ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ചും ദേശീയ സുരക്ഷ സംബന്ധിച്ചും പാർലമെന്റിൽ ചർച്ച വേണമെന്നു പ്രതിപക്ഷം. ഇന്നു തുടങ്ങുന്ന ശീതകാല സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു ആവശ്യം.
- Also Read ഉത്തരേന്ത്യക്കാരോട് തമിഴ് പഠിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
ചർച്ച ചെയ്തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, സഹമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, എൽ.മുരുകൻ എന്നിവരാണ് സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്.
വായു മലിനീകരണം, വിദേശനയം തുടങ്ങിയ വിഷയങ്ങളിലും ചർച്ച ആവശ്യപ്പെട്ടതായി ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാർലമെന്റ് തടസ്സപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് സിപിഎം നേതാവ് ജോൺ ബ്രിട്ടാസ് മുന്നറിയിപ്പു നൽകി. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷ സംബന്ധിച്ച ചർച്ച വേണമെന്ന് സിപിഐ നേതാവ് പി.സന്തോഷ്കുമാർ ആവശ്യപ്പെട്ടു.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
വനംവകുപ്പ് കർഷകദ്രോഹ നടപടികളിൽ നിന്നു വിട്ടുനിൽക്കണമെന്നും റോഡ്, റെയിൽ വികസന പദ്ധതികൾ ജനസാന്ദ്രത അടിസ്ഥാനമാക്കി നടപ്പാക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു. ലേബർ കോഡുകൾ, പിഎം ശ്രീ തുടങ്ങിയവ സംബന്ധിച്ച് ചർച്ച വേണമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ അജൻഡ ചർച്ച ചെയ്യുന്നതിനുള്ള സർവകക്ഷി യോഗം വെറും ഔപചാരികത മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. 19നാണ് സമ്മേളനം അവസാനിക്കുക. English Summary:
Parliament Winter Session Begins: Opposition Demands Debate on National Security, SIR |