കീവ്∙ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾക്കായി യുക്രെയ്ൻ സംഘം ശനിയാഴ്ച യുഎസിലേക്ക് പുറപ്പെട്ടതായി പ്രസിഡന്റ് വൊളോഡമിർ സെലെൻസ്‌കി. യുക്രെയിന്റെ ദേശീയ സുരക്ഷ കൗൺസിലിന്റെ സെക്രട്ടറി റസ്റ്റം ഉമെറോവാണ് പ്രതിനിധി സംഘത്തിന്റെ തലവനെന്നും സെലെൻസ്കി എക്സിൽ കുറിച്ചു.
- Also Read ബ്രൂസ് വില്ലിസിന്റെ മരണശേഷം തലച്ചോറ് ശാസ്ത്രപഠനത്തിന്?: എന്താണ് ഡൈ ഹാർഡ് താരത്തെ ബാധിച്ച രോഗം?
യുഎസ്, യുക്രെയ്ൻ, റഷ്യ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥർ അബുദാബിയിലും യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ ജനീവയിലും അടുത്തിടെ ചർച്ച നടത്തിയിരുന്നു. ജനീവയിൽ യുഎസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്കു പിന്നാലെ, പദ്ധതി നടപ്പാക്കാവുന്നതാണെന്നും എന്നാൽ ഏതാനും പ്രധാന വ്യവസ്‌ഥകളിൽ തീരുമാനമുണ്ടാകാനുണ്ടെന്നും ആണ് സെലൻസ്കി പറഞ്ഞിരുന്നത്.
- Also Read മൂന്നാമതും പ്രസിഡന്റാകുമോ? എഐ വിഡിയോ പങ്കുവച്ച് ഡോണൾഡ് ട്രംപ്, പ്രധാന ‘തടസ്സം’ യുഎസ് ഭരണഘടന
ഇതിനിടെ ഡോണൾഡ് ട്രംപുമായി സെലെൻസ്കി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനുപിന്നാലെയാണ് യുക്രെയ്ൻ പ്രതിനിധി സംഘം യുഎസിലേക്ക് പോകുന്നത്.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
US-Ukraine Discussion: A Ukrainian delegation led by Rustem Umerov is heading to the US for discussions on ending the conflict with Russia, following recent talks in Abu Dhabi and Geneva. |