search

ഉത്തരേന്ത്യക്കാരോട് തമിഴ് പഠിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

deltin33 1 hour(s) ago views 1011
  



ന്യൂഡൽഹി ∙ വാരാണസിയിൽ നടക്കുന്ന കാശി-തമിഴ് സംഗമത്തിൽ പങ്കെടുക്കാനും തമിഴ് പഠിക്കാനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. \“മൻ കി ബാത്ത്\“ പ്രസംഗത്തിലായിരുന്നു അഭ്യർഥന. കാശി-തമിഴ് സംഗമത്തിന്റെ 4–ാം പതിപ്പ് നാളെ വാരാണസിയിലെ നമോ ഘട്ടിൽ ആരംഭിക്കും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയുടെയും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളുടെയും സംഗമമെന്നാണ് മോദി ഈ പരിപാടിയെ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മോദിയുടെ വാക്കുകൾക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

  • Also Read പാർലമെന്റ് ഇന്നു മുതൽ; എസ്ഐആർ, ദേശസുരക്ഷ ചർച്ചയാക്കാൻ പ്രതിപക്ഷം   


ജി-20 ഉച്ചകോടിയിൽ ലോക നേതാക്കൾക്ക് സമ്മാനമായി നൽകിയത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള നടരാജന്റെ ഒരു വെങ്കല പ്രതിമയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് കേരളത്തിലെ മാന്നാറിൽനിന്നുള്ള പിച്ചള ഉരുളിയും സമ്മാനിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.  

ഇന്ത്യൻ കരകൗശല വസ്തുക്കൾ, കല, പാരമ്പര്യം എന്നിവയെ പരിചയപ്പെടുത്തുകയും നമ്മുടെ കരകൗശല വിദഗ്ധരുടെ കഴിവുകൾക്ക് ആഗോള വേദി നൽകുകയുമായിരുന്നു ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാവിക കപ്പലിന് ഐഎൻ എസ് മാഹി എന്നു പേരിട്ടതിൽ പുതുച്ചേരിയിലെയും മലബാറിലെയും ജനങ്ങൾ സന്തോഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kashi-Tamil Sangamam : PM Modi Urges North Indians to Learn Tamil at Kashi-Tamil Sangamam
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758