; \“ദുബായിലെ ടെക്സ്റ്റൈൽ കിങ്ങിന്’ ഇന്ത്യയിലെ വിമാനത്താവളത്തിൽ ദുരനുഭവം നേരിട്ടതായി പരാതി
\“ദുബായിലെ ടെക്സ്റ്റൈൽ കിങ്\“ എന്നറിയപ്പെടുന്ന 85 വയസ്സുകാരനായ വാസു ഷ്രോഫിന് ജയ്പൂർ വിമാനത്താവളത്തിൽ ദുരനുഭവം നേരിട്ടതായി പരാതി. ഏപ്രിൽ 12ന് രാത്രി 7.30 ന് ജയ്പൂരിലെ വിമാനത്താവളത്തിൽ വച്ച് തനിക്ക് അപമാനവും ഉപദ്രവവും നേരിടേണ്ടി വന്നതായി ഷ്രോഫ് ആരോപിച്ചു. കൂടുതൽ വായിക്കാം

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം  abdullaalghurairfoundation4855, arabianbusiness.com എന്ന  യുട്യൂബ് അക്കൗണ്ടിൽ നിന്നും, വെബ്സൈറ്റില്‍ നിന്നും) English Summary:
Global Manorama Reflections 2025 highlights the major events published throughout the year. It covers everything from astonishing achievements to unexpected setbacks and heartwarming stories, offering a comprehensive review of 2025. This series revisits the significant moments that shaped the year.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504