search

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം ബുധനാഴ്ച പരിഗണിക്കും; ശ്രീലങ്കയെ വെള്ളത്തിലാക്കി ദിത്വ, അടിയന്തരാവസ്ഥ - ഇന്നത്തെ പ്രധാന വാർത്തകൾ

cy520520 8 hour(s) ago views 358
  



ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി ഡിസംബർ മൂന്നിനു പരിഗണിക്കുമെന്നതും ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നിറക്കുന്നത് ഹൈക്കോടതി നിർത്തലാക്കിയതും കർണാടകയിൽ നേതൃമാറ്റ തർക്കം മുറുകുന്നതിനിടെ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ചർച്ച നടത്തിയതും ശ്രദ്ധിക്കപ്പെട്ടു. തിരുവല്ല എംഎൽഎ മാത്യു ടി. തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതും നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി വരാനിരിക്കെ, മൂന്നാം പ്രതി ബി.മണികണ്ഠൻ ആത്മഹത്യയ്ക്കു ശ്രമിച്ചതും വാർത്തകളിൽ ഇടം പിടിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി...

ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി ഡിസംബർ മൂന്നിനു പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് യുവതിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നത്.

ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് 132 പേർ മരിച്ചെന്നാണ് നിഗമനം.  
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നടിയെ ആക്രമിച്ച കേസിൽ അന്തിമവിധി വരാനിരിക്കെ, മൂന്നാം പ്രതി ബി.മണികണ്ഠൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നു പുലർച്ചെ കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാശ്രമം. മദ്യലഹരിയിലായിരുന്നു മണികണ്ഠൻ എന്നാണ് വിവരം.  

കർണാടകയിൽ നേതൃമാറ്റ തർക്കം മുറുകുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു ചർച്ച.  

ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നിറക്കുന്നത് നിർത്തലാക്കി ഹൈക്കോടതി. സന്നിധാനത്തു നിന്നു മൃതദേഹങ്ങൾ പമ്പയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

തിരുവല്ല എംഎൽഎ മാത്യു ടി. തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല. 2002ലെ വോട്ടർ പട്ടികയിലാണ് എംഎൽഎയുടെയും ഭാര്യ അച്ചാമ്മ അലക്സിന്റെയും പേര് ഇല്ലാത്തത്. 2002ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ്ഐആർ നടപ്പാക്കുന്നത്.  English Summary:
Today\“s Recap-29-11-2025
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156340