search

പ്രായമേ പോയി പണിനോക്ക്! എല്ലാവർക്കും ഇൻഷുറൻസ്, ഫ്ലക്സ് പ്രചാരണമില്ല; 89ാം വയസിൽ കന്നി മത്സരത്തിന് നാരായണൻ നായർ

LHC0088 The day before yesterday 11:25 views 515
  

    



കൊച്ചി ∙ ‘‘ഫ്ലക്സ് വച്ചിട്ടല്ലല്ലോ കല്യാണം വിളിക്കുന്നത്. അതിന് വീടുകളിൽ പോയിത്തന്നെ പറയണം. അതുപോലെയാണ് വോട്ടു ചോദിക്കുന്നതും. ഞാൻ ഓരോ വീട്ടിലും പോയി വോട്ടു ചോദിക്കും. പോസ്റ്ററോ ഫ്ലക്സോ ഒന്നുമില്ല’’– പ്രായത്തെ തോൽപ്പിക്കുകയാണ് നാരായണന്‍ നായർ. പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ രണ്ടാം വാർഡായ പുന്നയത്തെ സ്വതന്ത്ര സ്ഥാനാർഥി. പ്രായം വെറും 89. കന്നി മത്സരമാണിത്. സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ സ്ഥാനാർഥിയാണ് ചെറുകുന്നം കാര്യത്ത് കുടുംബാംഗമായ നാരായണൻ നായർ. ‘കെറ്റിൽ’ ആണ് നാരായണൻ നായരുടെ ചിഹ്നം.      

ജില്ലാ ഹെൽത്ത് എജ്യുക്കേഷൻ ഓഫിസറായി സർക്കാർ സർവീസിൽ നിന്ന് വിരമിച്ച നാരായണൻ നായരോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന് ചോദിച്ചാൽ, വൈകിയിട്ടൊന്നുമില്ല എന്നാണ് ഉത്തരം. മുൻപു രണ്ടു തവണ മത്സരിക്കാൻ ആലോചിച്ചിരുന്നു. ആദ്യതവണ പുന്നയം വനിതാ വാർഡായി. അടുത്ത തവണ മത്സരത്തിനിറങ്ങാൻ ആലോചിക്കുമ്പോൾ പട്ടികജാതി സംവരണ വാര്‍ഡായി. അങ്ങനെ 10 കൊല്ലം മത്സരിക്കാനായില്ലെന്ന് നാരായണൻ നായർ പറയുന്നു.

  • Also Read ‘റിസ്കിന്’ തയാറായി ശബരിയും അനിലും; ഇടപെടൽ ഹൈക്കമാൻഡ് വഴി; ‘തദ്ദേശത്തിൽ തട്ടിവീഴരുത്’, കോൺഗ്രസ് ലക്ഷ്യം ആ തോന്നലുണ്ടാക്കി വാശി കൂട്ടാൻ   


എന്തെങ്കിലുമൊക്കെ സ്വന്തം വാർഡിൽ ചെയ്യണമെന്ന തോന്നലാണ് മത്സരത്തിനു പ്രേരിപ്പിച്ചതെന്ന് നാരായണൻ നായർ പറയുന്നു. ചെറുപ്പക്കാരുടെ അവസരം തട്ടിയെടുക്കുകയാണോ എന്ന ചോദ്യത്തിന് അവസരം കിട്ടുന്നവർ അത് ഉപയോഗിക്കണം എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. എന്താണ് നാരായണൻ നായരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം? ‘‘വോട്ടർ പട്ടികയിലുള്ള മുഴുവൻ പേരെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരണം’’– നാരായണണൻ നായർ പറയുന്നു. അതിന്റെ പണം താൻ തന്നെ മുടക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.

  • Also Read രാഹുലിനെ തിരക്കിട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിർദേശം ? ലക്ഷ്യം ആ നീക്കം തടയൽ; പാലക്കാട് നിന്ന് പോയത് മറ്റൊരു കാറിൽ   

    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നാരായണൻ നായരുടെ ഭാര്യയും ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥയുമായ സരോജിനിയമ്മ 1995–2000ത്തിൽ സിപിഎം സ്ഥാനാർഥിയായി വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. ഇവർക്ക് 3 മക്കളാണ്. ഭാര്യയുടെ മരണശേഷം ചെറുകുന്നം കമ്പനിപ്പടിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് നാരായണൻ നായരുടെ ജീവിതം. ദിവസം 50 വീടുകളെങ്കിലും കയറി വോട്ടു ചോദിക്കും. എന്താണ് ആളുകളുടെ പ്രതികരണം എന്ന ചോദ്യത്തിന് നാരായണൻ നായരുടെ മറുപടി ഇങ്ങനെ: ‘‘ബാക്കിയുള്ളവർക്കൊക്കെ എന്തു തോന്നും, അഞ്ചു വർഷം ഭരിക്കണ്ടേ എന്നു ചിലർ ചോദിക്കാറുണ്ട്. പ്രായം കുറഞ്ഞ ആളാണെങ്കിലും ഇന്നു കണ്ടവരെ നാളെ കാണുമെന്ന് ഗാരന്റിയുണ്ടോ എന്നു ഞാൻ തിരിച്ചു ചോദിക്കും’’.

  • Also Read ‘രാഹുൽ വിഷയത്തിൽ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ല; നിയമപരമായി മുന്നോട്ട് പോകട്ടെ’: ഷാഫി പറമ്പിൽ   


നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് വാർഡായ ഇവിടെ പാർട്ടിയുടെ എൻ.വി.പ്രതീഷാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ഷൈജു ഇഞ്ചയ്ക്കലും എൻഡിഎയ്ക്കായി ബിജെപിയുടെ ഹരികൃഷ്ണനും മത്സരിക്കുന്നു.

  • Also Read ‘ഞാൻ അന്വേഷണ ഏജൻസിയല്ല, ഒളിവില്‍ കഴിയുന്നതിനെ പറ്റി അറിയില്ല; എംഎൽഎ സ്ഥാനത്തെ കുറിച്ച് തീരുമാനിക്കേണ്ടത് രാഹുൽ’   
English Summary:
Meet Narayanan Nair, The 89-Year-Old Election Candidate: Narayanan Nair is a determined independent candidate in the Kerala local elections. At 89 years old, he\“s contesting his first election in Ashamannoor panchayat, ward 2, focusing on insuring all voters at his own expense. Despite his age, he actively campaigns door-to-door and is inspiring many with his commitment.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159360