search

‘ഭൂപരിഷ്കരണത്തിലൂടെ കണ്ടത് ഇരട്ടത്താപ്പ് നയം; കോളനിവൽക്കരണത്തിൽനിന്ന് ആദിവാസികളെ ഇതുവരെ മാറ്റാൻ പറ്റിയിട്ടില്ല’

LHC0088 3 hour(s) ago views 454
  



കൊച്ചി∙ ‘‘ഭൂമി ആരുടെയും കുത്തകയവകാശത്തിൽ ഉള്ളതല്ല. പ്രകൃതിയിൽ ജീവിക്കുന്ന എല്ലാ മനുഷ്യർക്കും ഭൂമിയിൽ ജീവിക്കാനുള്ള മൗലിക അവകാശമുണ്ട്. അവരുടെ ഈ അവകാശമാണു നിഷേധിക്കപ്പെടുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുമ്പോൾ, കേരള മോഡൽ എന്നു പറയുന്നത് ഭൂപരിഷ്കരണ നിയമത്തെയാണ്. പക്ഷേ, ഭൂപരിഷ്കരണമാണ് മുഴുവൻ ആളുകളെയും ഭൂരഹിതരാക്കുന്നത്’’- മുത്തങ്ങ സമരം ഉൾപ്പെടെ നിരവധി സമരങ്ങൾക്കു നേതൃത്വം നൽകിയ ആദിവാസി ഗോത്രസഭാ സംസ്ഥാന അധ്യക്ഷ സി.കെ. ജാനു പറഞ്ഞു.

  • Also Read യുവതി ഫ്ലാറ്റിൽ വന്ന ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല; സൈബർ ആക്രമണത്തിൽ നിരത്തിപ്പിടിച്ച് കേസ്, നിർദേശം നൽകി എഡിജിപി   


മനോരമ ഹോർത്തൂസിൽ ‘ഭൂമിയുടെ അവകാശികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആദിവാസി ഭൂസമര നേതാവ് ബിന്ദു വൈലശ്ശേരി, ആദിവാസി– ദലിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന എം. ഗീതാനന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ എം.കെ.രാംദാസായിരുന്നു മോഡറേറ്റർ.  

  • Also Read ‘ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തത്; തൃശൂർ എംപിയെ ഞോണ്ടാൻ വരരുത്, മാന്തി പൊളിക്കും’   


‘‘പട്ടയ വ്യവസ്ഥ കേരളത്തിൽ കൊണ്ടുവന്ന സമയത്ത് ആദിവാസികൾക്കു മാത്രം പട്ടയം കൊടുത്തില്ല. അന്ന് സർക്കാർ കാരണമായി പറഞ്ഞത് അവർക്ക് വിദ്യാഭ്യാസവും വിവരവും ഇല്ലാത്തതു കൊണ്ട് പട്ടയം കൊടുത്താൽ നിസാര പൈസയ്ക്കു വിറ്റുകളയും, മറ്റുള്ള ആളുകൾ അത് കയ്യേറും എന്നാണ്. അവർക്ക് പട്ടയം കൊടുക്കാതിരിക്കുകയും മറ്റ് ആളുകൾക്ക് പട്ടയം കൊടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം ഈ ഭൂപരിഷ്ക്കരണത്തിലൂടെ സർക്കാർ ചെയ്തിട്ടുണ്ട്.’’ – സി.കെ.ജാനു പറഞ്ഞു. കേരളത്തിൽ മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഭൂസമരം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്നും  ആദിവാസികൾ വംശഹത്യ നേരിടുകയാണെന്നും ജാനു പറഞ്ഞു. ആദിവാസി ഇല്ലാതാകുമ്പോൾ അവരുടെ ഭൂമിയും ഇല്ലാതാകുന്ന അവസ്ഥയാണിപ്പോൾ. ആദിവാസികൾ സമരം നടത്തിയാൽ നക്സലൈറ്റ് ബന്ധമെന്നും മറ്റും പറഞ്ഞ് അവരെ ഒതുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രീതി അധുനിക സമൂഹമാണ് ഉണ്ടാക്കിയത്. ഒരിക്കലും ആദിവാസികളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല. കൃഷിഭൂമിയുടെ ഏതാണ്ട് 60 ശതമാനവും വൻകിട തോട്ടങ്ങളാണ്. ഈ തോട്ടങ്ങളൊന്നും സർക്കാരിൽ നിക്ഷിപ്തമല്ല. ഇതെല്ലാം വ്യാജ രേഖകൾ വച്ച് കയ്യടക്കിയതാണെന്നും ശരിക്കും ഈ ഭൂമിയോടൊപ്പം കച്ചവടം ചെയ്യപ്പെട്ടവരാണ് പണിയ, അടിയ വിഭാഗങ്ങളെന്നും എം.ഗീതാനന്ദൻ പറഞ്ഞു.  

‘‘ഇടതും വലതും മാറി വന്നിട്ടും കോളനിവൽക്കരണത്തിൽനിന്നും ആദിവാസികളെ ഇതുവരെ മാറ്റാൻ പറ്റിയിട്ടില്ല. പണ്ട് ജന്മികൾ ഞങ്ങളുടെ പൂർവികർക്കു കൊടുത്ത ഭൂമിയിലാണ് ഇന്നും ആദിവാസികൾ കുടിലും വച്ച് താമസിക്കുന്നത്. ഗവൺമെന്റുകൾ പലതും മാറി മാറി ഭരിച്ചിട്ടും ആദിവാസികളെ മുന്നോട്ടു കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയെന്നു കൊട്ടിഘോഷിച്ചു പറഞ്ഞതാണ്. രണ്ടോ മൂന്നോ സെന്റ് ഭൂമിയല്ല കൊടുക്കേണ്ടത്. ഒരു ആദിവാസി കുടുംബത്തിന് അഞ്ചേക്കർ സ്ഥലമെന്നാണു ഭൂപരിഷ്ക്കരണ നിയമത്തിൽ പറയുന്നത്. അന്ന് ഞങ്ങൾ ജന്മികളുടെ അടിമകളായിട്ടു കൂടി സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്ന് ഞങ്ങൾക്ക് കുടിൽ വയ്ക്കാൻപോലും സ്വാതന്ത്ര്യമില്ല’’ - മലപ്പുറം സമരപ്പന്തലിൽനിന്നും ചർച്ചയിൽ പങ്കെടുത്ത ബിന്ദു വൈലശ്ശേരി പറഞ്ഞു.  

2005 ൽ നിലവിൽ വന്ന ഊരുകൂട്ടം വലിയ ചതിയാണ് ആദിവാസികളോടു ചെയ്തത്. ഗ്രാമസഭയിൽനിന്നും ഞങ്ങൾ മാറ്റിനിർത്തപ്പെട്ടു. അന്ന് ഞങ്ങൾക്കനുവദിച്ച ഫണ്ടെല്ലാം വകമാറ്റി ചെലവാക്കി. ഫണ്ടുകൾ അട്ടിമറിക്കാനാണ് ഊരുകൂട്ടം നിലവിൽ വന്നതെന്നും ആരുടെയോ ബുദ്ധിയിലുദിച്ച കാര്യമാണിതെന്നും അവർ കൂട്ടിച്ചേർത്തു. English Summary:
CK Janu in Manorama Hortus: Tribal Land Rights are a critical issue in Kerala, with activists highlighting the ongoing struggles for land ownership and justice. The discussion underscores the need for systemic changes to address historical injustices and ensure the rightful land ownership for indigenous communities.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504