ബെംഗളൂരു∙ കർണാടകയിൽ നേതൃമാറ്റ തർക്കം മുറുകുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു ചർച്ച. മുഖ്യമന്ത്രി പദം രണ്ടരവർഷത്തിനുശേഷം തനിക്കു ലഭിക്കണമെന്ന നിലപാടിൽ ശിവകുമാർ ഉറച്ചു നിന്നതായാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പദം ഒഴിയാനാവില്ലെന്ന് സിദ്ധരാമയ്യയും വ്യക്തമാക്കി. ഇനിയുള്ള ചർച്ചകൾ ഡൽഹിയിൽ നടക്കും. പ്രശ്നങ്ങളില്ലെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്.
- Also Read രാഹുലിനെ തിരക്കിട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിർദേശം ? ലക്ഷ്യം ആ നീക്കം തടയൽ; പാലക്കാട് നിന്ന് പോയത് മറ്റൊരു കാറിൽ
ഇരുവരെയും ഡൽഹിയിലേക്ക് വിളിപ്പിക്കുന്നതിനു മുന്നോടിയായാണ് ചർച്ച നടന്നത്. പാർട്ടി എടുക്കുന്ന ഏതു തീരുമാനവും അനുസരിക്കുമെന്ന് സിദ്ധരാമയ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇരു നേതാക്കളുടെയും ക്യാംപുകൾ തന്ത്രങ്ങൾ മെനയുന്നതിന്റെ തിരക്കിലാണ്. സിദ്ധരാമയ്യ എന്തുകൊണ്ടു തുടരണമെന്ന് നേതൃത്വത്തെ ധരിപ്പിക്കാൻ ആ വിഭാഗം ശക്തമായ കാരണങ്ങൾ കണ്ടെത്തുമ്പോൾ, ശിവകുമാറിനെ ഉടൻ മുഖ്യമന്ത്രിയാക്കാനുള്ള സമ്മർദ തന്ത്രങ്ങളാണ് മറുവിഭാഗം ആസൂത്രണം ചെയ്യുന്നത്.
- Also Read ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ഇരുനേതാക്കളും ഇന്നലെയും വേദി പങ്കിട്ടു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിട്ടും സോണിയ ഗാന്ധി ആ പദവി വേണ്ടെന്നു വച്ച കാര്യം ശിവകുമാർ ചടങ്ങിൽ പറഞ്ഞു. അതുപോലെ, സിദ്ധരാമയ്യയ്ക്ക് ആദ്യം അവസരം നൽകിയത് തന്റെ ത്യാഗമനോഭാവം കൊണ്ടാണ്. അധികാരക്കൈമാറ്റത്തിൽ നേതൃത്വം ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും തിടുക്കമില്ലെന്നും ശിവകുമാർ പറഞ്ഞു.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
അതിനിടെ, രണ്ടര വർഷത്തിനു ശേഷം അധികാരക്കൈമാറ്റം സാധ്യമാക്കാമെന്നു തനിക്കു നൽകിയ വാഗ്ദാനം പാലിക്കണമെന്നു പരോക്ഷമായി സൂചിപ്പിച്ച് ‘വാക്കിന്റെ ശക്തിയാണ് ഏറ്റവും വലിയ ശക്തി’ എന്നു ശിവകുമാർ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റിന് സിദ്ധരാമയ്യ മറുപടി നൽകി. ജനജീവിതം മെച്ചപ്പെടുത്താൻ ഉതകാത്ത വാക്കിന് അത്രയൊന്നും ശക്തിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചത്. English Summary:
Karnataka leadership crisis is ongoing: DK Shivakumar and Siddaramaiah held discussions, but no resolution was reached regarding the Chief Minister position. Further discussions are expected to take place in Delhi. |