search

കോട്ടയം ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് കേരള കോൺഗ്രസ് നേർക്കുനേർ പോരാട്ടം; തെളിയുമോ പുതിയ ചിത്രം?

deltin33 1 hour(s) ago views 205
  



കോട്ടയം ജില്ല മലക്കം മറിയുമോ എന്ന് ഉറ്റുനോക്കുകയാണ് യുഡിഎഫ്. എത്ര മറിഞ്ഞാലും പഴയതു പോലെയേ വന്നു നിൽക്കൂ എന്ന് എൽഡിഎഫും. എന്തായാലും നേട്ടമുണ്ടാക്കും എന്ന വാശിയിൽ എൻഡിഎയും. വനിതാ സംവരണത്തിൽ കോട്ടയം 
മലക്കം മറിഞ്ഞിരിക്കുകയാണ്. വനിതാ സംവരണമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ഇത്തവണ ജനറലായി.

  • Also Read എൽഡിഎഫിനെ വലച്ച് വിമതശല്യം, യുഡിഎഫിന് രാഹുൽ വിഷയം, ‌എൻഡിഎയിൽ പടലപ്പിണക്കം; പാലക്കാടൻ കാറ്റ് എങ്ങോട്ട്?   


നഗരസഭകളിലെ അധ്യക്ഷസ്ഥാനവും മറിഞ്ഞു. 5 വനിതയും ഒരു ജനറലുമായിരുന്നത് ഇത്തവണ 5 ജനറലും ഒരു വനിതയുമായി തിരിഞ്ഞു. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 6 വനിതാ പ്രസിഡന്റും 5 ജനറലുമായിരുന്നത് ഇത്തവണ 5 വനിതയും 
6 ജനറലുമായി.

71 പഞ്ചായത്തുകളിൽ 50 എണ്ണത്തിൽ എൽഡിഎഫാണ് ഭരണം. 18ൽ യുഡിഎഫും മൂന്നെണ്ണത്തിൽ ബിജെപിയും. 
6 നഗരസഭകളിൽ നാലെണ്ണം യുഡിഎഫിനൊപ്പം. എൽഡിഎഫിന് 2. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തെണ്ണത്തിൽ എൽഡിഎഫാണ് ഭരണം. ഒരെണ്ണം യുഡിഎഫും. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ജില്ലയിൽ പ്രബല ശക്തികളായ കേരള കോൺഗ്രസുകൾ ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് നേർക്കുനേർ പോരാടുന്നു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയത്. മുന്നണി മാറിയെങ്കിലും ചിഹ്നം മാറാതിരുന്നത് പരമ്പരാഗത വോട്ടുകൾ എൽഡിഎഫിൽ ചെല്ലാൻ ഇടയാക്കിയെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി നിർണയം അധികം തർക്കങ്ങളില്ലാതെ പൂർത്തിയാക്കാനായതിൽ ഡിസിസി നേതൃത്വത്തിന് അഭിമാനിക്കാം. മുന്നണി സീറ്റു വിഭജനവും കീറാമുട്ടിയായില്ല.

കേരള കോൺഗ്രസ് (എം) വോട്ടുകൾ പരമാവധി മുന്നിൽക്കണ്ടുള്ള സീറ്റുവിഭജനമാണ് എൽഡിഎഫ് നടത്തിയത്. ജില്ലാ പഞ്ചായത്തിൽ ഒൻപതിടത്ത് വീതം സിപിഎമ്മും കേരള കോൺഗ്രസ് (എം) മത്സരിക്കും. സിപിഐക്ക് 4 സീറ്റ്. ഒരിടത്ത് കേരള കോൺഗ്രസ് നിർദേശിച്ച സ്വതന്ത്രനെ സ്ഥാനാർഥിയാക്കി. കിഴക്കൻ മേഖലയിൽ സിപിഎം ചിഹ്നത്തിൽ വോട്ടു കുത്താൻ മടിയുള്ളവരെ ലക്ഷ്യമിട്ടു കൂടുതൽ സ്വതന്ത്രന്മാരെയും നിർത്തിയിട്ടുണ്ട്.

സ്വന്തം ചിഹ്നം (ഓട്ടോ) ലഭിച്ചതോടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫിൽ കേരള കോൺഗ്രസ്. പി.സി.ജോർജിന്റെ ജനപക്ഷം പാർട്ടിയെ സ്വന്തം പക്ഷത്താക്കി ബിജെപിയും നേട്ടമുണ്ടാക്കാൻ പരിശ്രമിക്കുകയാണ്. ഉമ്മൻ ചാണ്ടിയും കാനം രാജേന്ദ്രനും ഇല്ലാത്ത തിരഞ്ഞെടുപ്പിൽ പുതിയ ചിത്രങ്ങൾ തെളിയുമോ എന്നും തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കും. English Summary:
Kerala Congress vs. Kerala Congress: A High-Stakes Battle for Supremacy in Kottayam
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758