search

കാലിൽ ഇഷ്ടിക കെട്ടി കിണറ്റിൽ തള്ളി, മനോരമയെ കൊന്നത് ക്രൂരമായി; വിചാരണയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

deltin33 The day before yesterday 11:26 views 845
  



തിരുവനന്തപുരം∙ കേശവദാസപുരം മനോരമ വധക്കേസിലെ പ്രതി ആദംഅലി കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തിരുവനന്തപുരം നാലാം അതിവേഗ കോടതിയിൽനിന്നാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയെ പിടികൂടി. കോടതി നടപടികൾക്കിടെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

  • Also Read മനാഫ് വധം: നിയമ പോരാട്ട വഴിയിൽ മൂന്നുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്   


കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലി കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. 2021ലായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് ബംഗാളിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു. മോഷണത്തിനായാണ് കൊലപാതകം നടത്തിയത്.  

  • Also Read ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?   


മനോരമയുടെ വീടിനടുത്ത് നിർമാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി ഉൾപ്പെടെ 5 ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടിൽ വെള്ളമെടുക്കാൻ വന്നിരുന്നതിനാൽ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. മനോരമയുടെ ഭർത്താവ് വർക്കലയിലുള്ള മകളുടെ വീട്ടിൽപോയ സമയത്താണ് വീടിന്റെ പിന്നിൽവച്ച് കൊല നടത്തിയത്. മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റിൽ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടുകയും ചെയ്തു. കൂടെ ജോലി ചെയ്തവരെ ചോദ്യം ചെയ്തും സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
    

  • കേരളത്തിലേക്കു വിദേശിക്ക് വഴികാട്ടിയ മത്തിക്കൂട്ടം: കൂനനെ കാത്തിരുന്ന, ഗവേഷകർക്കു മുന്നിലേക്ക് നീലത്തിമിംഗലം; ആ സൂനാമിയെ ഭയക്കേണ്ടത് 2 പ്രദേശങ്ങൾ
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kesavadasapuram murder case: Accused Adam Ali attempted to escape from court. He was apprehended. The case involves the murder of Manorama in Kesavadasapuram, and the accused was caught attempting to flee to Bengal after the crime.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470884