search

ഇളവിൽ 400 കടന്ന് വായുനിലവാരം; വായുമലിനീകരണം അടുത്ത ആഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്

cy520520 The day before yesterday 11:25 views 187
  



ന്യൂഡൽഹി∙ എക്യുഐ 382: ഗ്രാപ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെ ഡൽഹി ഇന്നലെ കണ്ണു തുറന്നതു വായുനിലവാര സൂചിക രൂക്ഷമായ അന്തരീക്ഷത്തിലേക്കാണ്. കഴിഞ്ഞ 15 ദിവസവും അപകടകരമായിരുന്ന വായുമലിനീകരണം അടുത്ത ആഴ്ചയും തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുണ്ട്കയിൽ വായുനിലവാര സൂചിക ഇന്നലെ 435 കടന്നു. ഓഖ്‌ല, പഞ്ചാബി ബാഗ്, പട്പട്ഗഞ്ച്, ആർകെ പുരം, വസിർപുർ, രോഹിണി, അശോക് നഗർ, ബവാന, ആനന്ദ് വിഹാർ എന്നിവിടങ്ങളിലും എക്യുഐ 400നു മുകളിലായിരുന്നു. എക്യുഐ 400 കടന്നാൽ മാത്രമേ ഗ്രാപ് 3 നിയന്ത്രണങ്ങൾ പ്രഖ്യാപിക്കൂ എന്ന വിശദീകരണത്തോടെയാണു കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) കഴിഞ്ഞ ദിവസം ഇളവ് ഏർപ്പെടുത്തിയത്. മണിക്കൂറുകൾക്കുള്ളിൽ വായുനിലവാര സൂചിക 400 കടന്നു. എന്നിട്ടും തുടർനടപടിയുണ്ടായില്ല. എൻസിആർ മേഖലയിലെ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും എക്യുഐ 400 കടന്നു.

  • Also Read ‘ചായകുടിച്ചു പിരിഞ്ഞു, ഇനി ഡൽഹിയിൽ കാണാം’; വാദങ്ങളിൽ ഉറച്ച് ഡികെയും സിദ്ധരാമയ്യയും, തീർപ്പ് ഹൈക്കമാൻഡിന്റേത്   


പരിശോധനയ്ക്ക് പുതിയ കേന്ദ്രങ്ങൾ
മലിനീകരണം രൂക്ഷമായതോടെ അടുത്ത വർഷം ജനുവരിയിൽ 6 പുതിയ എയർ ക്വാളിറ്റി മോണിട്ടറിങ് സ്റ്റേഷനുകൾ കൂടി തുറക്കുമെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) അറിയിച്ചു. ജെഎൻയു, ഇഗ്‌നു, മൽച്ച മഹൽ, ഡൽഹി കന്റോൺമെന്റ്, കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, എൻഎസ്‌യുടി വെസ്റ്റ് ക്യാംപസ് എന്നിവിടങ്ങളിലാണ് പുതിയ പരിശോധനാ കേന്ദ്രങ്ങൾ തുറക്കുന്നത്.

  • Also Read അതിർത്തി പൂട്ടി, ആനുകൂല്യങ്ങളുമായി അസീസി ഡൽഹിയിൽ; ആ അപൂർവധാതുക്കൾ ഇന്ത്യയ്ക്കു നേട്ടം; അഫ്ഗാനിസ്ഥാൻ തള്ളിക്കളഞ്ഞ പാക്കിസ്ഥാന് വൻ നഷ്ടം...   


ഹൈക്കോടതിയിലും ഹർജി
ഡൽഹി–എൻസിആറിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികളിൽ തിങ്കളാഴ്ച മുതൽ തുടർച്ചയായി വാദം കേൾക്കാമെന്നു സുപ്രീംകോടതി പറഞ്ഞതിനു പിന്നാലെ ഹൈക്കോടതിയിലും ഹർജിയെത്തി. ഗ്രേറ്റർ കൈലാഷ് പാർട്ട് 2 റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് റാണയാണ് കോടതിയെ സമീപിച്ചത്. വായുമലിനീകരണം രൂക്ഷമായിട്ടും മുന്നൊരുക്കങ്ങളില്ലാതെ അധികൃതർ ഗ്രാപ് 3 നിയന്ത്രണങ്ങൾ പിൻവലിച്ചെന്നു ഹർജിയിൽ ആരോപിക്കുന്നു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മലിനീകരണം കുറയ്ക്കാൻ നിലവിൽ സർക്കാർ ഏർപ്പെടുത്തിയ സംവിധാനങ്ങളൊന്നും പ്രായോഗികമല്ല. പൊടിശല്യം കുറയ്ക്കാൻ കെട്ടിട നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പൊതു സ്ഥലത്തു മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിനു സമ്പൂർണ വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

എയർ പ്യൂരിഫയറിൽ ഇളവ് തേടി കേജ്‌രിവാൾ
വായുമലിനീകരണം രൂക്ഷമായതു കണക്കിലെടുത്ത് എയർ, വാട്ടർ പ്യൂരിഫയറുകൾക്ക് ഏർപ്പെടുത്തിയ 18% ശതമാനം ജിഎസ്ടി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാണ് ആളുകൾ എയർ പ്യൂരിഫയർ വാങ്ങുന്നത്. അതിൻമേൽ 18% ജിഎസ്ടി ചുമത്തുന്നത് അനീതിയാണെന്നും കേജ്‌രിവാൾ പറഞ്ഞു. English Summary:
Impact of Air Pollution on Delhi Residents: The air quality index remains dangerously high, prompting discussions and actions regarding pollution control measures and public health.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157070