ബെംഗളൂരു∙ കർണാടക കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ തന്റെ പരിധി എന്താണെന്ന് വ്യക്തമായറിയാമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണു ശിവകുമാറിന്റെ പ്രതികരണം. ‘‘കർണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 2028-ഉം 2029-ഉം ആണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രിയും ഞാനും ചേർന്ന് ഒരു തന്ത്രം രൂപീകരിക്കും. വിവിധ വിഷയങ്ങളിൽ ഒരു സർവകക്ഷി യോഗം വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’ – ശിവകുമാർ പറഞ്ഞു. പാർട്ടി അധ്യക്ഷനെന്ന നിലയിൽ തന്റെ പരിധി എന്താണെന്നു വ്യക്തമായറിയാമെന്നും മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുകയോ അത്തരം പരാമർശങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
Also Read ‘ചായകുടിച്ചു പിരിഞ്ഞു, ഇനി ഡൽഹിയിൽ കാണാം’; വാദങ്ങളിൽ ഉറച്ച് ഡികെയും സിദ്ധരാമയ്യയും, തീർപ്പ് ഹൈക്കമാൻഡിന്റേത്
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിൽ കർണാടകയിലെ നേതൃമാറ്റത്തെച്ചൊല്ലിയുള്ള പരസ്യ ചർച്ചകൾക്ക് താൽക്കാലിക വിരാമമായിരുന്നു. ഇന്നലെ രാവിലെ 10ന് സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ പ്രഭാത ഭക്ഷണത്തിനൊപ്പം നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി തീരുമാനം അനുസരിക്കുമെന്ന് ആവർത്തിച്ചു. ഡൽഹിയിൽ വെള്ളിയാഴ്ച രാത്രി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ചർച്ച നടത്തിയതിനെ തുടർന്ന്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സിദ്ധരാമയ്യയോട് നിർദേശിച്ചതനുസരിച്ചാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.
Also Read കർണാടകയിൽ നിർണായക ശനിയാഴ്ച; ശിവകുമാറിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് സിദ്ധരാമയ്യ, ഒരുമിച്ചു പ്രഭാത ഭക്ഷണം
നേതൃത്വമാറ്റത്തെ ചൊല്ലിയുള്ള ചർച്ചകൾ അടങ്ങിയെങ്കിലും കർണാടകയിലെ അധികാരത്തർക്കവും ഉൾപ്പാർട്ടിപ്പോരും പൂർണമായി അവസാനിപ്പിച്ചെന്ന തോന്നൽ ദേശീയ നേതൃത്വത്തിന് ഇല്ല. സിദ്ധരാമയ്യയും ശിവകുമാറും പരസ്യമായി ‘ഒന്നിച്ചെങ്കിലും’ മന്ത്രിസഭ വികസനവും പാർട്ടി പുനഃസംഘടനയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നതാണു വെല്ലുവിളി. മുഖ്യമന്ത്രി പദവിക്കു വേണ്ടിയുള്ള പിടിവലി ഏതുനിമിഷവും വീണ്ടും സജീവമാകാവുന്ന സാഹചര്യവുമുണ്ട്. നാളെ പാർലമെന്റ് തുടങ്ങാനിരിക്കെ കോൺഗ്രസിനെ നേരിടാൻ ബിജെപിക്കു വടി നൽകുന്ന സ്ഥിതി ഒഴിവാക്കാൻ കൂടിയാണു കഴിഞ്ഞ ശനിയാഴ്ച രാത്രി തിരക്കിട്ട കൂടിയാലോചന നടത്തിയതും ഐക്യസന്ദേശത്തിനുള്ള നിർദേശം ഇരുനേതാക്കൾക്കും കൈമാറിയതും.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
സ്വന്തം സംസ്ഥാനമായ കർണാടകയിലെ തർക്കം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും ക്ഷീണമാകുന്നുണ്ട്. സോണിയ ഗാന്ധിയെ കൂടി പങ്കാളിയാക്കി പൂർണ പരിഹാരം കാണാൻ കഴിയുമെന്നു ഖർഗെ കരുതുന്നു. ഏതാനും കർണാടക മന്ത്രിമാരും എംഎൽഎമാരും ഡൽഹിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മന്ത്രിസഭയിലും പാർട്ടിയിലും വരാനിരിക്കുന്ന പുനഃസംഘടന കൂടി ഉന്നമിട്ടാണിതെന്നും വ്യാഖ്യാനമുണ്ട്. അതിനിടെ, ബിഹാറിലെ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യാൻ ഖർഗെയെ ഇന്നലെ വസതിയിൽ സന്ദർശിച്ച രാഹുൽ ഗാന്ധി കർണാടക കാര്യവും ചർച്ച ചെയ്തുവെന്നാണു വിവരം. ഖർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖർഗെയും ഇന്നലെ ഡൽഹിയിലുണ്ടായിരുന്നു. English Summary:
DK Shivakumar Clarifies His Role in Karnataka Politics: The focus is on unity and strategic planning for future elections, aiming to resolve inner-party conflicts and ensure effective governance in Karnataka.