search

‘ഞാൻ അന്വേഷണ ഏജൻസിയല്ല, ഒളിവില്‍ കഴിയുന്നതിനെ പറ്റി അറിയില്ല; എംഎൽഎ സ്ഥാനത്തെ കുറിച്ച് തീരുമാനിക്കേണ്ടത് രാഹുൽ’

LHC0088 Yesterday 11:25 views 556
  



തൃശൂർ∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും താൻ അന്വേഷണ ഏജൻസിയല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നും അച്ചടക്ക നടപടി സ്വീകരിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.  

  • Also Read ‘പരിചയപ്പെട്ടത് വിവാഹബന്ധം ഒഴിഞ്ഞശേഷം’: യുവതിയുടെ മൊഴി, ഗർഭിണി ആയതിന്റെ ഉത്തരവാദിത്തം ഭർത്താവിനെന്ന് രാഹുൽ   


‘‘രാഹുൽ ഒളിവിൽ കഴിയുന്നതിനെ പറ്റി എനിക്ക് അറിയില്ല. ഞാൻ അന്വേഷണ ഏജൻസിയല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. നിയമത്തിന്റെ വഴികൾ സ്വീകരിക്കാൻ അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയത്. എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്നതിനെ പറ്റി തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്’’– സണ്ണി ജോസഫ് പറഞ്ഞു.  

  • Also Read ‘റിസ്കിന്’ തയാറായി ശബരിയും അനിലും; ഇടപെടൽ ഹൈക്കമാൻഡ് വഴി; ‘തദ്ദേശത്തിൽ തട്ടിവീഴരുത്’, കോൺഗ്രസ് ലക്ഷ്യം ആ തോന്നലുണ്ടാക്കി വാശി കൂട്ടാൻ   


‘‘കേരളത്തിലെ ജനങ്ങളെ ഏറെ ബാധിക്കുന്നതും അലട്ടുന്നതുമായ വിഷയം ശബരിമലയിലെ സ്വർണമോഷണമാണ്. കോടതിയുടെ ഇടപെടൽ ഉണ്ടായി, പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടു പോലും നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനോ പ്രമുഖരായ പ്രതികളിലേക്ക് എത്താനോ കഴിയിഞ്ഞിട്ടില്ല. പിടിക്കപ്പെട്ടവരിൽ സിപിഎം ഉന്നത നേതാക്കളുണ്ട്. ജയിലിൽ കഴിയുന്ന സിപിഎം നേതാക്കളെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുന്നു.  
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും സ്പീക്കർക്ക് കത്തു നൽകുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ അദ്ദേഹം പ്രതിപക്ഷ നിരയിലല്ല ഇരുന്നത്. അദ്ദേഹത്തിനെതിരെ കോൺഗ്രസ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതാണ് കോൺഗ്രസ് പാർട്ടിയുടെ നിലപാട്. ഞാനും പ്രതിപക്ഷ നേതാവും അത് വ്യക്തമാക്കിയിട്ടുണ്ട്’’– സണ്ണി ജോസഫ് പറഞ്ഞു.  

കോൺഗ്രസ് മുഖപത്രത്തിൽ വന്ന ലേഖനം സംബന്ധിച്ചുള്ള പോരായ്മകൾ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

  • Also Read ‘ചവിട്ടിയരച്ച് കുലമൊടുക്കാൻ ലക്ഷ്യം; ചെറുപ്പക്കാർ വളരുന്നതിൽ സിപിഎമ്മിന് ഭീതി’: രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം   
English Summary:
Sunny Joseph on Rahul Mamkootathil and Sabarimala gold theft issue: Sunny Joseph addresses concerns regarding Rahul Mamkootathil and the Sabarimala gold theft case. He emphasizes Congress\“s stance on disciplinary actions against Rahul and commitment to transparency while criticizing CPM\“s alleged protection of implicated leaders.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159112